നിശാഗന്ധി നീയെത്ര ധന്യ

നിശാഗന്ധി നീയെത്ര ധന്യ
നിനക്കുള്ളതെല്ലാം എടുക്കാന്‍ കൊതിക്കും
നിശാവാതമോടിക്കിതച്ചെത്തി നിന്‍
പട്ടുചേലാഞ്ചലത്തില്‍ പിടിക്കേ(2)
കരംകൂപ്പിയേകാഗ്രമായി ശാന്ത നിശ്ശബ്ദമായി
ധീരമേതോരു നിര്‍വ്വാണമന്ത്രം ജപിച്ചു
നിലാവസ്തമിച്ചു മിഴിച്ചെപ്പടച്ചു
സനിശ്വാസസമാ ഹംസഗാനം നിലച്ചു (നിശാഗന്ധി..)

ദൈവം മനുഷ്യനായ് പിറന്നാൽ

ദൈവം മനുഷ്യനായ് പിറന്നാൽ
ജീവിതമനുഭവിച്ചറിഞ്ഞാൽ
തിരിച്ചു പോകും മുൻപേ ദൈവം പറയും
മനുഷ്യാ നീയാണെന്റെ ദൈവം (ദൈവം..)

ഒരിക്കൽ മാത്രം മരക്കുരിശ്ശേറുന്നു
മനുഷ്യപുത്രന്മാരീ ഉലകിൽ
നീതിപീഠത്തിന്റെ കാ‍ൽ വരിക്കുന്നിന്മേൽ
നിത്യവും കുരിശേറ്റമാണിവിടെ
പിടയുന്നു പാവം മനുഷ്യൻ മനുഷ്യൻ (ദൈവം..)

പാപത്തിൻ മുനയുള്ള മുൾച്ചെടി പടരുന്ന
ദു:ഖത്തിൻ താഴ്വരയാണിവിടെ
പരസ്പരമറിയാതെയകന്നേ പോകുന്ന
മനുഷ്യബന്ധങ്ങളാണിവിടെ
അലയുന്നു പാവം മനുഷ്യൻ മനുഷ്യൻ (ദൈവം...)

പുലർകാലം

പുലർകാലം പുലർകാലം
ജീവിതത്തിൻ പൊൻ പുലർകാലം
കളങ്കമറിയാത്ത കറ തെല്ലും കലരാത്ത
കമനീയ കൌമാരകാലം

വിടരുന്ന പൂവിന്റെ വഴിയുന്ന സൌരഭം
നുകരുവാനെത്തുന്ന തെന്നൽ
കളിയാടിനിൽക്കുന്ന നിൻ മന്ദഹാസങ്ങൾ
കവരുവാനെത്തുന്ന സ്വപ്നം എന്റെ
കരളിലെ മോഹന സ്വപ്നം (പുലർകാലം...)

പഞ്ചമിക്കലയായിരുന്ന നീയിനൊരു
പൌർണ്ണമിയായി വളർന്നു
വാർതിങ്കളായ് നീയണഞ്ഞപ്പോളെന്നുള്ളിൽ
വാത്സല്യ പൂന്തേൻ ചുരന്നു നൂറു
വാസന്തിപ്പൂക്കൾ വിടർന്നു (പുലർകാലം...)

പൂവിനു വന്നവനോ

പൂവിനു വന്നവനോ പൂവിലെ തേനിനു വന്നവനോ
കാണാൻ വന്നവനോ കൈയ്യിൽ നാണയമുള്ളവനോ (പൂവിനു...)

തങ്കക്കിനാവുകൾ കണ്ടാൽ പോരാ
തങ്കം വേണം മടിയിൽ നിറയെ
തങ്കം വേണം മടിയിൽ
പൂണാരമല്ല പുഷ്പങ്ങളല്ലാ
പുളകങ്ങളാണെന്റെ മെയ്യിൽ വിരിയും
മുകുളങ്ങളാണെന്റെ മെയ്യിൽ (പൂവിനു...)

