പഞ്ചമിചന്ദ്രിക പൂപ്പന്തൽ

Title in English
Panchami Chandrika

പഞ്ചമിചന്ദ്രിക പൂപ്പന്തൽ കെട്ടി
പാലൂറും മേഘങ്ങൾ തോരണം കെട്ടി
ആലോലം പാട്ടിന്റെ താളവുമായി
ആടി വാ കാറ്റേ ആതിരക്കാറ്റേ
താലോലം...താലോലം (പഞ്ചമി..)

കുഞ്ഞുറങ്ങുമ്പോൾ കൂടെയിരിക്കാൻ
കുറുമൊഴി മുല്ല തൻ മണമുണ്ടല്ലോ
കുഞ്ഞിക്കിനാവിന്റെ മാനത്തു പൊങ്ങാൻ
പൊന്നോണത്തുമ്പി തൻ ചിറകുണ്ടല്ലോ
താലോലം...താലോലം
താലോലം...താലോലം
 (പഞ്ചമി..)

അച്ഛനുമമ്മയ്ക്കും പൂത്തിരുവോണം
അമ്മിണിക്കുട്ടന്റെ പൊൻ തിരുനാൾ
പുഞ്ചിരിപ്പൂക്കളും പുലരിയായ്‌ വിരിയാൻ
പൊന്മകനെയെൻ മാറിലുറങ്ങ്‌
താലോലം...താലോലം
താലോലം...താലോലം
 (പഞ്ചമി..)

അച്ഛന്റെ സ്വപ്നം

Title in English
Achante swapnam

അച്ഛന്റെ സ്വപ്നം രാഗമായി
അമ്മതൻ സ്വപ്നം താളമായി
രാഗവും താളവും കൈകോർത്തു തുള്ളി
ജീവന്റെ സംഗീതമായി - ഈ
താമരപ്പൂംപൈതലായി
(അച്ഛന്റെ സ്വപ്നം..)

തെറ്റും ശരിയും തിരിച്ചറിയാൻ
പിച്ച നടക്കുകെൻ മകനേ പൊൻമകനേ
നന്മതൻ തണലേകും ആൽമരമായ്
നീ ഞങ്ങളെ കാക്കേണം മകനേ പൊൻമകനേ
അച്ഛന്റെ സ്വപ്നം രാഗമായി
അമ്മതൻ സ്വപ്നം താളമായി

സ്വര്‍ഗ്ഗം മണ്ണിൽ തന്നെയെന്നീ
അച്ഛനോടോതുകെൻ മകനേ പൊൻമകനേ
അമ്മതൻ അഭിമാന വൈജയന്തി
നീ അച്ഛന്റെ സുകൃതത്തിന്‍ കാന്തി സൂര്യകാന്തി (അച്ഛന്റെ സ്വപ്നം..)

രാജീവ നയനേ നീയുറങ്ങൂ

Title in English
rajeeva nayane nee

രാജീവനയനേ നീയുറങ്ങൂ
രാഗവിലോലേ നീയുറങ്ങൂ (2)
ആയിരം ചുംബന സ്മൃതിസുമങ്ങൾ
അധരത്തിൽ ചാർത്തി നീയുറങ്ങൂ
അധരത്തിൽ ചാർത്തി നീയുറങ്ങൂ
രാജീവനയനേ നീയുറങ്ങൂ
രാഗവിലോലേ നീയുറങ്ങൂ

എൻ പ്രേമഗാനത്തിൻ ഭാവം
നിൻ നീലക്കൺപീലിയായി (2)
എൻ കാവ്യശബ്ദാലങ്കാരം
നിൻ നാവിൽ കിളികൊഞ്ചലായി
നിൻ നാവിൽ കിളികൊഞ്ചലായി
ആരീരരോ ആരീരരോ
ആരീരരോ...ആരീരരോ
രാജീവനയനേ നീയുറങ്ങൂ
രാഗവിലോലേ നീയുറങ്ങൂ

