ഹിമവാഹിനീ ഹൃദയഹാരിണീ (M)

Title in English
Himavaahini (M)

ഹിമവാഹിനി ഹൃദയഹാരിണീ 
നിനക്കോ എന്റെ പ്രിയമുള്ളവള്‍ക്കോ 
മാദകസൌന്ദര്യം... ഓ...
(ഹിമവാഹിനി... )

നീലക്കടമ്പിന്‍ പൂക്കള്‍ ചൂടി 
നിലാവുപോലിവള്‍ വന്നു - അരികില്‍ വന്നു (2)
ഈ നുണക്കുഴികള്‍ പൂന്തേന്‍ചുഴികള്‍
നാണം കൊണ്ടു ചുവന്നു - മെല്ലെ ചുവന്നൂ (2)
(ഹിമവാഹിനി...)

ശോശന്ന പുഷ്പങ്ങള്‍ പുഞ്ചിരി തൂകും
ശരത്കാലസന്ധ്യകളില്‍
പണ്ടു ശലോമോന്‍ പകര്‍ന്നു നല്‍കിയ
പാനപാത്രമെനിക്കു തന്നു - ഇവള്‍ തന്നൂ

നാടൻ പ്രേമം

നാടൻ പ്രേമം നാടോടിപ്രേമം
നാൽക്കവലപ്രേമം
അടിപിടിപ്രേമം ആഫീസ് പ്രേമം
അഞ്ഞൂറു വിധം പ്രേമം നാട്ടിൽ
അഞ്ഞൂറു വിധം പ്രേമം
ബീഡിയ്ക്ക് തീയിനു വേലിക്കൽ നിൽക്കുന്ന
നാടൻ പ്രേമം പിന്നെ
നാടക,സിനിമാകൊട്ടക വളപ്പിലെ നാടോടിപ്രേമം
ല ല ല (നാടൻ പ്രേമം ..)

കാക്കക്കണ്ണിട്ടു പോക്കറ്റടിക്കുന്ന
നാൽക്കവല പ്രേമം
ആപ്പീസ് മുറിയിൽ സർക്കാരു ചെലവിൽ
കാപ്പിയടിപ്രേമം
ല ല ല (നാടൻ പ്രേമം ..)

രാത്രിയാം രംഭയ്ക്ക്

Title in English
Rathriyam rambhaikku

രാത്രിയാം രംഭയ്ക്കു രാജ്യം മുഴുവൻ 
രഹസ്യ കാമുകന്മാർ 
രാജഹംസങ്ങളെ ദൂതിനയയ്ക്കും 
രഹസ്യ കാമുകന്മാർ (രാത്രിയാം..) 

കാൽച്ചിലങ്ക കിലുങ്ങുമ്പോൾ 
കടാക്ഷമുനകൾ ചലിക്കുമ്പോൾ 
വെള്ളിത്തളികയിൽ സോമരസം 
തുള്ളിത്തുളുമ്പുമ്പോൾ 
അവരണിയും പുളകമല്ലോ
അക്കരപ്പച്ചയിലെ പൂക്കൾ 
പൂക്കൾ കനകമല്ലിപ്പൂക്കൾ (രാത്രിയാം..) 

ആദ്യയാമം കൊഴിയുമ്പോൾ 
അനംഗനവളെയുണർത്തുമ്പോൾ 
പൊന്നേലസ്സും നൂപുരവും പൊട്ടിച്ചിരിക്കുമ്പോൾ 
അവളണിയും പുളകമല്ലേ 
അമ്പരപ്പച്ചയിലെ പൂക്കൾ - പൂക്കൾ 
രജതമല്ലിപ്പൂക്കൾ (രാത്രിയാം..)

Film/album

അമ്മയും നീ അച്ഛനും നീ

Title in English
Ammayum nee

അമ്മയും നീ അച്ഛനും നീ 
ആദ്യം കണ്ട വെളിച്ചവും നീ 
അറിവും നീ അഭയവും നീ 
അമ്പാടി കൃഷ്ണാ ശ്രീകൃഷ്ണാ (അമ്മയും..) 

