ഐക്യമുന്നണി ഐക്യമുന്നണി

Title in English
Aikyamunnani

ഐക്യമുന്നണി ഐക്യമുന്നണി
അലയടിച്ചടിച്ചിരമ്പുമൈക്യമുന്നണി 
സിന്ദാബാദ് സിന്ദാബാദ് 
ഐക്യമുന്നണി സിന്ദാബാദ്

കട്ടകുത്തി ചിറപിടിച്ചു വിത്തെറിഞ്ഞു മുത്തുകൊയ്ത
കര്‍ഷകന്റെ കൊടിയുയര്‍ത്തുമൈക്യമുന്നണി
തൊണ്ടു തല്ലി ചകിരിയാക്കി ചകിരിനാരു കൈയ്യിലിട്ടു 
തങ്കനൂലു നൂല്‍ക്കുവോരുടെ ഐക്യമുന്നണി (ഐക്യമുന്നണി)
സിന്ദാബാദ് സിന്ദാബാദ്
ജനകീയൈക്യം സിന്ദാബാദ് 

അമ്പലപ്പറമ്പിലെ ആരാമത്തിലെ

Title in English
ambalaparambile aaramathile

അമ്പലപ്പറമ്പിലെയാരാമത്തിലെ
ചെമ്പരത്തിപ്പൂവേ
അങ്കച്ചമയത്തിനണിയാനിത്തിരി
സിന്ദൂരമുണ്ടോ സിന്ദൂരം
(അമ്പല...)

ഉദയാസ്തമന പതാകകൾ പറക്കും
രഥവുമായ് നില്പൂ കാലം
പുഷ്പ രഥവുമായ് നില്പൂ കാലം
എതിരേല്പൂ നമ്മെ എതിരേല്പൂ
പുതിയ ഹംസഗാനം
(അമ്പല...)

Raaga

കൊതുമ്പു വള്ളം തുഴഞ്ഞു വരും

Title in English
Kothumbu vallam

കൊതുമ്പുവള്ളം തുഴഞ്ഞുവരും
കൊച്ചുപുലക്കള്ളീ - നിന്റെ 
കൊയ്ത്തരിവാള്‍ തീര്‍ത്തതേതൊരു 
കൊല്ലപ്പണിക്കത്തി 
കൊല്ലപ്പണിക്കത്തി

ഉണ്ണിയാര്‍ച്ചപ്പെണ്ണിനു പണ്ടു-
റുമിതീര്‍ത്ത കൊല്ലത്തി ഓ...
ഉണ്ണിയാര്‍ച്ചപ്പെണ്ണിനു പണ്ടുറു-
മിതീര്‍ത്ത കൊല്ലത്തി
പഴശ്ശിയിലെ തമ്പുരാനു പരിച-
തീർത്ത കൊല്ലത്തി - പണ്ട്
പരിച തീർത്ത കൊല്ലത്തി
ഉദിക്കുമ്പോൾ ചുവക്കുന്ന മാനത്ത്
ഉലയൂതി തീ പടർത്തണ കൊല്ലത്തി
ഓ...ഓ...ഓ...(കൊതുമ്പു...)

കെ പി എ സി സുലോചന

Submitted by Sandhya on Sat, 03/14/2009 - 21:05
Name in English
KPAC Sulochana

മാവേലിക്കര കോട്ടയ്ക്കകത്ത് , കുഞ്ഞുകുഞ്ഞിന്റെയും കല്യാണിയമ്മയുടെയും മകളായി , 1938 , ഏപ്രിൽ 10 ന് ജനിച്ച സുലോചനയുടെ ഗുരു, തടിയൂർ ഗോപാലകൃഷ്ണനായിരുന്നു. 1951ലാണ് കെ പി എസിയിൽ ചേരുന്നത്.

