തെന്നലിൻ ചുണ്ടിൽ

Title in English
Thennalin chundil

തെന്നലിൻ ചുണ്ടിൽ തോടിരാഗം
തെങ്ങോലക്കാറ്റിൽ ആദിതാളം
രാഗവും താളവും സംഗീതമായ്
നമ്മുടെ ഹൃദയങ്ങൾ പോലെ
(തെന്നലിൻ...)

പൂവിതൾതുമ്പത്തു പൊൻപരാഗം
തേൻവണ്ടിൻ ചുണ്ടത്തു പ്രേമരാഗം
രാഗപരാഗം സ്വരം നുകരും
ഗാനത്തിലാമലർ മനമലിയും
ഞാനിന്നു ഭൃംഗമായ് പറന്നുയരും
പറന്നുയരും ആ...ആഹാ...
(തെന്നലിൻ...)

സന്ധ്യതൻ കവിളത്ത് പുഷ്പരാഗം
സാഗരവദനത്തിൽ പ്രേമദാഹം
രാഗസിന്ദൂരം കടൽ കവരും
രാഗിണിയാം സന്ധ്യ തലകുനിക്കും
ഞാനിന്നു സമുദ്രമായ് തിരയടിക്കും
തിരയടിക്കും ആ...ആഹാ...
(തെന്നലിൻ...)

ജീവിതമാം സാഗരത്തിൽ

ജീവിതമാം സാഗരത്തിൽ ഹൃദയമെന്നൊരു ദ്വീപ്
തിരയടിച്ചാൽ ചെറുതാകും തിരയടങ്ങിയാൽ വലുതാകും
(ജീവിതമാം ...)

കാമദാഹകൊടുങ്കാറ്റിൽ കലികയറും തിരകൾ
മോഹഭംഗ നീർച്ചുഴിയാൽ മുങ്ങിപൊങ്ങും തിരകൾ
ഏതു കാറ്റുമറ്റങ്ങും ഏതു മഴയുമൊടുങ്ങും
എല്ലാം ശാന്തമാകും നേരം
എത്ര വലിയ ലോകം ഇത്ര ചെറിയ ഹൃദയം
(ജീവിതമാം ...)

സർഗ്ഗശക്തി തൻ പ്രഭകൾ സ്വർഗ്ഗമാക്കും തീരം
പുണ്യമോഹപ്പൂവനങ്ങൾ പൂത്തുലയും തീരം
ഏതു പ്രഭയും മറക്കും ഏതു പൂവും കൊഴിയും
എല്ലാം മാഞ്ഞു തീർന്നുവെന്നാൽ
എത്ര വലിയ ദു;ഖം ഇത്ര ചെറിയ മൌനം
(ജീവിതമാം ...)

ചഞ്ചലമിഴിയൊരു കവിത

Title in English
Chanchalamizhiyoru kavitha

ചഞ്ചലമിഴിയൊരു കവിത
ചഞ്ചലമിഴിയൊരു കവിത -അതി
ലഞ്ജനമലങ്കാരമായി
ഉപമയോ ഉൽപ്രേക്ഷയോ
ഉണരുമാ ഭാവം രൂപകമോ
(ചഞ്ചലമിഴി..)

താമരയിതളെന്നു തോന്നി -മധു
സാഗരമാണെന്നു തോന്നി
വാനവും നയനവും ഒന്നാണെന്നാ
ദാഹമുകിലുകൾ ചൊല്ല്ലീ
പെയ്യുക ദാഹത്തിൻ മേഘങ്ങളേ -പ്രേമ യൗവ്വനവാടികൾ പൂത്തിടട്ടേ
(ചഞ്ചലമിഴി..)

ആരാധകനായ് വന്നൂ ഞാൻ
ഭാവനതൻ മുത്തു കാണാൻ
താരുകൾ പൊഴിയും താരകളായ് നിൻ
രാഗമൃദുലമാം ചുണ്ടിൽ
തൂവുക ശോഭകൾ അധരങ്ങളേ -രാഗ
യൗവ്വനം മാലയായ് കോർത്തിടട്ടേ
(ചഞ്ചലമിഴി..)

പൊന്നോണക്കിളിക്കാറു കടക്കാൻ

പൊന്നോണക്കിളിക്കാറു കടക്കാൻ
പൊന്നും താമര പൂന്തോണി
പൂന്തോണി തുഴഞ്ഞു കൊടുക്കാൻ
പുലരികാറ്റ് പൂങ്കാറ്റ് (പൊന്നോണ...)

