വെളിച്ചമസ്തമിച്ചൂ

Title in English
Velichamasthamichu

വെളിച്ചമസ്തമിച്ചു ഞാനൊരു
തളര്‍ന്നനിഴലായ് നിലംപതിച്ചു
നിഴലായ് അവയവ ശൂന്യമാം നിഴലായ്
നിശാന്ധകാരത്തിലലിഞ്ഞു
വെളിച്ചമസ്തമിച്ചു ഞാനൊരു
തളര്‍ന്നനിഴലായ് നിലംപതിച്ചു

നിഴലിന് നാഡീ‍സ്പന്ദനമുണ്ടോ
നിഴലിന് ഹൃദയമുണ്ടോ
ഇല്ലെങ്കില്‍ ഏതു ഞരമ്പില്‍
കൊളുത്തുന്നിതെന്നിലെ ദു:ഖമാം നാളം
ഓര്‍മ്മകൾ എന്നിലെ ദു:ഖമാം നാളം
വെളിച്ചമസ്തമിച്ചു ഞാനൊരു
തളര്‍ന്നനിഴലായ് നിലംപതിച്ചു

മരണത്തിനപ്പുറം ജീവിതമുണ്ടോ
ഒരു പുനര്‍ജ്ജന്മമുണ്ടോ
ഉണ്ടെങ്കില്‍ വീണ്ടുമുദിക്കും വെളിച്ചമേ
കണ്ടാലറിയുമോ നമ്മള്‍ - കാലത്ത്
കണ്ടാലറിയുമോ നമ്മള്‍

വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി

Title in English
Valkannezhuthi Vanapushpam Choodi

വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രി ഒരുങ്ങും
മന്ദസ്മിതമാം ചന്ദ്രിക ചൂടി
വനമല്ലിക നീയൊരുങ്ങും
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രി ഒരുങ്ങും

മന്ദാരപ്പൂവിൻ മണമുണ്ടു പറക്കും
മാലേയക്കുളിർ കാറ്റിൽ
മന്ദാരപ്പൂവിൻ മണമുണ്ടു പറക്കും
മാലേയക്കുളിർ കാറ്റിൽ
വന്ദനമാലതൻ നിഴലിൽ നീയൊരു
ചന്ദനലതപോൽ നിൽക്കും
വാർമുകിൽ വാതിൽ തുറക്കും
വാർതിങ്കൾ നിന്നു ചിരിക്കും
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രി ഒരുങ്ങും

തുളുനാടൻ പട്ടുടുത്ത

തുളുനാടൻ പട്ടുടുത്ത തുമ്പപ്പൂവേ
വെയിലാട തോളിലിട്ട വെളുത്ത പൂവേ
മനസ്സിനുള്ളിൽ നിനക്കുമുണ്ടോ
രഹസ്യ സ്വപ്നങ്ങൾ
മധുര സ്വപ്നങ്ങൾ (തുളുനാടൻ...)

കൈതപൂങ്കാട്ടിൽ കണ്ണാടിയാറ്റിൽ
നീരാടി വന്നണഞ്ഞ പുലരികാറ്റേ (2)
മാരനെ നീ കണ്ടുവോ
മാറിലമ്പു കൊണ്ടുവോ
തങ്കത്തിൻ നിറമുള്ള മേനിയാണോ
അങ്കം ജയിച്ചു വന്ന വീരനാണോ
ഉള്ളം കവർന്നെടുക്കും ചോരനാണോ
(തുളുനാടൻ...)

കടലേഴും താണ്ടി വന്ന

കടലേഴും താണ്ടി വന്ന കൈവള
പാഞ്ചാലി പണ്ടണിഞ്ഞ പൊൻവള
ദമയന്തി കൈയ്യിലിട്ട കൽ വള
തരിവള കരിവള തങ്കവള

കാമുകനെ മയക്കുന്ന കൈവള
കണ്ടാൽ കൊതിക്കുന്ന കൈവള (2)
അന്നനട പെൺകൊടികൾ
മെയ്യൊന്നനക്കുമ്പോൾ
താളം പിടിക്കുന്ന തരിവള
ജിഞ്ചക്കം ജിഞ്ചക്കം താരോ (2) ഓ....
(കടലേഴും..)

ശ്രീരാമൻ കണ്ടെടുത്ത സ്വർണ്ണ വള
സീത കണ്ടു മോഹിച്ച വർണ്ണ വള (2)
അലിയാരു തങ്ങൾ പണ്ടു
ഫാത്തിമാബീവിയുടെ
കൈയ്യിന്മേലണിയിച്ച മണിവള
ജിഞ്ചക്കം ജിഞ്ചക്കം താരോ (2) ഓ....
(കടലേഴും..)

പാട്ടൊന്നു പാടുന്നേൻ പാണനാര്

പാട്ടൊന്നു പാടുന്നേൻ പാണനാര്
പൈമ്പാലു പോലുള്ള നാടൻ പാട്ട്
പാട്ടൊന്നു പാടുന്നേൻ പാണനാര്
പൈമ്പാലു പോലുള്ള നാടൻ പാട്ട്

ആറ്റുമ്മണമ്മേലും പുത്തൂരം വീട്ടിലും
ആയിരമങ്കക്കഥകളുണ്ടേ (2)
പയറ്റിത്തെളിഞ്ഞോരു ചേകവന്മാരെല്ലാം
പടവാളാൽ ചോരപ്പുഴയൊഴുക്കീ
നനമുണ്ടു കൊണ്ടല്ലോ ഉണ്ണിയാർച്ച
ചതിയരെ ഒറ്റയ്ക്ക് താഴെ വീഴ്ത്തി
(പാട്ടൊന്നു...)

