നളചരിതത്തിലെ നായകനോ

Title in English
Nalacharithathile

നളചരിതത്തിലെ നായകനോ
നന്ദനവനത്തിലെ ഗായകനോ
അഞ്ചിതള്‍ പൂക്കള്‍ കൊണ്ടമ്പുകള്‍ തീര്‍ത്തവന്‍
ആവനാഴി നിറയ്ക്കുന്ന കാമദേവനോ
(നളചരിതത്തിലെ..)

ജാനകീപരിണയപ്പന്തലിലെ സ്വര്‍ണ്ണ
ചാപം മുറിച്ചൊരു ശ്രീരാമനോ
ചിത്രാംഗദനെന്ന ഗന്ധര്‍വ്വനോ
യുദ്ധപര്‍വ്വത്തിലെ ധനഞ്ജയനോ
അനിരുദ്ധനോ അവന്‍ അഭിമന്യുവോ എന്റെ
അഭിനിവേശങ്ങളെ വിരല്‍ തൊട്ടുണര്‍ത്തിയ
കാമുകനോ - കാമുകനോ
(നളചരിതത്തിലെ..)

ചാമുണ്ഡേശ്വരീ രക്തേശ്വരീ

Title in English
Chamundeswari

ചാമുണ്ഡേശ്വരി രക്തേശ്വരി
ഭൂമണ്ഡലാധീശ്വരി പ്രസീത
ഹേമാംബരാഡംബരീ

കാളി നിന്‍പാ‍ദ സിന്ദൂരാരുണ
ധൂളി തിലകങ്ങള്‍ ചാര്‍ത്തി
പദ്മാസനസ്ഥനായ് പ്രാര്‍ഥനാനിരതനായ്
ഭക്തനിരിപ്പൂ മുന്നില്‍ - പ്രിയ
പുത്രനിരിപ്പൂ മുന്നില്‍
കാളികാവില്‍ വാണരുളും ഭദ്രകാളീ
ജയകാളി മഹാകാളി രുദ്രകാളി

വ്യാളീമുഖം വെച്ച നിൻ പ്രഭാമണ്ഡലം
വാളിന്നൊളിയാകണം
ഈ പടവാളിന്നൊളിയാകണം

മായേ നിന്‍ രൂപമാപാദചൂഡമീ
മനസ്സിലുദിക്കേണം എന്നും
മനസ്സിലുദിക്കേണം
കാളികാവില്‍ വാണരുളും ഭദ്രകാളീ
ജയകാളി മഹാകാളി രുദ്രകാളി

വയനാടൻ കേളൂന്റെ പൊന്നും കോട്ട

Title in English
Vayanaadan keloonte

വയനാടന്‍ കേളൂന്റെ പൊന്നുംകോട്ട
പടകാളി നിര്‍മ്മിച്ച പൊന്നുംകോട്ട
ഭൂതങ്ങള്‍ കാവലിരിക്കും കോട്ട
പൊന്നാപുരം കോട്ട പുതിയ കോട്ട
(വയനാടന്‍..)

പൊന്‍കോട്ടയില്‍ വാഴും കേളുമൂപ്പന്‍
പല്ലക്കിലേറി വരുന്നുണ്ടേ
തായംബകയുണ്ട് തിരയുമുണ്ട്
താലപ്പൊലിയുണ്ട് നൃത്തമുണ്ട്

ആനപ്പടകള്‍ അകമ്പടിക്ക്‌
കുതിരപ്പടകള്‍ അകമ്പടിക്ക്‌
കളരിമൂപ്പന്മാര്‍ അകമ്പടിക്ക്‌
കലയുടെ മേളം അകമ്പടിക്ക്‌

കുങ്കുമം ചാര്‍ത്തിയ മാര്‍തടങ്ങള്‍
ശൃംഗാര കലയുടെ വചനങ്ങള്‍
പഞ്ചേന്ദ്രിയങ്ങളില്‍ അമൃതം തളിക്കാൻ
പാല്‍ക്കുടമേന്തിയ പൗര്‍ണമികള്‍

