സ്വർണ്ണമുകിലേ സ്വർ‌ണ്ണമുകിലേ

Title in English
swarna mukile

ആ....ആ...ആ...

സ്വർ‌ണ്ണമുകിലേ സ്വർ‌ണ്ണമുകിലേ 
സ്വപ്നം കാണാറുണ്ടോ
നീയും സ്വപ്നം കാണാറുണ്ടോ
കണ്ണുനീർക്കുടം തലയിലേന്തി
വിണ്ണിൻ വീഥിയിൽ നടക്കുമ്പോൾ
സ്വർണ്ണച്ചിറകുകൾ ചുരുക്കിയൊതുക്കി
വസന്തരാത്രി മയങ്ങുമ്പോൾ
സ്വർ‌ണ്ണമുകിലേ.. സ്വർ‌ണ്ണമുകിലേ..  
സ്വപ്നം കാണാറുണ്ടോ

വർഷസന്ധ്യ..ആ...ആ.. 
വർഷസന്ധ്യ മാരിവില്ലിൻ 
വരണമാല്യം തീർക്കുമ്പോൾ
മൂകവേദനാ എന്നെപ്പോലെ...
സ്വർ‌ണ്ണമുകിലേ സ്വർ‌ണ്ണമുകിലേ 
സ്വപ്നം കാണാറുണ്ടോ
നീയും സ്വപ്നം കാണാറുണ്ടോ

Year
1982
Raaga
Submitted by Achinthya on Sat, 04/04/2009 - 23:17

ചിരിക്കൂ ചിരിക്കൂ

Title in English
chirikoo chirikkoo

ചിരിക്കൂ ചിരിക്കൂ ഒന്നു ചിരിക്കൂ
ചിത്രശലഭമേ നീ (ചിരിക്കൂ)

ഇന്ദ്രനീലഗോപുരനടയിൽ
കിങ്ങിണീപ്പൂ പൂത്ത രാവിൽ
കണ്ടു നമ്മൾ കൺ കുളിർന്നൂ
കതിർക്കിരീടം തന്നു ഞാൻ (ചിരിക്കൂ)

കണ്ണടച്ചാൽ ഓടി വരും നീ
പള്ളിയൂഞ്ഞാലാടും നീ (2)
പഞ്ചവർണ്ണപ്പൂഞ്ചിറകിന്മേൽ
പഞ്ചാരയുമ്മ നൽകും ഞാൻ (2) (ചിരിക്കൂ)

പവിഴമല്ലികൾ വാൽക്കണ്ണെഴുതും
പാതിരാപ്പൂങ്കാവുകളിൽ
വർണ്ണങ്ങളേഴും വാരിത്തൂവിയ
വാസന്തദേവതയാണു നീ (ചിരിക്കൂ)

 

 

 

Submitted by Achinthya on Sat, 04/04/2009 - 23:16

തലയ്ക്കു മീതേ

Title in English
Thalaykk meethe

തലയ്ക്കുമീതേ ശൂന്യാകാശം
താഴെ മരുഭൂമീ
തപസ്സു ചെയ്യും വേഴാമ്പൽ ഞാൻ
ദാഹജലം തരുമോ ദാഹജലം തരുമോ
അഴലിൻ പഞ്ചാഗ്നി നടുവിൽ
അഞ്ചിന്ദ്രിയങ്ങളും പുകയുമ്പോൾ
തൊഴുകൈക്കുടം നീട്ടും ആത്മാവിലിത്തിരി
തീർത്ഥജലം തരുമോ
തീർത്ഥജലം തരുമോ (തലയ്ക്കു)

മരണം വാതിൽക്കലൊരുനാൾ
മഞ്ചലുമായ് വന്നു നിൽക്കുമ്പോൾ
ചിറകടിച്ചെൻ കൂടു തകരും നേരം
ജീവജലം തരുമോ
ജീവജലം തരുമോ (തലയ്ക്കു)

 

 

 

Submitted by Achinthya on Sat, 04/04/2009 - 23:14

ചില്ലുമേടയിലിരുന്നെന്നെ (പാമ്പുകൾക്ക് മാളമുണ്ട്...)

ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ
എന്നെ കല്ലെറിയല്ലേ

പാമ്പുകൾക്കു മാളമുണ്ട്
പറവകൾക്കാകാശമുണ്ട്
മനുഷ്യപുത്രനു തല ചായ്ക്കാൻ
മണ്ണിലിടമില്ലാ...മണ്ണിലിടമില്ലാ

എവിടെ നിന്നോ വന്നു ഞാൻ
എവിടേയ്ക്കോ പോണു ഞാൻ (2)
വിളക്കുമരമേ വിളക്കുമരമേ
വെളിച്ചമുണ്ടോ കയ്യിൽ
വെളിച്ചമുണ്ടോ കയ്യിൽ
വെളിച്ചമൂണ്ടോ

മോഹങ്ങൾ മരവിച്ചൂ
മോതിരക്കൈ മുരടിച്ചൂ
മനസ്സു മാത്രം മനസ്സു മാത്രം മുരടിച്ചില്ലാ
മുരടിച്ചില്ലാ മനസ്സു
മുരടിച്ചില്ലാ (പാമ്പുകൾക്ക്)

Submitted by Achinthya on Sat, 04/04/2009 - 23:13

കറുത്തചക്രവാള മതിലുകൾ

Title in English
Karutha chakravaala mathilukal

കറുത്തചക്രവാളമതിലുകള്‍ ചൂഴും
കാരാഗൃഹമാണു ഭൂമി - ഒരു
കാരാഗൃഹമാണു ഭൂമി
തലയ്ക്കു മുകളില്‍ ശൂന്യാകാശം
താഴെ നിഴലുകളിഴയും നരകം 
കറുത്തചക്രവാളമതിലുകള്‍ ചൂഴും
കാരാഗൃഹമാണു ഭൂമി

വര്‍ണ്ണചിത്രങ്ങള്‍ വരയ്ക്കുവാനെത്തുന്ന
വൈശാഖ സന്ധ്യകളേ
ഞങ്ങളെ മാത്രം കറുത്ത ചായം മുക്കി
എന്തിനീ മണ്ണില്‍ വരച്ചു - വികൃതമായ്‌
എന്തിനീ മണ്ണില്‍ വരച്ചൂ 
കറുത്തചക്രവാളമതിലുകള്‍ ചൂഴും
കാരാഗൃഹമാണു ഭൂമി

Submitted by Achinthya on Sat, 04/04/2009 - 23:12

ഉദയഗിരി ചുവന്നു

Title in English
Udayagiri chuvannu

ആ....ആ... ആ
ഉദയഗിരി ചുവന്നു  - ഒരു യുഗമുണരുന്നു
അശ്വരഥത്തിലെഴുന്നള്ളുന്നു ശിൽപ്പി - യുഗശിൽപ്പി 
ഉദയഗിരി ചുവന്നു  - ഒരു യുഗമുണരുന്നു
അശ്വരഥത്തിലെഴുന്നള്ളുന്നു ശിൽപ്പി - യുഗശിൽപ്പി 

ഇതിഹാസങ്ങൾ മന്ത്രം ചൊല്ലും
ഈ യാഗ ഭൂമികളിൽ
ഉയരുകയല്ലോ പുതിയൊരു ജീവിത -
പുനരുജ്ജീവന ഗീതം
അന്ധകാരമേ - അന്ധകാരമേ
അകലെ - അകലെ - അകലെ 
ഉദയഗിരി ചുവന്നു  - ഒരു യുഗമുണരുന്നു
അശ്വരഥത്തിലെഴുന്നള്ളുന്നു ശിൽപ്പി - യുഗശിൽപ്പി 

Submitted by Achinthya on Sat, 04/04/2009 - 23:10

തെക്കുംകൂറടിയാത്തി

Title in English
Thekkumkoor Adiyathi

തെക്കുംകൂറടിയാത്തി തളിരു പുള്ളോത്തി 
സർപ്പം പാട്ടിനു പാടാൻ പോയ്‌ 
കുടവും കിണ്ണവും വീണയും കൊണ്ടേ 
കൂടെ പുള്ളോനും പാടാൻ പോയ്‌ 
(തെക്കും... )

നാലുകെട്ടിന്റെ തെക്കിനി മുറ്റത്ത്‌ 
നാഗപ്പാലതൻ തണലത്ത്‌ 
മണ്ണാർശ്ശാലയിൽ ആയില്യത്തും നാളിൽ 
മഞ്ഞളു കൊണ്ടു കളമെഴുതി - അവൾ 
മഞ്ഞളു കൊണ്ടു കളമെഴുതി 
(തെക്കും... )