മന്ദാരപൂങ്കാറ്റേ

Title in English
mandara poonkatte

മന്ദാരപൂങ്കാറ്റേ
കാറ്റേ കാറ്റേ പൂങ്കാറ്റേ
ശൃംഗാരത്തേങ്കാറ്റേ
കാറ്റേകാറ്റേ പൂങ്കാറ്റേ
നീരാടാൻ വന്നേ പോ
തളിർമെയ്യിൽ കുളിർ തന്നേ പോ
കുളിരല കുളിരല കുളിരല തന്നേ പോ

തേനിളം പൂക്കളിൽ വണ്ടു വന്നേ(2)
ചാഞ്ചാടും തോണി ചന്ദനത്തോണി
കളിയാടിയൊഴുകുന്ന തോണീ
കളമൊഴിയേ കരിമിഴിയിൽ കനവുണരുന്നേ
വരൂ വരൂ വരൂ തോഴീ (മന്ദാര...)

നിൻ മനസ്സിൻ താളിനുള്ളിൽ

നിൻ മനസ്സിൻ താളിനുള്ളിൽ മയിൽകുരുന്നിൻ പീലിയാകാം
നീ വിതുമ്പും നോവിലെല്ലാം കുളിർ നിലാവായ് ഞാൻ തലോടാം
നിന്റെ പൂവലിമ നനയുകിൽ നിന്റെ കുഞ്ഞു മനമുരുകുകിൽ
നിന്റെ പൂവലിമ നനയുകിൽ നിന്റെ കുഞ്ഞു മനമുരുകുകിൽ
ആറ്റാനും മാറ്റാനും ഞാനില്ലേ

എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ
കനവും നീ നിനവും നീ വായോ വായോ വാവേ
ഉണ്ണിക്കണ്ണാ എന്നെന്നും
ഉണ്ണിക്കണ്ണാ എന്നെന്നും
നിന്നെക്കൂടാതില്ല ഞാൻ കുഞ്ഞാവേ ഓ...
എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ
കനവും നീ നിനവും നീ വായോ വായോ വാവേ

മഞ്ഞു പെയ്യും രാവിൽ

മഞ്ഞു പെയ്യും രാവിൽ ഈ മനസ്സുറങ്ങിയോ
മഞ്ഞു പെയ്യും രാവിൽ ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും എൻ കനവുറങ്ങിയോ

മഞ്ഞു പെയ്യും രാവിൽ ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും എൻ കനവുറങ്ങിയോ
ഈ രാവും ഞാനും നിൻ മുന്നിൽ ശൃംഗാരം പെയ്യും
ഈ മൌനം പോലും വാചാലം സല്ലാപ തോറ്റം
ആനന്ദം ചോരും പൂമഞ്ചം ഈ ശയ്യാ മഞ്ചം
ആവേശം ചേരും ഉന്മാദം എൻ അംഗോപാംഗം
മഞ്ഞു പെയ്യും രാവിൽ ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും എൻ കനവുറങ്ങിയോ

കാക്കാ പൂച്ചാ

ഹേ ഹേ ലലല്ലാ ലല്ലലല്ലാ
ഹേ ഹേ ലലല്ലാ ലല്ലലല്ലാ

ലല്ലല്ലാ ലല്ലല്ലാ ലല്ലല്ലാ ലല്ലല്ലാ

ആഹാ
കാക്കാ പൂച്ചാ കൊക്കരക്കോഴി വാ ഒട്ടകം ആന മയിലേ
ഇനി ആച്ചാ പോച്ചാ പട്ടണത്താണ്ഡവം കെട്ടണമാടിയിതിലേ
തപ്പും കൊട്ടി താളം കൊട്ടി പാടാൻ വാ
അപ്പുക്കുട്ടാ ഉപ്പും കൊണ്ടു കേറാൻ വാ
ആർപ്പു വിളി ആർഭാടം കൊമ്പു വിളി കൂത്താട്ടം
ഹേയ് മനസ്സിലൊരു മാമാങ്കം
തകിട ധിമി ഭം ഭം ഭം വെറും
കാക്കാ പൂച്ചാ കൊക്കരക്കോഴി വാ ഒട്ടകം ആന മയിലേ
ഇനി ആച്ചാ പോച്ചാ പട്ടണത്താണ്ഡവം കെട്ടണമാടിയിതിലേ

എൻ പൂവേ പൊൻ പൂവേ

Title in English
En poove ponpoove

ആ...ആ...ആ...
എൻ പൂവേ പൊൻ പൂവേ 
ആരീരാരം പൂവേ
കനവും നീ നിനവും നീ 
വായോ വായോ വാവേ
ഉണ്ണിക്കണ്ണാ എന്നെന്നും
ഉണ്ണിക്കണ്ണാ എന്നെന്നും
നിന്നെക്കൂടാതില്ല ഞാൻ 
കുഞ്ഞാവേ ഓ...
എൻ പൂവേ പൊൻ പൂവേ
ആരീരാരം പൂവേ
കനവും നീ നിനവും നീ 
വായോ വായോ വാവേ