പാടുന്ന പൈങ്കിളിക്ക്

Title in English
paadunna painkilikk

പാടുന്ന പൈങ്കിളിക്ക് പൊന്നിന്റെ കൂട്ടിനുള്ളിൽ
പാലും പഴവും നൽകുന്നവരേ
കണ്ണുനീർക്കവിതകൾ പാടിക്കൊണ്ടലയുമീ
മണ്ണിന്റെ മക്കൾക്ക് വിശക്കുന്നൂ

ഒഴുകുന്ന കണ്ണീരിൻ കഥകൾ പാടി
ഒരു ചാൺ വയറിനു വഴിയും തേടി
പാടാത്ത പാട്ടിന്റെ കാണാത്ത ചിറകിന്മേൽ
പറക്കുമ്പോൾ വേദന മറക്കുന്നു
മണ്ണിന്റെ മക്കൾക്ക് വിശക്കുന്നൂ

ഞങ്ങളിൽ ദൈവത്തെ കാണുന്നൂ ജ്ഞാനികൾ
ഞങ്ങൾക്കായ് പൊരുതുന്നൂ നേതാക്കൾ
തളരുമ്പോൾ ഒരു തുള്ളി ദാഹനീര്‍ മാത്രം
തരുവാനാരും കനിഞ്ഞില്ല
മണ്ണിന്റെ മക്കൾക്ക് വിശക്കുന്നൂ

മനതാരിലെപ്പൊഴും ഗുരുവായൂരപ്പാ

Title in English
manathaarileppozhum

മനതാരിലെപ്പൊഴും ഗുരുവായൂരപ്പാ നിൻ
മലർമേനി കാണുമാറാകേണം
അഴകേഴും നീലക്കാർവർണ്ണാ നിൻ
പൊന്നോടക്കുഴൽ വിളി കേൾക്കുമാറാകേണം
(മനതാരിലെപ്പൊഴും..)

പൂന്താനം നമ്പൂരി പാനയാൽ കോർത്തൊരു
പൂമാല മാറിലണിഞ്ഞവനേ
മീൻ തൊട്ടു കൂട്ടിയ ഭട്ടതിരിപ്പാടിന്റെ
മിഴി മുന്നിൽ നർത്തനം ചെയ്തവനേ 
(മനതാരിലെപ്പൊഴും..)

ചേലിൽ ചെറുശ്ശേരി ഗാഥകൾ പാടുമ്പോൾ
കോലക്കുഴലൂതി നിന്നവനേ
കാൽക്കൽ കുറൂരമ്മ നേദിച്ച പാൽപ്പഴം
കൈ നീട്ടി വാ‍ങ്ങിയ തമ്പുരാനേ 
(മനതാരിലെപ്പൊഴും..)

അരിമുല്ലച്ചെടി

Title in English
arimullachedi

അരിമുല്ലച്ചെടി വികൃതികാറ്റിനെ
അത്തറു വിൽക്കാനേല്പിച്ചു
നാഴൂരിയത്തറ് കാറ്റെടുത്തു
നാടായ നാടാകെ കടം കൊടുത്തു (അരിമുല്ല..)

പൂക്കാലം പോയപ്പോൾ പൂമണം തീർന്നപ്പോൾ
പൂങ്കാറ്റു മുല്ലയെ കയ്യൊഴിച്ചു (2)
തെമ്മാടിക്കാറ്റിന്റെ ഭാവം കണ്ടിട്ട്
തേന്മുല്ല മൂക്കത്തു വിരലു വെച്ചു 
അരിമുല്ലച്ചെടി വികൃതികാറ്റിനെ
അത്തറു വിൽക്കാനേല്പിച്ചു

തക്കം നോക്കി തെന്നൽ ചെടിയുടെ
തളിരുകൾ നുള്ളി തറയിലിട്ടു (2)
മലർമുല്ലച്ചെടിയുടെ മാറിൽ തെന്നൽ
മഴയുടെ അമ്പുകൾ തോടുത്തു വിട്ടു 
അരിമുല്ലച്ചെടി വികൃതികാറ്റിനെ
അത്തറു വിൽക്കാനേല്പിച്ചു