Raaga

സ്വപ്നങ്ങൾക്കർത്ഥങ്ങളുണ്ടായിരുന്നെങ്കിൽ

Title in English
Swapnangalkk

സ്വപ്നങ്ങൾക്കർത്ഥങ്ങൾ ഉണ്ടായിരുന്നെങ്കിൽ
സ്വർഗ്ഗങ്ങളെല്ലാം നമുക്കു സ്വന്തം
മോഹങ്ങൾക്കെങ്ങാനും ചിറകുമുളച്ചെങ്കിൽ
ലോകം മുഴുവൻ നമുക്കു സ്വന്തം
സ്വപ്നങ്ങൾക്കർത്ഥങ്ങൾ ഉണ്ടായിരുന്നെങ്കിൽ
സ്വർഗ്ഗങ്ങളെല്ലാം നമുക്കു സ്വന്തം

ചക്രവാളങ്ങൾ തേടിപ്പോകും
ചിത്രപതംഗങ്ങൾ നമ്മൾ
തമ്മിൽ കണ്ടപ്പോൾ തമ്മിലറിഞ്ഞപ്പോൾ
മണ്ണും വിണ്ണും നിർവൃതി കൊണ്ടു
മണ്ണും വിണ്ണും നിർവൃതി കൊണ്ടു
(സ്വപ്നങ്ങൾക്കർത്ഥങ്ങൾ..)

പാടുവാൻ മറന്നുപോയ്

പാടുവാൻ മറന്നുപോയ്...
സ്വരങ്ങളാമെൻ കൂട്ടുകാർ...
എങ്ങോ.. എങ്ങോ.. പോയ് മറഞ്ഞു...

അപസ്വരമുതിരും ഈ മണിവീണ തൻ
തന്ത്രികളെല്ലാം തുരുമ്പിച്ചു പോയി...
അറിയാതെ വിരൽതുമ്പാൽ മീട്ടുമ്പോളുയരും
ഗദ്ഗദ നാദമാർക്കു കേൾക്കാൻ..

(പാടുവാൻ മറന്നുപോയ് )

എങ്കിലും വെറുതെ പാടുന്നു ഞാ‍ൻ
കരളിൽ വിതുമ്പുമെൻ
മൗന നൊമ്പരം ശ്രുതിയായ്....

(പാടുവാൻ മറന്നു പോയ് )

.

Film/album

ദൈവപുത്രാ നിന്‍ കാല്‍തളിരില്‍

Title in English
Daivaputhra nin

ദൈവപുത്രാ നിന്‍ കാല്‍തളിരില്‍
മെഴുകുതിരിയായ് ഞാനുരുകുന്നൂ
എന്റെ നിലവിളി നീ കേള്‍ക്കണമേ
എന്റെ പ്രാര്‍ഥന കേള്‍ക്കണമേ
(ദൈവപുത്രാ..)

നീ ശിരസ്സില്‍ മുള്‍മുടി ചൂടി
നീ മരക്കുരിശ്ശേന്തി
കരുണ വിളയും കരപല്ലവത്തില്‍
കാരിരുമ്പാണിയമര്‍ന്നു
എന്റെ കഥയും നിന്‍ കഥയായി
എന്നാത്മാവും മുള്‍മുടി ചൂടീ
മുള്‍മുടി ചൂടീ - മുടി ചൂടീ
(ദൈവപുത്രാ..)

സ്വർണ്ണമുഖീ നിൻ സ്വപ്നസദസ്സിൽ

Title in English
Swarnamukhee nin

സ്വർണ്ണമുഖീ...
സ്വർണ്ണമുഖീ നിൻ സ്വപ്നസദസ്സിൽ
സ്വരമഞ്ജരിതൻ ശ്രുതിമണ്ഡപത്തിൽ
തീർഥാടകനാം എന്നുടെ മോഹം
കീർത്തനമായൊഴുകീ - ഹൃദയം
പ്രാർഥനയിൽ മുഴുകി
(സ്വർണ്ണമുഖീ..)