വിളിക്കുമ്പോൾ ഞങ്ങൾക്കു കാണേണം 
വിശക്കുമ്പോൾ ഞങ്ങൾക്കു ചോറുവേണം 
അമ്മയുപേക്ഷിച്ച കുഞ്ഞുങ്ങൾ ഞങ്ങൾ
അമ്മിഞ്ഞ കാണാത്ത കുഞ്ഞുങ്ങൾ -
കുഞ്ഞുങ്ങൾ (അമ്മയും..) 

മേലോട്ടു നോക്കിയാലാകാശം 
താഴോട്ടു നോക്കിയാൽ തരിശുനിലം 
താരാട്ടു പാടുവാനാളില്ല 
താലോലമാട്ടുവാനാളില്ല - ആളില്ല (അമ്മയും.. ) 

Film/album

പ്രിയേ നിൻ പ്രമദവനത്തിൽ

Title in English
Priye nin pramadavanathil

പ്രിയേ നിൻ പ്രമദവനത്തിൽ
സ്വയംവരത്തിനു വന്നു ഞാൻ
പ്രഭാത പുഷ്പം ചൂടിക്കൂ നീ
പ്രസാദമണിയിക്കൂ (പ്രിയേ.. )

ശാലീനസുന്ദര സങ്കൽപ്പങ്ങളാൽ
ശ്രീകോവിൽ തീർത്തു ഞാൻ - നിനക്കൊരു
ശ്രീകോവിൽ തീർത്തു ഞാൻ 
മോഹമുരുക്കി വിളക്കുകൾ വാർത്തു
സ്നേഹമവയിൽ തിരിയിട്ടു (പ്രിയേ.. )

മംഗല്യ രത്നാഭരണമിടീച്ചു
മന്ത്രം ജപിച്ചു ഞാൻ - അനുരാഗ 
മന്ത്രം ജപിച്ചു ഞാൻ 
മൗനം സമ്മത ലക്ഷണമല്ലേ
പ്രാണഹർഷങ്ങളൊന്നല്ലേ .. ഒന്നല്ലേ (പ്രിയേ)

Film/album

ഈശ്വരന്റെ തിരുമൊഴി കേട്ടു

ഈശ്വരന്റെ തിരുമൊഴി കേട്ടു
കിളി ചിലയ്ക്കും പോലെ
ഇതാ മനുഷ്യൻ ഇതാ മനുഷ്യൻ
ഇവനെന്റെ പ്രിയപുത്രൻ (ഈശ്വരന്റെ...)

സ്വർഗ്ഗത്തിലിരുന്നു മനുഷ്യൻ പറഞ്ഞു
സ്വസ്തി ! ദൈവമേ സ്വസ്തി അവൻ
സ്വപ്ന വൃക്ഷത്തിലെ
കനി പറിച്ചപ്പോൾ സ്വരം മാറി
ദൈവത്തിന്റെ സ്വരം മാറി

ഈശ്വരന്റെ തിരുമൊഴി കേട്ടു
ഇടി മുഴങ്ങും പോലെ
ഇതാ മനുഷ്യൻ ഇതാ മനുഷ്യൻ
ഇവനെ ഞാൻ കുടിയിറക്കീ
നരകത്തിലിരുന്നു മനുഷ്യൻ പറഞ്ഞൂ
നന്ദി ദൈവമേ നന്ദി അവൻ
നിത്യ ദു:ഖത്തിന്റെ
ചുമടെടുത്തപ്പോൾ മിഴി നിറഞ്ഞു
ദൈവത്തിൻ മിഴി നിറഞ്ഞൂ ഓ... (ഈശ്വരന്റെ..)

