പ്രീതിയായോ പ്രിയമുള്ളവനെ

Title in English
Preethiyaayo

പ്രീതിയായോ പ്രിയമുള്ളവനേ
പ്രീതിയായോ
പറഞ്ഞതെല്ലാം തന്നതിനുള്ളൊരു
പാരിതോഷികമെവിടെ - പ്രേമ
പാരിതോഷികമെവിടെ 
(പ്രീതിയായോ..)

മനസ്സിൻ മണിമഞ്ജുഷയിൽ പകൽ
കിനാവു കിലുക്കിയ മുത്തുകളോ
മാറിലെ രോമാഞ്ചങ്ങളിൽ
മദനനൊളിപ്പിച്ച മുത്തുകളോ
കാണട്ടെ - ഒന്നു കാണട്ടെ - എന്റെ
നാണത്തിലവയെ ഞാൻ പൊതിയട്ടെ 
(പ്രീതിയായോ..)

വിടരും യുവയൗവനത്തിൻ - കാമ
വികാരമുണർത്തിയ കൗതുകമോ
രാവിലെ എകാന്തതകളെ
ലഹരി പിടിപ്പിച്ച മോഹങ്ങളോ
കാണട്ടെ - ഒന്നു കാണട്ടെ - എന്റെ
നാണത്തിലവയെ ഞാൻ പൊതിയട്ടെ 
(പ്രീതിയായോ..)

ക്ഷേത്രപാലകാ ക്ഷമിക്കൂ

Title in English
Kshethrapaalaka

ക്ഷേത്രപാലകാ ക്ഷമിക്കൂ ക്ഷമിക്കൂ
രാത്രിയില്‍ ലജ്ജാലസഗാത്രിയായ് ഞാനീ
ആസ്ഥാനമണ്ഡപത്തില്‍ കടന്നുപോയീ
(ക്ഷേത്രപാലകാ.. )

അവിടുത്തെ അനുവാദമില്ലാതെ ഞാനീ
അസുലഭപുഷ്പദലം ഇറുത്തുപോയീ
അമൃതനിഷ്യന്ദിയാം പൂവിന്റെ ചുണ്ടിലെന്‍
അധരസിന്ദൂരം പൊഴിഞ്ഞു പോയീ 
പൊഴിഞ്ഞു പോയീ (ക്ഷേത്രപാലകാ.. )

അവിടുത്തെയഭിലാഷമറിയാതെ ഞാനീ
അരമനമലര്‍മെത്ത വിരിച്ചുപോയീ
മധുകരസ്പര്‍ശനം അറിയാത്ത മാറിലെന്‍
മൃദുലാംഗരാഗം പുരണ്ടു പോയീ
പുരണ്ടു പോയീ (ക്ഷേത്രപാലകാ.. )

 

കന്യാകുമാരി കടപ്പുറത്ത്

Title in English
Kanyakumari kadappurath

കന്യാകുമാരിക്കടപ്പുറത്ത്
സന്ധ്യമയങ്ങും കടപ്പുറത്ത് ഒരു
സ്വർണ്ണമഞ്ചൽ താണു പറന്നുപോൽ
അതിലിന്ദ്രജാലക്കാരൻ വന്നുപോൽ

എന്നാണമ്മേ എന്നാണു-
പണ്ട് പണ്ട് പണ്ട്

കൺപുരികക്കൊടി ചലിച്ചപ്പോൾ അവൻ
കൈ മയില്പീലിയുഴിഞ്ഞപ്പോൾ
കടലൊരു കണ്ണാടിപ്പലകയായി
കാർത്തിക താരവിളക്കായി
ഒരു കാഞ്ചനശ്രീകോവിലുണ്ടായി

ഹായ് ഹായ് നല്ല കഥ !
ബാക്കി കൂടി പറയൂ അമ്മേ

ഒന്നാക്കൈവിരലുയർന്നപ്പോൾ
അന്നൊരൊറ്റക്കൽമണ്ഡപമോടി വന്നൂ
അതിലൊരു വെൺകൊറ്റക്കുട നിവർന്നൂ
ആവണിപ്പലകയിട്ടവനിരുന്നൂ - ചുറ്റും
ആരാധികമാർ തൊഴുതു നിന്നൂ

മുത്തു മെഹബൂബെ

മുത്തു മെഹബൂബേ
മുത്തുമെഹബൂബേ
കാത്തു കത്തു തളർന്നു ഞാൻ
മുത്തു മെഹബൂബേ

ഖൽബിന്റെ ഖൽബിലു
കാന്താരിമുളകു കണ്ടപ്പോൾ
ഉടലാകെ കോരിത്തരിപ്പ്
ഖവാലി പാടുമ്പോൾ കളിയാട്ടം തുള്ളുന്ന
കസ്തൂരി മണമുള്ള പെണ്ണേ
ചെപ്പു കിലുക്കീട്ട് ശിങ്കാരം കാട്ടീട്ട്
കുപ്പീലെറക്കി നീ പെണ്ണേ ഞങ്ങളെ
കുപ്പീലെറക്കി നീ പെണ്ണേ
(മുത്തു...)

രാഗതരംഗിണി നീയണയുമ്പോൾ

Title in English
Raagatharanginee

രാഗതരംഗിണീ ഓ...ഓ...
രാഗതരംഗിണീ നീയണയുമ്പോൾ
രാധാമാധവ സ്മൃതിയുണരും
ഞാനറിയാതെൻ പ്രാണനാളികയൊരു
വേണുവായ്‌ മാറും - കനക
വേണുവായ്‌ മാറും
രാഗതരംഗിണീ...