നീലാഞ്ജനപൂവിൻ

Title in English
Neelaanchanam

നീലാഞ്ജനപ്പൂവിന്‍ താലാട്ടൂഞ്ഞാലില്‍
തേവാരം നല്‍കുമീ തങ്കക്കൈനീട്ടം
ചന്ദ്രനോ സൂര്യനോ പുലരിയോ താരമോ
ദ്വാപരം തേടുമെന്‍ പുണ്യമോ കണ്ണനോ

യമുനയില്‍ കുഴലൂതണം
നീലപ്പീലി ഇളകുമാറാടണം
ഇന്നുമീ തറവാട്ടിലെ നാലകങ്ങള്‍ നീളെ നീ ഓടണം
നിന്‍ ജാത കര്‍മവും ശ്രുതി വേദ മന്ത്രവും (2)
തെളിയണം പൈതൃകം ധന്യമായ് മാറണം

നീലാഞ്ജനപ്പൂവിന്‍ താലാട്ടൂഞ്ഞാലില്‍
തേവാരം നല്‍കുമീ തങ്കക്കൈനീട്ടം
ചന്ദ്രനോ സൂര്യനോ പുലരിയോ താരമോ
ദ്വാപരം തേടുമെന്‍ പുണ്യമോ കണ്ണനോ

Film/album

വാൽക്കണ്ണെഴുതിയ (M)

Title in English
valkannezhuthiya makaranilavil (M)

വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂ മണമൊഴുകി
ആതിര വിരിയും തളിരൂഞ്ഞാലായ് തുളസിക്കതിരാടി
വാർമുടിയുലയുകയായ് നൂപുരമുണരുകയായ് (2)
മംഗലപ്പാലയിൽ ഗന്ധർവ്വനണയുകയായ്
വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂ മണമൊഴുകി

താരാമഞ്ജരിയിളകും ആനന്ദഭൈരവിയിൽ
താനവർണ്ണം പാടുകയായ് രാഗ മധുവന ഗായിക
എന്റെ തപോവന ഭൂമിയിൽ അമൃതം പെയ്യുകയായ്
വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂ മണമൊഴുകി

Film/album

വിശുദ്ധനായ സെബസ്ത്യാനോസേ

Title in English
Vishudhanaaya sebasthyanose

വിശുദ്ധനായ സെബസ്ത്യാനോസേ
ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കേണമേ (2)
പാപികൾ ഞങ്ങളെ പരിശുദ്ധരാക്കുവാൻ
പണ്ടു നർബോനയിൽ ജനിച്ചവനേ (2)
പാവങ്ങൾ ഞങ്ങൾക്കു സ്വർഗ്ഗരാജ്യം തരാൻ
പീഢനമേറ്റു തളർന്നവനേ 
വിശുദ്ധനായ സെബസ്ത്യാനോസേ
ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കേണമേ

അന്ധരെ അന്ധർ നയിക്കുന്ന വീഥിയിൽ
അഗ്നിശലാകയായ് ജ്വലിച്ചവനേ (2)
രക്തത്തിൽ മുങ്ങി നിന്നൊരു വേദസാക്ഷിയായ്
രശ്മി കിരീടമണിഞ്ഞവനേ 
വിശുദ്ധനായ സെബസ്ത്യാനോസേ
ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കേണമേ

കൈതപ്പൂ വിശറിയുമായ്

Title in English
Kaithappoo vishariyumaay

കൈതപ്പൂ വിശറിയുമായ് കാറ്റേ കൂടെ വരൂ
കടലും മലയും കുളിർ കോരും കാറ്റേ കൂടെ വരൂ
(കൈതപ്പൂ..)

ഏഴു സമുദ്രത്തിന്നകലെ ഏഴാകാശത്തിന്നകലെ
ഏദൻ തോട്ടത്തിലൊരു നാളിൽ
ആദവും ഹവ്വയും ആദ്യം ചൂടിയ
പാതിരാ മലരിറുത്തു തരൂ - ഇറുത്തു തരൂ 
ഓഹോഹോ..ഓഹോഹോ
(കൈതപ്പൂ..)