Film/album

മിന്നും മിന്നാമിന്നി

മിന്നും മിന്നാമിന്നീ മിന്നീ മിന്നീ
പൊന്നും മുത്തായ് തെന്നീ തെന്നീ തെന്നീ
തിത്താരം തത്തിതത്തി ചിങ്കാരം കൊഞ്ചി കൊഞ്ചി
ചില്ലോല തുമ്പിൽ പമ്മി
പമ്മി പമ്മീ പമ്മീ
ആടിക്കാറ്റിൻ കേളിക്കൈയ്യാൽ
പീലികൊമ്പൊന്നാടിപോയോ
അന്നം പിന്നം ചിന്നി തമ്മിൽ തമ്മിൽ ചിന്തി
മാനത്തെങ്ങും പറന്നേറി താരങ്ങളായ് (മിന്നും..)

തപ്പു കൊട്ടാമ്പുറം

Title in English
Thappu Kottampuram

കുഞ്ഞിനെ വേണോ 
കുഞ്ഞിനെ വാങ്ങാനാരുണ്ട്

തപ്പു കൊട്ടാമ്പുറം തകിലുകൊട്ടാമ്പുറം
കൊട്ടാമ്പുറത്തൊരു കുഞ്ഞ്
കുഞ്ഞിനെ വേണോ - കുഞ്ഞിനെ വേണോ
കുഞ്ഞിനെ വാങ്ങാനാളൊണ്ടോ
ആളൊണ്ടോ ആളൊണ്ടോ
(തപ്പുകൊട്ടാ...)

എന്തു വില? 
പൊന്നു വില ! ! 

മുറ്റം തൂത്തു തളിക്കാനറിയാം
ചട്ടീം കലവും തേയ്ക്കാനറിയാം
പുട്ടും കടലേം തിരുതക്കറിയും
വെച്ചു വെളമ്പാനറിയാം 

എവിടെ കെടന്നതാ ? 
എങ്ങാണ്ടൊരിടത്ത്
കൊണ്ടു പോ -കൊണ്ടു പോ- കൊണ്ടു പോ
(തപ്പുകൊട്ടാ...)

Film/album
Year
1969

പുഴകൾ മലകൾ പൂവനങ്ങൾ

Title in English
Puzhakal Malakal

പുഴകൾ - മലകൾ - പൂവനങ്ങൾ
ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങൾ
സന്ധ്യകൾ മന്ദാരച്ചാമരം വീശുന്ന
ചന്ദനശീതള മണപ്പുറങ്ങൾ
(പുഴകൾ...)

ഇവിടമാണിവിടമാണിതിഹാസ രൂപിയാം
ഈശ്വരനിറങ്ങിയ തീരം
ഇവിടമാണാദ്യമായ് മനുജാഭിലാഷങ്ങൾ
ഇതളിട്ട സുന്ദര തീരം - ഓ ഓ ഓ ഓ..
(പുഴകൾ...)

കതിരിടും ഇവിടമാണദ്വൈത ചിന്തതൻ
കാലടി പതിഞ്ഞൊരു തീരം
പുരുഷാന്തരങ്ങളേ ഇവിടെ കൊളുത്തുമോ
പുതിയൊരു സംഗമ ദീപം - ഓ ഓ ഓ ഓ..
(പുഴകൾ...)

Film/album
Year
1969

എന്റെ ഹൃദയം

എന്റെ ഹൃദയം വാനം മുട്ടും വസന്തമാളിക
സ്വപ്നചന്ദ്രിക സ്വർണ്ണം മെഴുകും വസന്തമാളിക
എങ്ങുമെങ്ങും മണിയറകൾ
എങ്ങും മാധവ മലരൊളികൾ മലരൊളികൾ
( എന്റെ..)

വജ്രഭിത്തികൾ വൈഡൂര്യവാതിൽ
പത്മരാഗക്കോവണികൾ
നീലമച്ചിൽ മുത്തുമണികൾ
താഴെ മരതക വിരിപ്പുകൾ
അതിഥികളായിരമായിരം
അവർക്കായ് സ്വപ്നങ്ങളായിരം
ഓ മൈ ലവ് ബേർഡ്
ആം ഐ വൺ എമംഗ് ദോസ് തൌസന്റ്സ്
ഒഫ് കോഴ്സ് ഒഫ്കോഴ്സ്
(എന്റെ..)