ഓണപ്പൂവിളി കേട്ടു പറക്കും
ഓലവാലൻ കിളിയേ
ഉച്ചയൂണുണ്ണുവാൻ വീട്ടിലു വാ എന്റെ
കൊച്ചു കളിവീടു കാണാൻ വാ (2)
(പൊന്നോണ...)

ഓമനപ്പാട്ടുകൾ പാടിത്തരാം
കുരുത്തോല മെനഞ്ഞെടുത്തു തരാം
കുർബാന കൊള്ളുവാൻ കൂട്ടിനു വാ‍ എന്റെ
പള്ളിപ്പെരുന്നാളു കാണാൻ വാ (2)
(പൊന്നോണ...)

നക്ഷത്രങ്ങളേ സാക്ഷി

Title in English
Nakshathrangale sakshi

നക്ഷത്രങ്ങളേ സാക്ഷി
നവഗ്രഹങ്ങളേ സാക്ഷി
യാത്രയായീ അന്ത്യയാത്രയായീ
ഈ യാഗഭൂമിയിലെ രക്തസാക്ഷീ
(നക്ഷത്രങ്ങളേ..)

രക്തം- മനുഷ്യരക്തം
വീണു കുതിര്‍ന്നു ചുവക്കുമീ മണ്ണില്‍
കുതിര്‍ന്നു ചുവക്കുമീ മണ്ണില്‍
എത്ര നാളുകള്‍ ഉറച്ചുനില്‍ക്കുമീ പ്രഭുത്വദുര്‍ഗം
എത്ര നാള്‍ കൊടുങ്കാറ്റുകള്‍ തടഞ്ഞു നിര്‍ത്തും
ഘാതകരേ കശ്മലരേ നിശാചരരേ ഈ
നീതിമാന്റെ രക്തത്തില്‍ നിങ്ങള്‍ക്കു പങ്കില്ലേ
പങ്കില്ലേ പങ്കില്ലേ പങ്കില്ലേ ഓ ഓ ഓ
(നക്ഷത്രങ്ങളേ..)

മാതാവേ മാതാവേ

Title in English
Mathave mathave

മാതാവേ മാതാവേ
മനുഷ്യപുത്രനെ ഞങ്ങള്‍ക്കു നല്‍കിയ മാതാവേ
നിന്‍ പാദപീഠം തേടിവരുന്നൊരു
നിരപരാധിനി ഞാന്‍
(മാതാവേ..)

ഭൂമിയില്‍ സ്ത്രീകളായ് ജനിച്ചവരെല്ലാം
പാപം ചെയ്തവരാണോ - ഇത്രമേല്‍
പാപം ചെയ്തവരാണോ
അല്ലെങ്കിലെന്തിനീ പാനപാത്രം കയ്പ്പു-
വെള്ളം നിറച്ചു നീ തന്നു - നീ തന്നു
(മാതാവേ..)

സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ക്കൊരിരിപ്പിടം കിട്ടാന്‍
അഗ്നിപരീക്ഷകള്‍ വേണോ - ഇത്രമേല്‍
അഗ്നിപരീക്ഷകള്‍ വേണോ
അല്ലെങ്കിലെന്നുമീ മുള്‍ക്കിരീടം
എന്തിനെന്റെ ശിരസ്സില്‍ തന്നു - നീ തന്നു
(മാതാവേ..)

പുഷ്പമംഗലയാം ഭൂമിക്കു

Title in English
Pushpamangalayaam

പുഷ്പമംഗലയാം ഭൂമിക്ക് - വേളി
പ്പുടവയുമായ് വരും വെളുത്തവാവേ എന്റെ
മടിയിൽ മയങ്ങുമീ മാലതീലതയെ
തൊടല്ലേ തൊടല്ലേ നീ
(പുഷ്പ..)

കടഞ്ഞ ചന്ദന മെതിയടികളുമായ്
കൈയ്യിൽ കനക വേണുവുമായ്
പൊന്മുകിൽ ചെമ്മരിയാടിനെ മേയ്ക്കുന്ന
പുല്ലാനിമലയിലെ ആട്ടിടയൻ
നീയീ കവിളിലെ നീഹാരഹാരം
കവരുമോ നിലാവേ കവരുമോ
(പുഷ്പ...)

