പൊന്നിട്ട പെട്ടകം

പൊന്നിട്ട പെട്ടകം പൂട്ടല്ലേ
അതു തന്നതെനിക്കീ മുത്തല്ലേ
കണ്ണിനും കണ്ണായ് വന്നില്ലേ
ഇളം കന്നിനിലാവിൻ വിളക്കല്ലേ
കണി കാണാൻ ഒരു പൂമൊട്ട്
കാതിൽ ഒരു താരാട്ട്
കണ്ണാം തുമ്പീ തേനൂട്ട് (പൊന്നിട്ട...)

തങ്കം നിന്നെ കാണാൻ
ഇന്നു താമരപ്പൂക്കൾ വന്നൂ
കൊഞ്ചും പാൽമൊഴി കേൾക്കാൻ
ഒരു പഞ്ചവർണ്ണക്കിളി വന്നൂ
കൈവിരലാൽ നീ തൊടുമ്പോൾ
മൺചെരാതിൽ പൊൻവെളിച്ചം
എന്റെ പുണ്യം പോലാ സിന്ദൂരം
(പൊന്നിട്ട...)

താഴമ്പൂവേ നിന്നെ
മിഴി തേന്മഴയിൽ ഞാൻ മൂടും
നീരാടും നിൻ മുന്നിൽ
മണിതാരകൾ കാവൽ നിൽക്കും

കാലം കൺകേളി പുഷ്പങ്ങൾ

Title in English
Kaalam kankeli

കാലം കണ്‍കേളി പുഷ്പങ്ങള്‍ വിടര്‍ത്തും
കാമോദ്ദീപക ശിശിരം
രംഗം ചന്ദ്രിക രതിദീപം കൊളുത്തും
രാഗരേഖാ നദീതീരം 

ദേവദാരുക്കള്‍ പൂമാല ചാര്‍ത്തിയ 
ദേവയാനിയും കചനും
കാമുകീകാമുകരായത് കണ്ടു 
ഭൂമീദേവിയും സഖിയും

മൃതസഞ്ജീവിനി ദേവയാനി 
മൃദുനഖ ചന്ദ്രക്കലയാല്‍ വരയ്ക്കൂ 
മദനചാപം നീ - കവിളില്‍
മദനചാപം നീ

മാറിലെ രോമാഞ്ചപ്പൊടിപ്പുകള്‍ ഒടിച്ചൊരു
മാമ്പൂവമ്പു തീര്‍ക്കും - ഞാനൊരു
മാമ്പൂവമ്പു തീര്‍ക്കും
അന്തരംഗത്തിലെയനുരാഗസുധയില്‍ വീ -
ണതിന്റെ ചൊടികള്‍ ചുവക്കും 

ഏനൊരു സ്വപ്നം കണ്ടേ

Title in English
Enoru swapnam

ഏനൊരു സ്വപ്പനം കണ്ടേ
ഏതാണ്ടൊക്കെ തോന്നണ പ്രായത്തില്‍
ഏനൊരു സ്വപ്പനം കണ്ടേ
മേലൊക്കെ പിരുപിരുത്ത് - അന്ന്
നാടൊക്കെ കൊതി പെരുത്ത്

സ്വപ്നത്തില്‍ കണ്ടവന്‍ എന്നോടു ചോദിച്ച 
സ്വകാര്യമോര്‍ക്കുമ്പം നാണം
കാലത്തൊണര്‍ന്നപ്പോള്‍ കള്ളനെ പിന്നെയും
കാണണമെന്നൊരു മോഹം - ഏന് 
കാണണമെന്നൊരു മോഹം
ഈയാള്‍ക്കൂട്ടത്തിലവനൊണ്ടേല്‍
ഈ വഴി വായോ - വായോ ..

