ശ്രാന്തമംബരം

Title in English
Srandhamambaram

ശ്രാന്തമംബരം - നിദാഘോഷ്മള സ്വപ്നാക്രാന്തം ;
താന്തമാരബ്ധക്ലേശരോമന്ഥം മമ സ്വാന്തം - ശ്രാന്തമംബരം

ദൃപ്തസാഗര! ഭവദ്രൂപദർശനാലർദ്ധ-
സുപ്തമെന്നാത്മാവന്തർല്ലോചനം തുറക്കുന്നൂ
നീയപാരതയുടെ നീലഗംഭീരോദാര-
ച്ഛായാ ; നിന്നാശ്ലേഷത്താൽ എന്മനം ജൃംഭിക്കുന്നൂ
ശ്രാന്തമംബരം

Film/album
Submitted by Achinthya on Sat, 04/04/2009 - 23:03

പാവം മാനവഹൃദയം

Title in English
Paavam manavahrudayam

പാവം മാനവഹൃദയം 
ഇരുളിൻ കാരാഗാരം - മെല്ലെ 
വലിച്ചു തുറന്നു പുറത്തുള്ളഴകിൻ 
പരമോത്സുകമൊരു നോക്കാൽ കണ്ടു 
കുളിർക്കുന്നു നരഹൃദയം 
പാവം മാനവഹൃദയം 

ആരു ചവിട്ടിത്താഴ്ത്തിലും അഴലിൻ 
പാതാളത്തിലൊളിക്കിലുമേതോ 
പൂർവ്വസ്മരണയിലാഹ്ലാദത്തിൻ 
ലോകത്തെത്തും ഹൃദയം - പാവം
മാനവഹൃദയം 

കടലലയെല്ലാം വീണക്കമ്പികളായി മുറുക്കി 
കരളാൽ 
പഴയൊരു തുടികൊട്ടി പുതുപാട്ടുകൾ പാടി 
രസിക്കും മാനവ ഹൃദയം - പാവം
മാനവഹൃദയം

Film/album
Submitted by Achinthya on Sat, 04/04/2009 - 22:58

രാവു പോയതറിയാതെ

Title in English
Ravu poyathariyathe

രാവു പോയതറിയാതെ രാഗമൂകയായി
പാവമൊരു പാതിരാപ്പൂ പാരിടത്തില്‍ വന്നു
രാവു പോയതറിയാതെ രാഗമൂകയായി
പാവമൊരു പാതിരാപ്പൂ പാരിടത്തില്‍ വന്നു

താരകളാം നവരത്ന നൂപുരങ്ങളൂരി
നീരദ ഞൊറികളിട്ട വാതിലുകൽ ചാരി
ശാരദാസുധാകിരണൻ നൃത്തശാല വിട്ടു
ദൂരെ ചക്രവാളദിക്കിൽ പോയ്മറഞ്ഞ നേരം 
രാവു പോയതറിയാതെ രാഗമൂകയായി

കാനനവിദൂരതയിൽ പാതിരാക്കുയിലിൻ
വേണുനാളവേപമാന ഗാനവും കഴിഞ്ഞൂ
ദേവനായ് കൊണ്ടുവന്ന സൌരഭമാപ്പൂവിൽ
നോവു പോലെ വൃഥാവിലീ ഭൂമിയിൽ പരന്നൂ

Film/album
Submitted by Achinthya on Sat, 04/04/2009 - 22:56

തുമ്പീ തുമ്പീ തുള്ളാൻ വായോ

തുമ്പീ തുമ്പീ തുള്ളാൻ വായോ ചെമ്പകപ്പൂക്കൾ നുള്ളാൻ വായോ
മുറ്റത്തെ മുല്ലയിൽ
ഊഞ്ഞാലാടാം
തത്തമ്മപ്പെണ്ണിൻ കൊഞ്ചൽ കേൾക്കാം (2) (തുമ്പീ)
അമ്മയ്ക്കു
ചൂടാൻ പൂക്കൾ തായോ
അമ്മയ്ക്കു ചുറ്റാൻ പൂമ്പട്ടു തായോ(2)

താമരക്കണ്ണിന്നഞ്ജനം തായോ
തൂമണി നെറ്റിയ്ക്ക് കുങ്കുമം തായോ(2) (തുമ്പീ)

പുത്തൻപള്ളിയിൽ കൃസ്തുമസ്സാണേ
പത്തു വെളുപ്പിനു പാട്ടും കൂത്തും(2)

അമ്പലക്കാവിൽ വേലയുണ്ടല്ലോ
ആനയെക്കാണാം അമ്പാരി കാണാം (2) (തുമ്പീ)

Film/album
Submitted by Achinthya on Sat, 04/04/2009 - 22:54

മാമലയിലെ പൂമരം

ആ...ആ...ആ...

