രാവു പോയതറിയാതെ

രാവു പോയതറിയാതെ രാഗമൂകയായി
പാവമൊരു പാതിരാപ്പൂ പാരിടത്തില്‍ വന്നു
രാവു പോയതറിയാതെ രാഗമൂകയായി
പാവമൊരു പാതിരാപ്പൂ പാരിടത്തില്‍ വന്നു

താരകളാം നവരത്ന നൂപുരങ്ങളൂരി
നീരദ ഞൊറികളിട്ട വാതിലുകൽ ചാരി
ശാരദാസുധാകിരണൻ നൃത്തശാല വിട്ടു
ദൂരെ ചക്രവാളദിക്കിൽ പോയ്മറഞ്ഞ നേരം 
രാവു പോയതറിയാതെ രാഗമൂകയായി

കാനനവിദൂരതയിൽ പാതിരാക്കുയിലിൻ
വേണുനാളവേപമാന ഗാനവും കഴിഞ്ഞൂ
ദേവനായ് കൊണ്ടുവന്ന സൌരഭമാപ്പൂവിൽ
നോവു പോലെ വൃഥാവിലീ ഭൂമിയിൽ പരന്നൂ

ആ മലരിൻ ആത്മബലി കണ്ടു രസിക്കാനായ്
കോമള വിഭാതസൂര്യൻ തേരുമായി വന്നൂ 
രാവു പോയതറിയാതെ രാഗമൂകയായി

Submitted by Achinthya on Sat, 04/04/2009 - 22:56