മൌനശതാബ്ദങ്ങൾക്കകലെ
മായാദ്വീപുകൾക്കകലെ
സോളമൻ വാണൊരു യെറുശലേമിൽ
കാമുകഹൃദയങ്ങൾ ആദ്യം പാടിയ
പ്രേമഗാഥകൾ പകർന്നു തരൂ - പകർന്നു തരൂ 
ഓഹോഹോ..ഒഹോഹോഹോ..
(കൈതപ്പൂ...)

യവനസുന്ദരീ സ്വീകരിക്കുകീ

Title in English
Yavanasundaree

യവനസുന്ദരീ... 

യവനസുന്ദരീ സ്വീകരിക്കുകീ
പവിഴമല്ലിക പൂവുകൾ
ജനിച്ചനാൾ മുതൽ സ്വീകരിക്കുവാൻ
തപസ്സിരുന്നവളാണു ഞാൻ - പ്രേമ
തപസ്സിരുന്നവളാണു ഞാൻ
(യവന...)

അകലെ വീനസ്സിൻ രഥത്തിലും
അമൃതവാഹിനീ തടത്തിലും (2)
വിരിഞ്ഞ പൂവിലും കൊഴിഞ്ഞ പൂവിലും
തിരഞ്ഞു നിന്നെ ഞാനിതു വരെ
തിരഞ്ഞു നിന്നെ ഞാനിതു വരെ
(യവന...)

വസന്ത സന്ധ്യകൾ വിളിച്ചതും
ശിശിര രജനികൾ ചിരിച്ചതും
ഋതുക്കൾ വന്നതും ഋതുക്കൾ പോയതും
അറിഞ്ഞതില്ല ഞാനിതു വരെ
അറിഞ്ഞതില്ല ഞാനിതു വരെ
(യവന...)

മെഹറുബാ മെഹറുബാ

Title in English
Meharuba Meharuba

കിലുകിലുങ്ങണൊരലുക്കത്തിട്ട്‌
മിനുക്ക സവ്വനി തട്ടമിട്ട്‌
മുന്തിരി ചുണ്ടിൽ പുഞ്ചിരിയിട്ടു
വാടീ മെഹറുബാ ഒന്നു വാടീ മെഹറുബാ..

മെഹറുബാ മെഹറുബാ പുതുക്ക പെണ്ണേ മെഹറുബാ
മെഹറുബാ മെഹറുബാ പുതുക്ക പെണ്ണേ മെഹറുബാ
പത്ത്‌ കൊട്ട പൊന്ന് നിന്റെ മഹറ്‌ മെഹറുബാ
നിന്റെ പകിട്ടില്‌ കണ്ണ്‌ വെക്കണ പുതുമണവാളൻ

മെഹറുബാ മെഹറുബാ കള്ളി പെണ്ണേ മഹറുബാ
കഞ്ചക പൂഞ്ചെണ്ടിനൊത്തൊരു മുത്തേ മെഹറുബാ
നാളെ ഇരസപൂങ്കാവനത്തില്‌ മധുവിധുവല്ലേ..

ഹേ റസിയാ.. ഹോ ഹോ ഹോ..
ഹേ റസിയാ ഹായ്‌ ഹേ റസിയാ..
(മെഹറുബാ..)

ശിബിയെന്നു പേരായ് പണ്ടുപണ്ടൊരു

Title in English
Shibiyennu peraay

ശിബിയെന്നു പേരായ് പണ്ടുപണ്ടൊരു
രാജാവുണ്ടായിരുന്നു
കരളിനു പകരം രാജാവിന്നൊരു
കരുണതന്‍ കടലായിരുന്നു (ശിബിയെന്നു..)

മന്നന്റെയരികത്തൊരുനാളൊരു ചെറു-
മാടപ്പിറാവോടിവന്നു 
അഭയം തരേണമെന്നു പറഞ്ഞി-
ട്ടരചന്റെ മടിയില്‍ വീണു
അരചന്റെ മടിയില്‍ വീണു (ശിബിയെന്നു..)

കൊക്കു പിളര്‍ന്നു പിടിച്ചുംകൊണ്ടൊരു
കൂറ്റന്‍ പരുന്തും വന്നു 
ഇരയെ വിട്ടുതരേണമെന്നാ
ഗരുഡന്‍ തീര്‍ത്തു പറഞ്ഞു