മാമലയിലെ പൂമരം പൂത്ത നാൾ
പൊന്നൂഞ്ഞാലിലാടുന്ന കാറ്റെ
വരൂ തോഴി (മാമലയിലെ)

തേനാരി വയലീന്നു തെന കൊണ്ടു വാ
തേൻ ചോല
നടുവീന്ന് തേൻ കൊണ്ടു വാ (2)
പിലാവിന്റെ കൊമ്പീന്ന് പഴം കൊണ്ടു വാ

മാങ്കൊമ്പിൽ വിരിയുന്ന പൂ കൊണ്ടു വാ ( മാമലയിലെ)

പൊന്നേ പൊരുളേ
മാനം കറുത്തു കരളേ (2)
വേഗം നിരനിരയായീ നുള്ളിടാം (2)
മാടം പൂകിടാം
(പൊന്നേ)

മൂവന്തിയിൽ ചോലയിൽ പാട്ടുമായ്
നിരാടുന്ന നേരത്തു പാടാൻ
വരൂ തോഴീ (മൂവന്തിയിൽ)

Film/album
Submitted by Achinthya on Sat, 04/04/2009 - 22:53

മുരളീധരാ മുകുന്ദാ

Title in English
muraleedhara mukunda

മുരളീധരാ മുകുന്ദാ തൊഴുന്നേൻ
മുരളീധരാ മുകുന്ദാ തൊഴുന്നേൻ
അരുളീടുക വരം വാതാലയേശാ
പദയുഗളം തൊഴുന്നേൻ...തൊഴുന്നേൻ
കണ്ണാ...കണ്ണാ.... (മുരളീധരാ...)

ദയാലോല നാഥാ...കൈതൊഴാം യേശുദേവാ
ദയാലോല നാഥാ...കൈതൊഴാം യേശുദേവാ
സർവ്വലോകപാലാ.....നാഥാ...നാഥാ...നാഥാ

ഹരേ കൃഷ്ണ ശ്രീധരാ മധുകരമാധവാ
ഗോകുലപാലകാ തരൂ ജീവശാ‍ന്തി
ഹരേ കൃഷ്ണ ശ്രീധരാ മധുകരമാധവാ
ഗോകുലപാലകാ തരൂ ജീവശാ‍ന്തി
തവപാദപങ്കജം സമാശ്രയം എന്നും കണ്ണാ കണ്ണാ
(മുരളീധരാ...)

Film/album
Submitted by Achinthya on Sat, 04/04/2009 - 22:51

നന്മനേരുമമ്മ

Title in English
Nanma nerumamma

നന്മ നേരും അമ്മാ വിണ്ണിൻ രാജകന്യാ
ധന്യാ സർവ്വ വന്ദ്യാ മേരീ ലോകമാതാ
കണ്ണിലുണ്ണിയാകും ഉണ്ണിയേശുതന്റെ
അം‌ബയായ ദേവീ മേരീ ലോകമാതാ

മാതാവേ മാതാവേ മണ്ണിൻ ദീപം നീയേ
നീയല്ലോ നീയല്ലോ നിത്യസ്നേഹധാരാ (2)
കുമ്പിൾ നീട്ടും കയ്യിൽ സ്നേഹം തൂകും മാതാ
കാരുണ്യാധിനാഥാ മേരീ ലോകമാതാ (2) (കണ്ണിലുണ്ണി)

പാവങ്ങൾ പൈതങ്ങൾ പാദം കൂപ്പി നിൽ‌പ്പൂ
സ്നേഹത്തിൻ കണ്ണീരാൽ പൂക്കൾ തൂകി നിൽ‌പ്പൂ
ആശപൂരം നീയേ അഭയതാരം നീയേ
പാരിൻ തായ നീയേ മേരീ ലോകമാതാ (കണ്ണിലുണ്ണി)( നന്മ)