കതകു തുറന്നു തരാം ഞാൻ കരളിൽ
കയറിയിരുന്നാട്ടെ പ്രിയനേ
കയറിയിരുന്നാട്ടെ
പുന്നാരം വേണ്ടാ കിന്നാരം വേണ്ടാ
പൊന്നുണ്ടെങ്കിൽ തന്നാട്ടെ എൻ
പൊന്നേയരികിൽ വന്നാട്ടേ (പൂവിനു...)

വിപ്ലവഗായകരേ

വിപ്ലവഗായകരേ നവയുഗ വിപ്ലവഗായകരേ
ഉണർന്നെണീക്കൂ ഭാരത മോചന രണാങ്കണങ്ങളിലണയൂ (വിപ്ലവ..)

നമ്മളുയർത്തും സ്വർഗ്ഗക്കാറ്റിൽ
കർമ്മത്തിന്റെ കൊടുങ്കാറ്റിൽ
മയങ്ങി വീണ വികാരശരങ്ങൾ
കൊളുത്തിടട്ടേ പന്തങ്ങൾ
അതിന്റെ ജ്വാലയിൽ പൂത്തു വിടർന്നൊരു
ഗീതമിവിടെ മുഴങ്ങട്ടെ
വന്ദേ മാതരം വന്ദേ മാതരം (വിപ്ലവ...)

പണ്ടു യുഗങ്ങൾ തപസ്സിരുന്നൊരു
വാൽമീകങ്ങൾ തകർന്നൂ
പ്രപഞ്ച സത്യാന്വേഷകർ പാടീ
വിപ്ലവമിവിടെ ജയിക്കട്ടെ
അതിന്റെ ശാന്തിയിലുണർന്നു തെളിഞ്ഞൊരു
ശബ്ദമിവിടെ മുഴങ്ങട്ടെ

വന്ദേ മാതരം വന്ദേ മാതരം (വിപ്ലവ...)

കവിളത്തെനിക്കൊരു മുത്തം

കവിളത്തെനിക്കൊരു മുത്തം അതിൽ
കനകമണിച്ചുണ്ടിൻ നൃത്തം
കൈമാറും സ്നേഹത്തിന്നർഥം അതിൽ
കതിരിടും പുളകിത ചിത്തം

മധുര മധുര മനോഹരം ഈ
മധുര മാസോത്സവ മന്ദസ്മിതം
മൗനം മൗനം മനസ്സമ്മതം എന്റെ
മനോരഥങ്ങൾ തൻ പ്രതിഫലനം
(കവിളത്തെ..)

ആയിരം വിളക്കെരിയും തിരി മണ്ഡപം ഞാൻ
ആത്മാവിൽ നിർമ്മിച്ച മലർമണ്ഡപം
കതിർക്കുലയും കാവടിയും അഭിഷേകം ഇന്നു
കാൽ ചിലമ്പിൻ നാദമിവിടലങ്കാരം
(കവിളത്തെ...)

അമ്മ തൻ മാറിൽ

അമ്മ തൻ മാറിൽ മുഖം ചേർത്തുറങ്ങുമ്പോൾ
ആരോമലാരെ പേടിക്കാൻ
പൂർണ്ണിമ പൂന്തിങ്കൾ പൂ വാരിയെറിയുമ്പോൾ
പൂമകളാരെ പേടിക്കാൻ

താലോലം പൈങ്കിളി താലവനക്കിളീ
അമ്മക്കിളിയെ പുണർന്നുറങ്ങീ (2)
പാട്ടും കേൾക്കാതെ ഞെട്ടി വിറക്കാതെ
അണിയില വിരിയും പുതച്ചുറങ്ങീ
കാറ്റു വന്നിട്ടും കുളിർ തന്നു പോയിട്ടും
കണ്മണി മാത്രം ഉറങ്ങിയില്ലേ(അമ്മ തൻ..)

