ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ

Title in English
Chirikkumbol koode

ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍ 
ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെക്കരയാന്‍ 
നിന്‍ നിഴല്‍ മാത്രം വരും
നിന്‍ നിഴല്‍ മാ‍ത്രം വരും
സുഖം ഒരു നാള്‍ വരും വിരുന്നുകാരന്‍
സുഖം ഒരു നാള്‍ വരും വിരുന്നുകാരന്‍
ദുഃഖമോ പിരിയാത്ത സ്വന്തക്കാരന്‍
(ചിരിക്കുമ്പോള്‍...)

Film/album
Submitted by Achinthya on Sat, 04/04/2009 - 23:32

പ്രകാശനാളം ചുണ്ടിൽ മാത്രം

Title in English
Prakaashanaalam

പ്രകാശനാളം ചുണ്ടിൽ മാത്രം (2)
മനസ്സിലാകെ മഹാന്ധകാരം
എല്ലാം അഭിനയം പാതിരാവിൽ
പൊലിഞ്ഞു പോയീ വസന്തതാരം (എല്ലാം...)
പ്രകാശനാളം ചുണ്ടിൽ മാത്രം
മനസ്സിലാകെ മഹാന്ധകാരം

അരങ്ങിൽ മാത്രം ഈ സംഗീതം
അണിയറയ്ക്കുള്ളിൽ വിലാപനാദം (2)
വിരൂപരൂപം വിഷാദവദനം
അഴിഞ്ഞ ചമയം ഇരുണ്ട വദനം
പ്രകാശനാളം ചുണ്ടിൽ മാത്രം
മനസ്സിലാകെ മഹാന്ധകാരം

കടമായ് വാങ്ങിയ തൂമന്ദഹാസം
അണിഞ്ഞു വീഥിയിലണഞ്ഞ നേരം (2)
അണകളെല്ലാം തകർന്നുവീണൂ... ആ....
അണകളെല്ലാം തകർന്നു വീണൂ
ആത്മാവിലൊഴുകീ കണ്ണീരിൻധാരാ

Submitted by Achinthya on Sat, 04/04/2009 - 23:29

പഞ്ചമിയോ പൗർണ്ണമിയോ

Title in English
Panchamiyo pournamiyo

പഞ്ചമിയോ പൌര്‍ണ്ണമിയോ
കുഞ്ഞുറങ്ങും കൂട്ടിനുള്ളില്‍
കുളിരും മഞ്ഞും കോരിയിട്ടു
ഉം...ഉം.. (പഞ്ചമിയോ... )

മാനം മീതേ തേനരുവി
മേഘം നീന്തും തേനരുവി
മാനം മീതേ തേനരുവി
മേഘം നീന്തും തേനരുവി
തേനരുവിക്കരയില്‍ നിന്നു
താഴേ വീണു നിന്‍ മിഴിപ്പൂ
താലീപ്പീലീ തിരുമിഴിപ്പൂ
ആരീ രാരീ രാരോ 
രാരിരോ രാരിരോ (പഞ്ചമിയോ... )

Submitted by Achinthya on Sat, 04/04/2009 - 23:28

കാടാറുമാസം നാടാറുമാസം

Title in English
Kaadaru Maasam Nadaru Masam

കാടാറുമാസം നാടാറുമാസം
കണ്ണീർക്കടൽക്കരെ താമസം
കണ്ണീർക്കടൽക്കരെ താമസം - ഈ
വഴിയമ്പലങ്ങളിൽ ചിറകറ്റു വീഴും
വഴിയമ്പലങ്ങളിൽ ചിറകറ്റു വീഴും
വാനമ്പാടികളല്ലോ ഞങ്ങൾ 
കാടാറുമാസം നാടാറുമാസം
കണ്ണീർക്കടൽക്കരെ താമസം
കണ്ണീർക്കടൽക്കരെ താമസം

വിളക്കുകൾ കൊളുത്താത്ത വീഥികൾ നിങ്ങൾ
വിളിച്ചാലും മിണ്ടാത്ത ദൈവങ്ങൾ
യദുകുലമെവിടെ - മെക്കയെവിടെ
യെരുശലേമെവിടെ - ഇടയൻ എവിടെ 
കാടാറുമാസം നാടാറുമാസം
കണ്ണീർക്കടൽക്കരെ താമസം
കണ്ണീർക്കടൽക്കരെ താമസം

Raaga
Submitted by Achinthya on Sat, 04/04/2009 - 23:26

കാക്കക്കറുമ്പികളേ കാർമുകിൽ തുമ്പികളേ

Title in English
Kaakkakarumbikale

കാക്കക്കറുമ്പികളേ - കാർമുകിൽ തുമ്പികളേ 
മാനത്തു പറക്കണ കൊടി കണ്ടോ (4) 
കാക്കക്കറുമ്പികളേ - കാർമുകിൽ തുമ്പികളേ 
മാനത്തു പറക്കണ കൊടി കണ്ടോ (2) 

നച്ചത്രപ്പാടത്തെ പെണ്ണിന്റെ കൈയ്യിലെ പിച്ചള വള കണ്ടോ (2) 
വളയിട്ട പെണ്ണിന്റെ മയിലാഞ്ചിക്കൈയ്യിലെ 
കിളിച്ചുണ്ടൻ അരിവാളു കണ്ടോ (2) 
നക്ഷത്രപ്പാടത്തെ പെണ്ണിന്റെ കൈയ്യിലെ പിച്ചള വള കണ്ടോ 
ഞാൻ കണ്ടു - ഞാൻ കണ്ടു - ഞാൻ കണ്ടു 

