ശ്രാന്തമംബരം

ശ്രാന്തമംബരം - നിദാഘോഷ്മള സ്വപ്നാക്രാന്തം ;
താന്തമാരബ്ധക്ലേശരോമന്ഥം മമ സ്വാന്തം - ശ്രാന്തമംബരം

ദൃപ്തസാഗര! ഭവദ്രൂപദർശനാലർദ്ധ-
സുപ്തമെന്നാത്മാവന്തർല്ലോചനം തുറക്കുന്നൂ
നീയപാരതയുടെ നീലഗംഭീരോദാര-
ച്ഛായാ ; നിന്നാശ്ലേഷത്താൽ എന്മനം ജൃംഭിക്കുന്നൂ
ശ്രാന്തമംബരം

ക്ഷുദ്രമാമെൻ കർണ്ണത്താൽ കേൾക്കുവാനാകാത്തൊരു
ഭദ്രനിത്യതയുടെ മോഹന ഗാനാലാപാൽ
ക്ഷുദ്രമാമെൻ കർണ്ണത്താൽ കേൾക്കുവാനാകാത്തൊരു
ഭദ്രനിത്യതയുടെ മോഹന ഗാനാലാപാൽ
ഉദ്രസം ഫണോല്ലോല കല്ലോലജാലം പൊക്കി
രൌദ്രഭംഗിയിലാടി നിന്നിടും ഭുജംഗമേ 
വാനംതൻ വിശാലമാം ശ്യമവക്ഷസ്സിൽക്കൊത്തേ-
റ്റാനന്ദ മൂർഛാധീനമങ്ങനെ നിലകൊൾവൂ !

തത്തുകെൻ ആത്മാവിങ്കൽ !
കൊത്തുകെൻ ഹൃദന്തത്തിൽ !
ഉത്തുംഗഫണാഗ്രത്തിലെന്നെയും വഹിച്ചാലും !

Submitted by Achinthya on Sat, 04/04/2009 - 23:03