Film/album
Submitted by Achinthya on Sat, 04/04/2009 - 22:49

അല്ലിമലർക്കാവിൽ കൂത്തുകാണാനാരോ

Title in English
Allimalarkkaavil

അല്ലിമലര്‍ക്കാവില്‍...  കൂത്തുകാണാനാരോ.. 
കൂത്തുകാണാനുണ്ടെ കൂട്ടുകാരെല്ലാരും
ആടിപ്പാടിവായോ....
താഴമ്പൂവാസനിക്കണതാരെയാണ്
താലിപ്പൂമ്പെണ്ണിനെന്തൊരു നാണമാണ്
നീ കുളിക്കന്‍ പോയ നേരം പൂവമ്പെയ്തതാരോ
നീര്‍കോഴിപെണ്ണു ചൊല്ലി നാടാകെപ്പാട്ടായീ
(അല്ലിമലര്‍ക്കാവില്‍.....)

കണ്ണുനട്ടു കാത്തിരുന്നു കാണാക്കുയിലേ (2)
കണ്ണുകൊണ്ടു കല്ലെറിയാന്‍ കള്ളന്‍ വന്നാലേ (2)
കള്ളന് കയ്യില്‍ പൊന്നിനി നല്‍കൂലാ (2)
കട്ടെടുത്താലോ കവര്‍ന്നെടുത്താലോ
ആനേടെ വാലുകൊണ്ടൊരു മോതിരം തന്നാലോ
(അല്ലിമലര്‍ക്കാവില്‍.....)

Submitted by Achinthya on Sat, 04/04/2009 - 22:47

ഭൂമിതൻ സംഗീതം നീ

Title in English
Bhoomithan sangeetham

ഭൂമിതൻ സംഗീതം നീ
മണ്ണിലും വിണ്ണിലും
പൊൻതുടിപ്പാട്ടുമായ് നീ
പൊൽത്തരംഗങ്ങളായ്
നൃത്തമാടുന്നിതാ
സൗവർണ്ണ നാദമായ്
സന്ധ്യതൻ വീണയിൽ
(ഭൂമിതൻ..)

ചക്രവാളങ്ങളിൽ
കിളികളിൽ പൂക്കളിൽ
നിറയും സംഗീതമായ് വരൂ
മേഘസംഗീതം തരൂ
മണിമുകിൽ കിളികളാൽ
പൂവിനെ താരാട്ടുമീണം തരൂ
ദേവീ നിൻ കോവിലിൽ
സോപാനഗാനം
പാടുവാൻ വന്നു ഞാൻ
ഭൂമിതൻ സംഗീതം നീ

പുഷ്യരാഗങ്ങളാം
ലിപികളിൽ ദേവി നീ
എഴുതും ഗീതങ്ങൾ പാടിത്തരൂ
നൂപുരതാളം തരൂ
തിരകളാൽ കരകളെ
തഴുകുമുന്മാദഗീതം തരൂ
(പുഷ്യരാഗങ്ങളാം..)

Submitted by Achinthya on Sat, 04/04/2009 - 22:45

മാടപ്രാവേ വാ

Title in English
Madaprave Vaa

മാടപ്രാവേ വാ ഒരു കൂടുകൂട്ടാൻ വാ
ഈ വസന്തക്കാലം കൈനീട്ടി കൈ നീട്ടി വരവേൽക്കയായ് നീ വാ (മാടപ്രാവേ)

മാരിയിൽ വേനലിൽ കൂടെ വരാമോ
മാറിലിളം ചൂടേറ്റു രാവുറങ്ങാമോ ഈ മുളം കൂട്ടിൽ (2)
മരിക്കും വരെ കൂട്ടിരിക്കാമോ ( മാടപ്രാവേ)

ഈ വയൽ‌പ്പൂവുപോൽ നാം കൊഴിഞ്ഞാലും
ഈ വഴിയിലാകെ നീ കൂടെ വരാമോ പാടിവരാമോ (2)
മരിക്കും വരെയെന്നിണപ്രാവേ (മാടപ്രാവേ)

Year
1978
Submitted by Achinthya on Sat, 04/04/2009 - 22:40