പാനഭാജനം കൈകളിലേന്തി
പനിനീർച്ചുണ്ടിൽ പുഞ്ചിരി ചൂടി
പളുങ്കുചോലപോൽ ഒഴുകിയെത്തുമ്പോൾ
പച്ചവെള്ളവും പാലമൃതാകും
അനുഗ്രഹങ്ങളാൽ അതിഥിയെ മൂടും
ആതിഥേയമേ
(സ്വർണ്ണമുഖീ..)

കാക്കേ കാക്കേ കൂടെവിടെ

Title in English
Kaakke kaakke koodevide

കാ...കാ..
കാക്കേ കാക്കേ കൂടെവിടെ
കൂട്ടിന്നകത്തൊരു കുഞ്ഞില്ലേ
കറുത്തവാവിൻ മകളാം നിന്നുടെ
കുഞ്ഞിനു തീറ്റി കൊടുക്കൂല്ലേ
(കാക്കേ...)

കൊക്കൊക്കോകോ...
കോഴീ കോഴീ നില്ലവിടെ
പുലരിപ്പെണ്ണിൻ പൊന്മകനേ
കൂവാൻ നല്ല വശമാണോ
കുറുമ്പു കാട്ടാൻ രസമാണോ
രാവിലെ രാവിലെ കൂവും നിനക്ക്
ശമ്പളമെന്താണ് പൂങ്കോഴീ..

കൂ..കൂ.കൂ
കുയിലേ കുയിലേ വീടെവിടേ
കൂടെ പാടും ഇണയെവിടേ
നിങ്ങടെ വീണ കടം തരുമോ
ഞങ്ങടെ വീട്ടിൽ വന്നിടുമോ
കണ്ണിലുറക്കം വരും വരെയ്ക്കും
താരാട്ടു പാടാമോ പൂങ്കുയിലേ
(കാക്കേ...)

മണിനാദം മണിനാദം

Title in English
Maninaadam

മണിനാദം മണിനാദം
മായാമോഹന മണിനാദം
മനസ്വിനീ നിൻ പൊൻവിരൽ തൊട്ടാൽ
സൈക്കിൾ മണിയിലും സംഗീതം

മണിനാദം മണിനാദം
മായാമോഹന മണിനാദം
നിറഞ്ഞു കവിയും നമ്മുടെ ഹൃദയം
സ്വരങ്ങളായൊരു സംഗീതം

വഴിമാറിത്തരില്ല ഞാൻ എൻ
പിറകിൽ വേണം നീയണയാൻ
വഴി വേണ്ടല്ലോ നിൻ ഹൃദയത്തിൽ
ഇടം കവർന്നവളല്ലേ ഞാൻ
(മണിനാദം..)

വിടരുന്ന പൂവെയിലിൻ തിരയിൽ
ഇരു നിഴലുകൾ തമ്മിൽ പുണരുന്നു
പുണരും മധുരസ്മരണകളിൽ നാം
ഇരുവേണികളായൊഴുകുന്നൂ
(മണിനാദം..)

ഹരിനാരായണ ഗോവിന്ദ

Title in English
Harinarayana

ഹരിനാരായണ ഗോവിന്ദാ
ജയ നാരായണ ഗോവിന്ദാ
ഹരിനാരായാണ ജയനാരായണ
ജയഗോവിന്ദാ ഗോവിന്ദാ
ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ
(ഹരി...)

അശ്വിനിദേവകളേ അഗ്നിഹോത്രികളേ
മഹർഷിമാരുടെ യാഗഭൂമികൾ
അശുദ്ധമാകും മുൻപേ
സപ്തസമുദ്രത്തിരകളിലവരുടെ
രക്തമൊഴുകും മുൻപേ
വിളിച്ചുണർത്തൂ വിളിച്ചുണർത്തൂ
വൈകുണ്ഠനാഥനെ വിളിച്ചുണർത്തൂ
ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ
(ഹരി...)