ഹൃദയമുരളിയിൽ രാധിക നീയൊരു
മദനമനോഹര രാഗമായി
ഓരോ ചുംബനവർണ്ണങ്ങളിലും ലയ
വൃന്ദാവന മലരൊളിയായ്‌
മലരൊളിയായ്‌ - ഒളിയായ്‌
(രാഗതരംഗിണീ..)

കവനയമുനയിൽ കാമിനി നീ നവ-
മാരകാകളി കേളിയാടി
ഓരോ സങ്കൽപ്പ നൂപുരമണിയിലും
രൂപക ഭാവന നൃത്തമാടി
നൃത്തമാടി - ആടീ
(രാഗ തരംഗിണീ..)

ആതിരേ തിരുവാതിരേ

Title in English
Athire thiruvathire

ആതിരേ... തിരുവാതിരേ
ആകാശദുര്‍ഗങ്ങള്‍ക്കരികേ
ആ വര്‍ണതീരങ്ങള്‍ക്കരികേ
ആര്‍ക്കുവേണ്ടി വിടര്‍ന്നൂ നീ - വിടര്‍ന്നൂ നീ
ആതിരേ തിരുവാതിരേ...

നിറഞ്ഞ പൌര്‍ണമി പുണര്‍ന്ന ലജ്ജയില്‍
മയങ്ങി വീഴും നിഴലില്‍
ഇലഞ്ഞിപൂമണം നുകര്‍ന്ന ലഹരിയില്‍
തളര്‍ന്നുവീഴും കാറ്റില്‍
ആര്‍ക്കുവേണ്ടി ഒരുങ്ങിനിന്നു - ഞാന്‍
ആര്‍ക്കുവേണ്ടി ഉണര്‍ന്നിരുന്നു ആ....
ആതിരേ തിരുവാതിരേ...

കല്ലോലിനിയുടെ കരയിൽ

Title in English
Kalloliniyude

കല്ലോലിനിയുടെ കരയില്‍
കല്പപാദപ തണലില്‍
കാമ്യ കാമനാ മലര്‍ച്ചെടി പോലൊരു
കാര്‍മുകിലൊളിവേണി നിന്നു
കല്ലോലിനിയുടെ കരയില്‍

കൃഷ്ണകമല പൂവുകള്‍ പോലെ
പുഷ്പിണിയവളുടെ പൂമിഴികള്‍
കലഹിച്ചെത്തി കരിവണ്ടുകളായ്
കമനീയതയുടെ കുളിര്‍നുകരാന്‍
ഒരുകരിവണ്ടായ് പറന്നെങ്കില്‍ ഞാന്‍
ഓരിതളിമയില്‍ മുകര്‍ന്നെങ്കില്‍ ഓ...
കല്ലോലിനിയുടെ കരയില്‍

സുപ്രഭാതമായി സുമകന്യകേ

Title in English
suprabhathamayi sumakanyake

സുപ്രഭാതമായി സുമകന്യകേ
സുഷുപ്തിയിൽ നിന്നുണരൂ
സ്വർണ്ണരംഗമണിദീപമുയർന്നൂ
സുധാമയീ നീയുണരൂ
സുപ്രഭാതമായി

പുൽക്കൊടിത്തുമ്പിൽ പൂവിട്ടു നിൽക്കും
പുലരിച്ചെപ്പിലെ മണിരത്നമേ
പുണരും കതിരിനു പുളകം പകരും
പുണ്യതുഷാരമേ മിന്നി നിൽക്കൂ
പുണരും കതിരിനു പുളകം പകരും
പുണ്യതുഷാരമേ മിന്നി നിൽക്കൂ
(സുപ്രഭാതമായി..)

അംബരചിത്രം പ്രതിഫലിപ്പിക്കും
അംബുജവാപി തന്നന്തരംഗം
ഇന്ദീവരമേ നീ മാറിലണിയൂ
ഈയുന്മാദത്തിൻ ഹർഷലഹരി

സ്നേഹസ്വരൂപനാം നാഥാ

Title in English
Sneha swaroopam

സ്നേഹസ്വരൂപനാം നാഥാ
നീയല്ലാതാരാണാലംബം
പാപങ്ങള്‍ പോക്കും കാരുണ്യമേ
പാടി നിന്നെ വാഴ്ത്താം (2)

ഏകാന്ത രാവില്‍ ദാഹാര്‍ത്തനായ്
നീ വിരുന്നൂ വന്നൂ
ആരും കൊതിക്കുന്നോരത്താഴമേകി
ആത്മ ശാന്തി തന്നൂ
എല്ലാര്‍ക്കുമെല്ലാര്‍ക്കും അത്താണിയായി
നല്ലോര്‍ക്കു നന്മകള്‍ നല്‍കീ
എല്ലാര്‍ക്കുമെല്ലാര്‍ക്കും അത്താണിയായി
നല്ലോര്‍ക്കു നന്മകള്‍ നല്‍കീ [സ്നേഹ..]

Film/album

കണ്ണാടിക്കൂടും കൂട്ടി

Title in English
Kannaadi koodum

ഉം...ഉം..ഉം.

കണ്ണാടി കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി
കാവളം പൈങ്കിളി വായോ
കുഞ്ഞാറ്റ പെണ്ണിനുടുക്കാൻ കുടമുല്ല കോടിയുമായി
കൂകിയും കുറുകിയും വായോ
മഴയോലും മഞ്ഞല്ലേ മുളയോല കൂടല്ലേ
അഴകോലും മിഴിയോരം കുളിരൂറും കനവല്ലേ
മണവാളൻ വന്നു വിളിച്ചാൽ
നാണം കൊള്ളും മനസല്ലേ (കണ്ണാടി..)