കെ എസ് ജോർജ്ജിന്റെ കൂടെ , കാലം മാറുന്നു എന്ന സിനിമയിലെ ‘ ഈ മലർ പൊയ്കയിൽ ‘ എന്ന യുഗ്മഗാനം പാടി സിനിമാ ലോകത്തെത്തിയ സുലോചന  അതേ ചിത്രത്തിൽ സത്യത്തിന്റെ നായികയുമായിരുന്നു. അവർ പാ‍ടിയ ‘വെള്ളാരം കുന്നിലെ’, ‘അമ്പിളിയമ്മാവാ’, ‘ചാഞ്ചാടുണ്ണീ ചെരിഞ്ഞാടുണ്ണീ ‘ തുടങ്ങിയ ഗാനങ്ങൾ മലയാളികൾ മറക്കില്ല.സുലോചനയിലെ നടിയെ തിരിച്ചറീഞ്ഞ കഥപാത്രങ്ങളായിരുന്നു ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ’ ‘സുമം’ , ‘മുടിയനായ പുത്രനിലെ ‘ ‘പുലയി’ എന്നിവയൊക്കെ. 1975 ഇൽ കേരളസംഗീത നാടക അക്കാഡമി അവരുടെ സേവനത്തെ ആദരിച്ചു.

വള്ളിക്കുടിലിന്നുള്ളിരിക്കും

Title in English
Vallikudilinullil

വള്ളിക്കുടിലിന്നുള്ളിലിരിക്കും പുള്ളിക്കുയിലേ പാടൂ
പുള്ളിക്കുയിലേ പാടൂ
മാനം പൂത്തതറിഞ്ഞില്ലേ മലര്‍
മാല കൊരുക്കാന്‍ പോരൂ
മാല കൊരുക്കാന്‍ പോരൂ (വള്ളിക്കുടിലിന്നു...)

പുള്ളിച്ചിറകുകളോലും വിണ്ണില്‍
പുല്ലാങ്കുഴലേ പാടൂ
പുല്ലാങ്കുഴലേ പാടൂ
നിന്നെയുമോര്‍ത്താ മേലേ നീല
പന്തലിലാരേ നില്പൂ പന്തലിലാരേ നില്പൂ

മാരിവില്ലിൻ തേന്മലരേ

Title in English
Marivillin

മാരിവില്ലിൻ തേൻ മലരേ
മാഞ്ഞു പോകയോ മാഞ്ഞു പോകയോ (മാരിവില്ലിൻ ...)

നീളെ നീളെ പാടങ്ങളെല്ലാം
കൊതി തുള്ളി നിൽക്കവേ (2)
തേന്മഴ തൂകാൻ ഉൾക്കുളിർ പാകാൻ
നീ വരില്ലിനി നീ വരില്ലിനി

കടലിൽ നിന്നൊരു കുമ്പിൾ വെള്ളവുമായീ
കരിമുകിൽ മാനത്തു വന്നൂ (2)
മിഴി നട്ടുനിന്നൊരു  മാടത്തിൻ മാറിൽ
അഴകുറ്റ സ്വപ്നങ്ങൾ പൂത്തു (2)

ഒരു കൊടുങ്കാറ്റിന്റെ കൈകളിൽ തത്തി
കരിമുകിലെങ്ങോ പറന്നൂ (2)
അവളുടെ വാര്‍മുടി കെട്ടിൽ നിന്നൂര്‍ന്നു
മഴവില്ലിൻ തേന്മലര്‍ വാനിൽ (2)

വെള്ളാരം കുന്നിലെ

വെള്ളാരം കുന്നിലെ പൊന്‍ മുളംകാട്ടിലെ
പുല്ലാങ്കുഴലൂതും കാറ്റേ വാ (വെള്ളാരം..)

കതിരണിപ്പാടത്ത് വെയില്‍ മൂത്ത നേരത്ത്
കുളിരും കൊണ്ടോടി വാ കാറ്റേ വാ (2)
വരിനെല്ലിന്‍ ചുണ്ടിലെ കിരുകിരെ പുന്നാരം
പകരുവാനോടി വാ കാറ്റേ വാ (2)  (വെള്ളാരം..)

കരുമാടിക്കുട്ടന്മാര്‍ കൊതി തുള്ളും തോപ്പിലെ
ഒരു കനി വീഴ്ത്തുവാന്‍ കാറ്റേ വാ (2)
നല്ലൊരു നാളിലെ മാളോരെ മണ്ണിലെ
തുള്ളിക്കളി കാണാന്‍ കാറ്റേ വാ (2) (വെള്ളാരം..)