ആയിരം വർണ്ണങ്ങൾ വിടരും

Title in English
aayiram varnangal vidarum

ആയിരം വര്‍ണ്ണങ്ങള്‍ വിടരും
ആരാമമാണെന്‍ ഹൃദയം
ചെല്ലക്കാറ്റിന്‍ കൈകളിലാടും 
അല്ലിപ്പൂവെന്‍ മോഹം
ആയിരം വര്‍ണ്ണങ്ങള്‍ വിടരും
ആരാമമാണെന്‍ ഹൃദയം

പവിഴമലയുടെ പാദം കഴുകാന്‍
പനിനീരരുവീ പാലരുവീ
ആ.....പവിഴമലയുടെ പാദം കഴുകാന്‍
പനിനീരരുവീ പാലരുവീ
പളുങ്കുകുന്നിന്‍ നെറ്റിയില്‍ മെഴുകാന്‍
ഉദയകിരണം പൊന്‍കിരണം
ഈ കിരണം പൊന്‍കിരണം
എന്റെ കിനാവുകള്‍ പോലെ
ഈ കിരണം പൊന്‍കിരണം
എന്റെ കിനാവുകള്‍ പോലെ
ആയിരം വര്‍ണ്ണങ്ങള്‍ വിടരും
ആരാമമാണെന്‍ ഹൃദയം

കാക്കേം കാക്കേടെ കുഞ്ഞും

Title in English
Kaakkem

കാക്കേം കാക്കേടെ കുഞ്ഞും
പൂച്ചേം പൂച്ചേടെ കുഞ്ഞും
ഉപ്പു തിന്നു വെള്ളം കുടിച്ചു
കൂട്ടീക്കേറി കിക്കിളി കിക്കിളി കൂട്ടീക്കേറി
(കാക്കേം...)

കാക്കമ്മ കുഞ്ഞിനെ വിളിച്ചു കാ കാ(2)
ഇരുപ്പൂ പാടത്തെ മുണ്ടകൻ കുത്തീ
ഇരുനാഴിയരിയിട്ടു കഞ്ഞിയനത്തി
കണ്ണിപ്പിലാവില കുമ്പിളു കുത്തി
കഞ്ഞി വിളമ്പാനിരുന്നപ്പോൾ
കഞ്ഞിക്കുപ്പില്ല കഞ്ഞിക്കുപ്പില്ല
(കാക്കേം..)

സൂര്യകാന്ത കല്പടവിൽ

Title in English
Sooryakantha kalpadavil

സൂര്യകാന്ത കല്‍പ്പടവില്‍
ആര്യപുത്രന്റെ പൂമടിയില്‍ നിന്റെ
സ്വപ്നങ്ങളെ നീ കിടത്തിയുറക്കൂ
സ്വയംപ്രഭേ സന്ധ്യേ ഉറക്കൂ - ഉറക്കൂ
(സൂര്യകാന്ത.....)

ശൃംഗാരകാവ്യ കടാക്ഷങ്ങള്‍ കൊണ്ടുനീ
ശ്രീമംഗലയായീ
പൂക്കളുടെ മണമേറ്റു പുരുഷന്റെ ചൂടേറ്റു
പൂണാരമണിയാറായീ
കാറ്റേ - കടലേ കയ്യെത്തുമെങ്കിലാ
കവിളക്കിന് തിരിതാഴ്ത്തൂ - തിരിതാഴ്ത്തൂ
(സൂര്യകാന്ത.....)

പ്രേമഭിക്ഷുകീ ഭിക്ഷുകീ

Title in English
Premabhikshuki

പ്രേമഭിക്ഷുകീ ഭിക്ഷുകീ ഭിക്ഷുകീ
ഏതു ജന്മത്തില്‍ ഏതു സന്ധ്യയില്‍
എവിടെവച്ചു നാം കണ്ടൂ - ആദ്യമായ്‌
എവിടെവച്ചു നാം കണ്ടൂ
(പ്രേമഭിക്ഷുകീ..)

ചിരിച്ചും കരഞ്ഞും - തലമുറകള് വന്നു
ചിരിച്ചും കരഞ്ഞും തലമുറകള് വന്നു
ചവിട്ടിക്കുഴച്ചിട്ട വീഥികളില്‍
പൊഴിഞ്ഞ നമ്മള്‍ തന്‍ കാലടിപ്പാടുകള്‍
പൊടികൊണ്ടു മൂടിക്കിടന്നു- എത്രനാള്‍
പൊടികൊണ്ടു മൂടിക്കിടന്നു
മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍-- വീണ്ടും
അടുക്കാതിരുന്നെങ്കില്‍
ഭിക്ഷുകീ ....ഭിക്ഷുകീ...ഓ...
(പ്രേമഭിക്ഷുകീ..)