കുളി കഴിഞ്ഞീറനും ചുറ്റിക്കൊണ്ടേ 
കുറുമൊഴിമുല്ലപ്പൂ ചൂടിക്കൊണ്ടേ 
കഴിഞ്ഞ കൊല്ലം പൂക്കുലയേന്തി 
കളത്തിൽ തുള്ളിയ കന്നിപെണ്ണ് - ഞാൻ 
കളത്തിൽ തുള്ളിയ കന്നിപെണ്ണ് 
(തെക്കും... )

Submitted by Achinthya on Sat, 04/04/2009 - 23:09

ആരാധികയുടെ പൂജാകുസുമം

Title in English
aradhikayude poojakusumam

ആരാധികയുടെ പൂജാകുസുമം
ദൂരെയെറിഞ്ഞൂ ദേവന്‍
പാപിയെ വെളിയില്‍ തള്ളീ അമ്പല-
ഗോപുരവാതിലടച്ചല്ലോ
ആരാധികയുടെ പൂജാകുസുമം
ദൂരെയെറിഞ്ഞൂ ദേവന്‍

ഇനിയാരാണാശ്രയം ആരാണഭയം
മാരകജീവിത മരുഭൂവില്‍ 
ഇനിയാരാണാശ്രയം ആരാണഭയം
മാരകജീവിത മരുഭൂവില്‍ - നിന്‍
കദനശ്രുതിയുടെ കണ്ണീരോടെ
കരയുവതെന്തിനു പൂക്കാരീ 
ആരാധികയുടെ പൂജാകുസുമം
ദൂരെയെറിഞ്ഞൂ ദേവന്‍

Submitted by Achinthya on Sat, 04/04/2009 - 23:08

തേടുന്നതാരേ ഈ ശൂന്യതയിൽ

Title in English
thedunnathare ee soonyathayil

തേടുന്നതാരെ ശൂന്യതയിൽ
ഈറൻ മിഴികളേ..
ഈറൻ മിഴികളേ... 

തേടുന്നതാരെയീ ശൂന്യതയിൽ
ഈറന്മിഴികളേ - നിങ്ങൾ
തേടുന്നതാരേ...
തേടുന്നതാരേ...

നീലനിലാവിന്റെ ഗദ്ഗദധാരകൾ
നീളേ തുളുമ്പുമീ രാവിൽ
ശോകത്തിൻ കാതരതീരത്തിലേകയായ്
കണ്ണീരണിഞ്ഞു ഞാൻ നിൽ‌പ്പൂ...
കണ്ണീരണീഞ്ഞു ഞാൻ നിൽ‌പ്പൂ... 
തേടുന്നതാരേ...
തേടുന്നതാരേ...

ആശതൻ മാണിക്യക്കൊട്ടാരമൊക്കെയും
ആഴക്കു ചാമ്പലായ് തീർന്നൂ
കരളിന്റെ കോവിലിൽ പൊൻ‌കതിർ വീശിയ
കനകവിളക്കും പൊലിഞ്ഞൂ...
കനകവിളക്കും പൊലിഞ്ഞൂ 

Film/album
Submitted by Achinthya on Sat, 04/04/2009 - 23:06

താനേ തിരിഞ്ഞും മറിഞ്ഞും

Title in English
thaane thirinjum marinjum

താനേ തിരിഞ്ഞും മറിഞ്ഞും
തൻ താമരമെത്തയിലുരുണ്ടും
മയക്കം വരാതെ മാനത്തു കിടക്കുന്നു
മധുമാസ സുന്ദരചന്ദ്രലേഖ 
(താനേ..)

ചന്ദനക്കട്ടിലിൽ പാതിരാ വിരിച്ചിട്ട
ചെമ്പക വെണ്‍മലർ തൂവിരിപ്പിൽ 
മധുവിധുരാവിനായ് ചുണ്ടുകളിൽ പ്രേമ
മകരന്ദ മഞ്ജരിയേന്തി
(താനേ..)

പ്രേമതപസ്വിനി പ്രേമതപസ്വിനി
കാമുക സംഗമവേളയിൽ 
നാണിച്ചുനാണിച്ചു വാതിലടച്ചില്ലേ
മാനത്തെ പൊന്‍‌മുകിലിന്നലെ
​(താനേ..)

Submitted by Achinthya on Sat, 04/04/2009 - 23:04