കുളിച്ചു കൂന്തലിൽ ദശപുഷ്പവുമായ്
കണ്ണിൽ പ്രണയദാഹവുമായ്
എന്മെയ് മന്മഥ ചാപമായ് മാറ്റുമീ
ഉന്മാദിനിയെന്റെ പ്രാണസഖീ
നീയീ മനസ്സിലെയേകാന്ത രാഗം
കവരുമോ നിലാവേ കവരുമോ
(പുഷ്പ...)

കാമുകഹൃത്തിൽ കവിത

Title in English
Kamukahrithil

കാമുകഹൃത്തിൽ കവിത പുരട്ടും
കാനനമുല്ലകൾ പൂത്തല്ലോ
മാദകസൗരഭ സാന്ദ്രസമീരണൻ
ആടിയുലാവിലണഞ്ഞല്ലോ
കാമുകഹൃത്തിൽ കവിത പുരട്ടും
കാനനമുല്ലകൾ പൂത്തല്ലോ

പ്രേമദലോല വികാരവികസ്വര
കാമദസുസ്മിത രുചി വിതറി
ചേലിലൊരപ്സര കന്യകയെപ്പോൽ
ശാരദരാവുമണഞ്ഞല്ലോ അണഞ്ഞല്ലോ

കേളീലോലുപ മാനസരാകും
കോമള കാനനദേവതകൾ
ലീലാലാസ്യ വിലാസോന്മദമാർ-
ന്നാനന്ദോത്സവമാടുമ്പോൾ

മദഭരിതോജ്ജ്വലരാഗതരംഗിത
മുരളീഗാനം ഉതിർക്കാതെ
അഴലിൻ നീലിമ മൂടിയ മുഖമാർ-
ന്നലയുവതെന്താണജപാലൻ അജപാലൻ

ദുഃഖത്തിൻ കയ്പുനീർ

Title in English
Dukhathin kaipuneer

ദു:ഖത്തിൻ കയ്പ്പുനീർ മോന്തുവാൻ
സുഖത്തിന്റെ കൽക്കണ്ടം നീട്ടുന്നു നിയതി
ഒരു തുണ്ട് കൽക്കണ്ടം നീട്ടുന്നു നിയതി
(ദുഃഖത്തിൻ..)

പാട്ടിന്റെ പാരമ്യത്തിൽ താളം തെറ്റുന്നു
കൂട്ടലും കിഴിക്കലും പിഴയ്ക്കുന്നു
നാട്യത്തിൻ മൂർച്ചയിൽ മുഖപടം വീഴുന്നു
നടന്മാരും നടികളും കുഴയുന്നു - കുഴയുന്നൂ..
(ദുഃഖത്തിൻ..)

ഓരോ മഴവില്ലിൻ പുറകിലും വാളുമായ്
ഓരോ കരിമുകിൽ ഒളിച്ചുനില്പൂ
പുലരിപ്രഭ കണ്ടു പാടുന്ന പൂമ്പാറ്റ
ഇരുളിന്റെ പ്രളയത്തെ മറക്കുന്നു - മറക്കുന്നു...
(ദുഃഖത്തിൻ..)

പ്രാണനാഥയെനിക്കു നൽകിയ

Title in English
Prananadhayenikku

പ്രാണനാഥയെനിക്കു നല്‍കിയ പരിതാപകരം ദണ്ഡം പറയുക മമ നാവേ - നാവേ

നാക്കിനെ അവളൊരു തോക്കുപോലാക്കിയെന്റെ
നേര്‍ക്കു തീയുണ്ടകളാം വാക്കുകളൊഴിച്ചു (നാക്കിനെ..)

അംഗനാമണിമൗലി കൊങ്ങയ്ക്കു പിടിച്ചെന്റെ ചങ്കുതകരുമാറു തല്ല്ലി (അംഗനാമണിമൗലി..)

അട്ടഹസിച്ചു ചട്ടമ്പി റാസ്കലെന്നു ചൊല്ലി പുറത്തു തള്ളി നെഞ്ചിടിച്ചിടുമെന്നെയടിമുടി ഇഞ്ചിപോലെ ചതച്ചു സുന്ദരി സിംഹികണക്കു കുതിച്ചൊരു ചൂലുധരിച്ചും
ഉടല്‍ നോക്കിയിടിച്ചും

പ്രാണനാഥയെനിക്കു നല്‍കിയ പരിതാപകരം ദണ്ഡം പറയുക മമ നാവേ - നാവേ