Submitted by Achinthya on Sat, 04/04/2009 - 23:25

രാത്രി രാത്രി യുഗാരംഭ

രാത്രി രാത്രി യുഗാരംഭശില്പി തൻ
മാനസപുത്രി
മദാലസഗാത്രീ
മനോഹരഗാത്രീ രാത്രീ
രാത്രി കൃപാവർഷവാഹിനി
വത്സലധാത്രി
സ്തനാമൃതദാത്രി
വരാഭയരാത്രി രാത്രി
രാത്രി
നിശാചരനർ‌ത്തകി
സംഹാരമൂർ‌ത്തി ഭയാനകഗാത്രി
തമോമയരാത്രി രാത്രീ

Submitted by Achinthya on Sat, 04/04/2009 - 23:23

എന്റെ മകൻ കൃഷ്ണനുണ്ണി

Title in English
ente makan krishnanunni

എന്റെ മകന്‍ കൃഷ്ണനുണ്ണീ
കൃഷ്ണാട്ടത്തിനു പോകേണം
കൃഷ്ണാട്ടത്തിനു പോയാല്‍ പോരാ
കണ്ണനായിത്തീരേണം
എന്റെ മകന്‍ കൃഷ്ണനുണ്ണീ
കൃഷ്ണാട്ടത്തിനു പോകേണം

പൊന്നിന്‍കിരീടം ചാര്‍ത്തീ
അതില്‍ വര്‍ണ്ണമയില്‍പ്പീലി ചൂടീ
അഞ്ജനശ്രീധര വേഷമണിഞ്ഞൊരു
മഞ്ഞത്തുകിലും ചാര്‍ത്തേണം
എന്റെ മകന്‍ കൃഷ്ണനുണ്ണീ
കൃഷ്ണാട്ടത്തിനു പോകേണം

ഗോരോചനക്കുറിയോടും
മണിമാറിലെ മാലകളോടും
ലീലാഗോപാല ഭാവങ്ങളോരോന്നും
ചേലിലുണ്ണിയിന്നാടേണം
എന്റെ മകന്‍ കൃഷ്ണനുണ്ണീ
കൃഷ്ണാട്ടത്തിനു പോകേണം

Film/album
Submitted by Achinthya on Sat, 04/04/2009 - 23:22

രാക്കുയിലേ ഉറങ്ങൂ

Title in English
Raakkuyile Urangu

രാക്കുയിലേ ഉറങ്ങൂ
ഈ കുളിരിൽ മയങ്ങൂ
ഏതോ ചിലമ്പിൻ സ്വരാമൃതം
നുകർന്നുറങ്ങീ നിശീഥം (രാക്കുയിലേ)

ദേവതാരുശാഖകൾ പൂവു പെയ്ത രാത്രിയിൽ ()
നൈവേദ്യമാകാൻ ഈ കോവിലിൽ
രാഗത്തെ ഭാവം തേടുന്നൂ (രാക്കുയിലേ)

ചൈത്രപുഷ്പകാമിയായ് നൃത്തമാടു തെന്നലേ ()
നീ മന്ത്രമോതും സോപാനത്തിൽ
ദീപത്തിൽ നാളം പൂക്കുന്നൂ (രാക്കുയിലേ)

Submitted by Achinthya on Sat, 04/04/2009 - 23:21

ഇരുകണ്ണീർത്തുള്ളികൾ

Title in English
Iru kanneer thullikal

ഇരു കണ്ണീര്‍ത്തുള്ളികള്‍ ഒരു സുന്ദരിയുടെ
കരിമിഴികളില്‍ വച്ചു കണ്ടു മുട്ടി 
കണ്ടു മുട്ടീ അവര്‍ കണ്ടു മുട്ടി - പിന്നെ
കണ്ടു വന്ന സ്വപ്നത്തിന്‍ കഥ ചൊല്ലി 
താമരപ്പൊയ്കയിലെ അരയന്നങ്ങളെപ്പോലെ
പ്രേമത്താല്‍ പരസ്പരം കൈ നീട്ടീ
പ്രേമത്താല്‍ പരസ്പരം കൈ നീട്ടീ

ഇരു കണ്ണീര്‍ത്തുള്ളികള്‍ ഒരു സുന്ദരിയുടെ
കരിമിഴികളില്‍ വച്ചു കണ്ടു മുട്ടി

Submitted by Achinthya on Sat, 04/04/2009 - 23:20

ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന

Title in English
Eeranuduthum kondambaram

ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന
ഹേമന്തരാവിലെ വെണ്മുകിലേ
കണ്ണീരില്‍ മുങ്ങിയോരെന്‍ കൊച്ചുകിനാവുകള്‍
എന്തിനീ ശ്രീകോവില്‍ ചുറ്റിടൂന്നൂ - വൃഥാ
എന്തിനീ ദേവനെ കൈകൂപ്പുന്നൂ
ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന
ഹേമന്തരാവിലെ വെണ്മുകിലേ

കൊട്ടിയടച്ചൊരീ കോവിലിന്മുന്നില്‍ ഞാന്‍
പൊട്ടിക്കരഞ്ഞിട്ടു നിന്നാലും (2)
വാടാത്ത പ്രതീക്ഷതന്‍ വാസന്തി പൂമാല
വാങ്ങുവാൻ ആരുമണയില്ലല്ലോ
ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന
ഹേമന്തരാവിലെ വെണ്മുകിലേ

Submitted by Achinthya on Sat, 04/04/2009 - 23:18