മന്ദാരപൂങ്കാറ്റേ
കാറ്റേ കാറ്റേ പൂങ്കാറ്റേ
ശൃംഗാരത്തേങ്കാറ്റേ
കാറ്റേകാറ്റേ പൂങ്കാറ്റേ
നീരാടാൻ വന്നേ പോ
തളിർമെയ്യിൽ കുളിർ തന്നേ പോ
കുളിരല കുളിരല കുളിരല തന്നേ പോ
തേനിളം പൂക്കളിൽ വണ്ടു വന്നേ(2)
ചാഞ്ചാടും തോണി ചന്ദനത്തോണി
കളിയാടിയൊഴുകുന്ന തോണീ
കളമൊഴിയേ കരിമിഴിയിൽ കനവുണരുന്നേ
വരൂ വരൂ വരൂ തോഴീ (മന്ദാര...)
കടവത്തു നിൽക്കുന്ന വീരനാരു -
അറിഞ്ഞൂടാ
ഈ വക ആണുങ്ങൾ ഭൂമിയിലുണ്ടോ
ഉണ്ടായിരിക്കാം
പഞ്ചമിചന്ദ്രനോടൊത്ത നെറ്റി
ശംഖു കടഞ്ഞ കഴുത്തഴക്
ആലിലയ്ക്കൊത്തോരണി വയറും
ചന്ദനക്കാതൽ കടഞ്ഞ കാലും
ഒത്തൊരീ മാരനെ കാണുമ്പോൾ പ്രേമത്താൽ
എൻ മേനി തളരുന്നൂ തോഴിമാരേ
അയ്യയ്യേ തോഴീ അരുതരുതേ തോഴീ (മന്ദാര...)