 

ഭൂമിയിൽ മോഹങ്ങൾ വിടരുന്നു

Title in English
Bhoomiyil mohangal vidarunnu

ഭൂമിയിൽ മോഹങ്ങൾ വിടരുന്നു 
ഭൂമിയിൽത്തന്നെ കൊഴിയുന്നു 
സ്വപ്നങ്ങൾ തകരുന്നൂ 
വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു 
ഭൂമിയിൽ മോഹങ്ങൾ വിടരുന്നു 
ഭൂമിയിൽത്തന്നെ കൊഴിയുന്നു 

ദാഹിക്കുന്നുവോ ദാഹിക്കുന്നുവോ 
സ്നേഹസരോവരമേ - ഹൃദയം 
ദാഹിക്കുന്നുവോ ദാഹിക്കുന്നുവോ 
സ്നേഹസരോവരമേ
നിന്നിലേക്കൊഴുകിയ പൂന്തേനരുവികൾ 
ഇന്നു മറ്റൊരു വഴിയേ പോയ്‌ 
ഇന്നു മറ്റൊരു വഴിയേ പോയ്‌ 
ഭൂമിയിൽ മോഹങ്ങൾ വിടരുന്നു 
ഭൂമിയിൽത്തന്നെ കൊഴിയുന്നു 

ഇനിയത്തെ പഞ്ചമിരാവിൽ

Title in English
Iniyathe panchami raavil

ആ... ആ... ആ... 

ഇനിയത്തെ പഞ്ചമിരാവിൽ
ഇതൾ വിരിയും പൂനിലാവിൽ
ഇതിലേ ഞാനൊരു ദേവദൂതനെ
എതിരേൽക്കും - ഞാനെതിരേൽക്കും
(ഇനിയത്തെ...)

ഒരു വിവാഹമാല്യം ഞാനാ
തിരുമാറിൽ ചാർത്തിക്കും (2)
കിനാവിന്റെയിളനീർക്കുമ്പിൾ
കാഴ്ച്ച വെയ്ക്കും - മുമ്പിൽ 
കാഴ്ച്ച വെയ്ക്കും ഓഹോഹോഹോ.. ആ.. 
(ഇനിയത്തെ...)

ഒരു വികാരപുഷ്പം ചൂടി
ഉടലാകെ കുളിർ കോരും (2)
മനസ്സിന്റെ മന്മഥ സദനം
അലങ്കരിക്കും - ഞങ്ങൾ 
അലങ്കരിക്കും ഓഹോഹോഹോ.. ആ.. 
(ഇനിയത്തെ...)

ഹിമവാഹിനീ ഹൃദയഹാരിണീ (F )

Title in English
Himavahinee (F)

ഹിമവാഹിനീ ഹൃദയഹാരിണീ
ഈറക്കുഴലുമായ് ഇവിടെ വരാറുള്ളോ-
രിടയനെ ഓർമ്മയുണ്ടോ (ഹിമ...)

നിന്റെ കടവിലെ കുളിർ കല്പടവിലെ
നീലക്കുടക്കീഴിൽ (2) - പണ്ട്
ഞങ്ങളിരുവരുമൊന്നിച്ചിരുന്നൊരു
സങ്കല്പ മണിയറ തീർത്തു (2)
സങ്കല്പ മണിയറ തീർത്തൂ
ആ...ആ‍..ആ‍.....(ഹിമ..)

എന്റെ കൈയ്യിലെ മെഴുകുവിളക്കിലെ
ഏകാന്ത നാളവുമായ് (2) - എന്റെ
സ്വർഗ്ഗദൂതൻ തിരിച്ചു വരും വരെ
സ്വപ്നങ്ങൾ കൊണ്ടു നിറയ്ക്കും (2)
സങ്കല്പ മണിയറ നിറയ്ക്കും
ആ...ആ‍..ആ‍.....(ഹിമ..)