വെയ് രാജാ വെയ്

വയ് രാജാ വൈ
വെച്ചോ വെച്ചോ
ഒന്നു വെച്ചാൽ രണ്ട്

ആ ഒന്നു വെച്ചാൽ രണ്ട്
രണ്ടു വെച്ചാൽ നാലു

ആ പോരേ രണ്ടു വെച്ചാൽ നാലു
ലക്കിഡിപ്പ് ലക്കിഡിപ്പ് (വെയ്..)

കാർണിവൽ ഇതു കാർണിവൽ
കലയുടെ കാഞ്ചനകളിപന്തൽ
ഇവിടെയൊരിത്തിരി വിശ്രമിക്കൂ
ഈ വിഭവങ്ങൾ രുചിച്ചു നോക്കൂ
കമോൺ കമോൺ കമോൺ

കൈതപ്പഴം കൈതപ്പഴം

Title in English
Kaithappazham

കൈതപ്പഴം കൈതപ്പഴം
അന്നദാനകൈതപ്പഴം
അന്നദാനകൈതപ്പഴം അല്ലിയോലകൈതപ്പഴം
അകത്തമൃത്  - പുറത്തഴക്
ആരും കണ്ടാൽ കൊതിയ്ക്കും അമ്മാനപ്പഴം

അന്തിച്ചന്തയില്‍ ചരക്കുവാങ്ങാന്‍ വന്നവരേ
അടുത്തുനോക്കൂ ഒന്നെടുത്തു നോക്കൂ
കാട്ടുഞാവല്‍പ്പഴം പോലെ ചവര്‍ക്കുകില്ല ഇത്
നാട്ടുമാവിന്‍ കനിപോലെ പുളിക്കുകില്ലാ
ചുളനിറയെ തേനാണ് ഇളമണ്ണിന്‍ പൊന്നാണ്
തുളച്ചു നോക്കൂ.....
തുളച്ചുനോക്കൂ കടിച്ചുനോക്കൂ വിലയ്ക്കുവാങ്ങൂ 
(കൈതപ്പഴം.. )

പണ്ടൊരു നാളീ പട്ടണനടുവിൽ

Title in English
Pandoru naalee

പണ്ടൊരുനാളീ പട്ടണനടുവില്‍ 
പാതിരനേരം സൂര്യനുദിച്ചു
പട്ടാപ്പകലുമഹാന്മാരായി
ചുറ്റിനടന്നവര്‍ കണ്ണുമിഴിച്ചു

സന്മാര്‍ഗ്ഗത്തിന്‍ കുലപതിമാരാം
തമ്പ്രാക്കന്മാര്‍ ഞെട്ടിവിറച്ചു
അവരെത്തെരുവിലെ വേശ്യപ്പുരകള്‍-
ക്കരികില്‍ക്കണ്ടു ജനങ്ങള്‍ ചിരിച്ചു

കടലില്‍ നിന്നുവലിച്ചുകയറ്റിയ
കള്ളപ്പൊന്നിന്‍ ചാക്കുകളോടെ
കവലയിലെത്തിയ കൊലകൊമ്പന്മാര്‍
കാറിലിരുന്നു വിയര്‍ത്തുകുളിച്ചു

രാഷ്ട്രീയക്കാര്‍ കവികള്‍ സാഹി-
ത്യാചാര്യന്മാര്‍ നേതാക്കന്മാര്‍
മദ്യനിരോധന സംഘടനക്കാര്‍
വിപ്ലവകാരികളെന്നിവരൊക്കെ

ഹിപ്പികളുടെ നഗരം

Title in English
Hippikalude nagaram

ഹിപ്പികളുടെ നഗരം ലഹരി-
ക്കുപ്പികളുടെ നഗരം
സ്വര്‍ഗ്ഗം ഭൂമിയില്‍ സ്വര്‍ഗ്ഗം തിരയും
സ്വപ്നാടകരുടെ നഗരം
ഹിപ്പികളുടെ നഗരം ലഹരി-
ക്കുപ്പികളുടെ നഗരം