പൊന്നരിവാളമ്പിളിയില്

 

പൊന്നരിവാളമ്പിളിയില്‌ കണ്ണെറിയുന്നോളേ
ആമരത്തിന്‍ പൂന്തണലില്‌ വാടിനില്‍ക്കുന്നോളേ
വാടി നില്‍ക്കുന്നോളേ..
(പൊന്നരിവാള....)

പുല്‍ക്കുടിലിന്‍ പൊല്‍ക്കതിരാം കൊച്ചുറാണിയാളേ
കണ്‍കുളിരേ നെനക്കു വേണ്ടി നമ്മളൊന്നു പാടാം
നമ്മളൊന്നു പാടാം..

ഓണനിലാപാലലകള് ഓടി വരുന്നേരം
എന്തിനാണ് നിന്‍ കരള് നൊന്തുപോണെന്‍ കള്ളീ
എന്‍ കരളേ.. കണ്‍ കുളിരേ.. (2)
എന്‍ കരളേ കണ്‍ കുളിരേ  നിന്നെയോര്‍ത്തു തന്നെ
പാടുകയാണെന്‍ കരള്‍ പോരാടുമെന്‍ കരങ്ങള്‍
പോരാടുമെന്‍ കരങ്ങള്‍...

നീലക്കടമ്പിൻ പൂവോ

Title in English
Neelakkadambin poovo

നീലക്കടമ്പിൻ പൂവോ - ഇളം
പീലി വിതിർത്ത നിലാവോ
നിൻ കണ്മുനയിൽ നിൻ ചെഞ്ചൊടിയിൽ
നിന്നിൽ നിറയുന്ന തേൻകിനാവോ
(നീലക്കടമ്പിൻ...)

സൂര്യപടം കൊണ്ടു പാവാട നെയ്യുമീ-
ജീരകച്ചെമ്പാവു പാടം 
പൊൻവയൽപ്പക്ഷിയായ് നിന്നെയയച്ചത്
എൻ മനോരാജ്യത്ത് പറക്കാനോ
പറക്കാനോ - പറക്കാനോ
എൻ മനോരാജ്യത്ത് പറക്കാനോ
നീലക്കടമ്പിൻ പൂവോ

മൂടുപടം മാറ്റി നെയ്യാമ്പൽ മൊട്ടുകൾ
തൂമഞ്ഞിൽ മുങ്ങുമീ രാവിൽ
നിന്നിലെ ലജ്ജയ്ക്ക് ചിറകുകൾ തന്നത്
നിത്യരോമാഞ്ചമായ് വിടരാനോ
വിടരാനോ - വിടരാനോ
നിത്യരോമാഞ്ചമായ് വിടരാനോ
(നീലക്കടമ്പിൻ...)

പല്ലനയാറിൻ തീരത്തിൽ

Title in English
Pallanayaarin

പല്ലനയാറിൻ തീരത്തിൽ
പത്മപരാഗകുടീരത്തിൽ
വിളക്കു വെയ്ക്കും യുവകന്യകയൊരു
വിപ്ലവഗാനം കേട്ടു
മാറ്റുവിൻ ചട്ടങ്ങളേ - മാറ്റുവിൻ ചട്ടങ്ങളേ
മാറ്റുവിൻ - മാറ്റുവിൻ - മാറ്റുവിൻ
(പല്ലന...)

കാവ്യകലയുടെ കമലപൊയ്കകൾ
കണികണ്ടുണരും കവികൾ
അനുഭൂതികളുടെ ഗോപസ്ത്രീകളെ
ഒളിക്കണ്ണെറിയുകയായിരുന്നൂ
പുരികക്കൊടിയാലവരുടെ മാറിൽ
പൂവമ്പെയ്യുകയായിരുന്നൂ
അവരുടെ കൈയ്യിലെ മധുകുംഭത്തിലെ
അമൃതു കുടിക്കുകയായിരുന്നു
മാറ്റുവിൻ - ചട്ടങ്ങളേ -മാറ്റുവിൻ 
മാറ്റുവിൻ - മാറ്റുവിൻ 
(പല്ലന...)