മദനപഞ്ചമി

Title in English
Madana panchami

മദനപഞ്ചമി മധുരപഞ്ചമി - ഇന്ന്
മണിയിലഞ്ഞിപൂക്കളിൽ മദജലം നിറയും
മിഥുനപഞ്ചമി (മദന...)

മാനത്തെ അപ്സരസ്ത്രീകൾക്കിന്ന്
മദിരോത്സവം
അവരുടെ പൂഞ്ചൊടിയിൽ മന്ദഹാസം
ആലിലക്കുമ്പിളിൽ സോമരസം
പ്രാണനാഥൻ നൽകിയ
പരമാനന്ദത്തിൻ പാരവശ്യം
ദാഹം - ദാഹം ആകെ
തളരുന്ന പ്രേമദാഹം (മദന..)

മണ്ണിലെ സൌന്ദര്യവതികൾ -
ക്കിന്ന് മദനോത്സവം
അവരുടെ പൂവുടലിൽ പുരുഷഗന്ധം
അഞ്ജനകൺകളിൽ സ്വപ്നസുഖം
പ്രേമലോലൻ ചാർത്തിയ പരിരംഭണത്തിൻ
പ്രാണഹർഷം
ദാഹം - ദാഹം ആകെ
തളരുന്ന പ്രേമദാഹം (മദന..)

കാമിനീ കാവ്യമോഹിനീ

Title in English
Kaamini kaavyamohini

കാമിനീ - കാവ്യമോഹിനീ
കാളിദാസന്റെ മാനസനന്ദിനീ
നിന്റെ മാലിനി തീരത്തു ഞാന്‍ തീര്‍ക്കും
എന്റെ സാഹിതീ ക്ഷേത്രം (കാമിനീ ..)

സ്വര്‍ഗ്ഗം ഭൂമിയെ തപസ്സില്‍ നിന്നുണര്‍ത്തിയ
സുവര്‍ണ്ണ നിമിഷത്തില്‍
പണ്ടു കണ്വാശ്രമത്തിനു നിന്നെ
കിട്ടിയതെന്തൊരസുലഭ സൗഭാഗ്യം
ഓ..ഓ..ഓാ.. (കാമിനീ ..)

നിത്യം വല്‍കലം മുറുകും മാറിലെ
നിറഞ്ഞ താരുണ്യം
എന്റെ ഗാന്ധര്‍വ്വ മംഗല്യമാല്യം ചാര്‍ത്തുന്നതേതു
സ്വയംവരശുഭ മുഹൂര്‍ത്തം
ഓ..ഓ..ഓാ.. (കാമിനീ ..)

കാമശാസ്ത്രമെഴുതിയ മുനിയുടെ

Title in English
Kaamashastramezhuthiya

കാമശാസ്ത്രമെഴുതിയ മുനിയുടെ
കനക തൂലികേ - നീ
മാനവഹൃദയമാം തൂണീരത്തിലെ
മന്ത്രശരമായി - എന്തിനു
മല്ലീശരമായി (കാമശാസ്ത്ര...)

ധ്യാനധന്യമാം മനുഷ്യാത്മാവിനെ
തപസ്സില്‍ നിന്നുണര്‍ത്തുവാനോ
ജനനവും മരണവും മയങ്ങുമ്പോള്‍ വന്നു
ജന്മവാസനകള്‍ തിരുത്തുവാനോ
താളം തകര്‍ക്കുവാനോ
കാമശാസ്ത്രമെഴുതിയ മുനിയുടെ
കനക തൂലികേ

മായമൂടിയ യുഗസൗന്ദര്യങ്ങള്‍
നായാടിപ്പിടിക്കുവാനോ
മധുരവും ദിവ്യവുമാമനുരാഗത്തിനെ
മാംസദാഹമായ്‌ മാറ്റുവാനോ
രാഗം പിഴയ്ക്കുവാനോ (കാമശാസ്ത്ര..)