ലുങ്കിയും ജുബ്ബയുമണിഞ്ഞുനടക്കും
പെണ്‍കുട്ടികളുടെ നഗരം
പ്രേമം നിശാസദനങ്ങളിലാക്കിയ
കാമുകരുടെ നഗരം യുവ
കാമുകരുടെ നഗരം

അല്പം വിപ്ലവമല്‍പ്പം പ്രേമം
അല്പം മോഹഭംഗം
ദു:ഖമനശ്വര ദു:ഖം മനസ്സില്‍
അസ്വസ്ഥതയുടെ ആലസ്യം
ഇതൊക്കെയാണീ നഗരത്തിന്‍ മുഖമുദ്രകള്‍

വള്ളിയൂർക്കാവിലെ കന്നിക്ക്

Title in English
Valliyoorkkaavile kannikku

വള്ളിയൂര്‍ക്കാവിലെ കന്നിക്ക്
വയനാടന്‍ പുഴയിലിന്നാറാട്ട്
കൂടെ കുളിക്കാനിളം കാറ്റ്
കുരവവിളിക്കാന്‍ മുളംകാട്

ചോലക്കുളിരു ഞൊറിഞ്ഞുചുറ്റി
നീലക്കാര്‍കൂന്തലഴിച്ചുലമ്പി
നിറതാളിതേച്ചു മെഴുക്കിളക്കി
നീരാട് കന്നി നീരാട്
വള്ളിയൂര്‍ക്കാവിലെ കന്നിക്ക്
വയനാടന്‍ പുഴയിലിന്നാറാട്ട്

മാറില്‍ കുരുത്ത പുളകങ്ങള്‍
താരുണ്യം ചാര്‍ത്തും ചമയങ്ങള്‍
നിന്റെ പൂവമ്പൊന്നൊളിച്ചുകാണാന്‍
നീരാട് കന്നി നീരാട്
വള്ളിയൂര്‍ക്കാവിലെ കന്നിക്ക്
വയനാടന്‍ പുഴയിലിന്നാറാട്ട്

മന്ത്രമോതിരം മായമോതിരം

Title in English
Manthramothiram

മന്ത്രമോതിരം മായമോതിരം
ഇന്ദ്രജാലക്കല്ലുമോതിരം
പൂക്കളെയപ്സരസ്ത്രീകളാക്കും ഇത്
ഭൂമിയെ സ്വര്‍ഗ്ഗമാക്കും
(മന്ത്രമോതിരം..)

ഞാനീ മോതിരക്കൈ തൊടുമ്പോള്‍ നിന്‍
മേലാകെ പൂത്തുതളിര്‍ക്കും
നിന്മുഖത്തെ താടിമീശ കൊഴിഞ്ഞുപോകും
നിന്റെ കനകത്തലപ്പാവിന്‍ കെട്ടുകളഴിയും
നാണിക്കും കൈകളാല്‍ നീ കണ്ണുപൊത്തും
കോരിത്തരിക്കും
(മന്ത്രമോതിരം..)

ആദിപരാശക്തി

Title in English
Adiparashakthi

ആ..ആ...ആ....ആ....
ആദിപരാശക്തി അമൃതവർഷിണീ
അനുഗ്രഹിക്കൂ ദേവീ
നിൻ തിരുനടയിലഞ്ജന മയിലായ്
നൃത്തമാടാനനുവദിക്കൂ എന്നെ
നൃത്തമാടാനനുവദിക്കൂ

ആ..ആ...ആ...ആ‍ാ..
സരിഗമപധനികൾ ദേവീ നിൻ
സംഗീത കലാധമനികൾ
എനിക്കു തരൂ മനസ്സിനുള്ളിലൊ-
രപൂർവരാഗമായ് പറന്നു വരൂ
പത്മരാഗചിലങ്കകൾ ചലിപ്പിക്കൂ
ആ...ആ‍...ആ...ആ....