പ്രിയമുള്ളവളേ നിനക്കു വേണ്ടി

Title in English
Priyamullavale

പ്രിയമുള്ളവളേ.....
പ്രിയമുള്ളവളേ നിനക്കു വേണ്ടി
പിന്നെയും നവ സ്വപ്നോപഹാരം ഒരുക്കീ
ഒരുക്കീ ഞാൻ
നിനക്കു വേണ്ടി മാത്രം
പ്രിയമുള്ളവളേ....

ശാരദ പുഷ്പ വനത്തിൽ വിരിഞ്ഞൊരു
ശതാവരി മലർ പോലെ(ശാരദ)
വിശുദ്ധയായ്‌ വിടർന്നു നീയെന്റെ
വികാര രജാങ്കണതിൽ(വിശുദ്ധയായ്‌ )
വികാര രജാങ്കണത്തിൽ
(പ്രിയമുള്ളവളേ)

പാലൊളി ചന്ദ്രനും പാതിര കാറ്റും
പതുങ്ങി നിൽപൂ ചാരെ(പാലൊളി )
ഹൃദയവും ഹൃദയവും തമ്മിൽ
പറയും കഥകൾ കേൾക്കാൻ
പറയും കഥകൾ കേൾക്കാൻ
(പ്രിയമുള്ളവളേ)

സൂര്യഗ്രഹണം സൂര്യഗ്രഹണം

Title in English
Sooryagrahanam

സൂര്യഗ്രഹണം സൂര്യഗ്രഹണം
ഗ്രഹണം കഴിഞ്ഞാൽ അസ്തമനം
അസ്തമനം അസ്തമനം 
(സൂര്യഗ്രഹണം..)

നിത്യപ്രകാശത്തെ കീഴടക്കുന്നു
നിഴലിൻ പ്രതികാരം
അപമാനിതയായ്‌ പിറകേനടന്നൊരു
നിഴലിൻ പ്രതികാരം 
(സൂര്യഗ്രഹണം..)

നാലുകെട്ടിൽ പൊൻവെയിലിൻ നാലുകെട്ടിൽ
നാടുവാണരുളിയ തമ്പുരാനേ
നിനക്കെതിരേ ഫണമുയർത്തീ
നീ പണ്ടു നോവിച്ച കരിനാഗം

അഗ്നിച്ചിറകുള്ള പകലിൻ പൊയ്മുഖം
കരിവാളിക്കുന്നു 
കദളീവനത്തിൻ ഹൃദയമുരുക്കിയ 
കനൽക്കണ്ണടയുന്നു 
(സൂര്യഗ്രഹണം..)

പൊൻ‌വെയിൽ മണിക്കച്ച

Title in English
Ponveyil manikkacha

പൊൻ‌വെയിൽ മണിക്കച്ചയഴിഞ്ഞുവീണു
സ്വർണ്ണ പീതാംബരമുലഞ്ഞു വീണു
കണ്ണന്റെ മന്മഥ ലീലാവിനോദങ്ങൾ
സുന്ദരി വനറാണി അനുകരിച്ചു
സുന്ദരി വനറാണി അനുകരിച്ചു

സന്ധ്യയാം ഗോപസ്ത്രീതൻ മുഖം തുടുത്തു
ചെന്തളിർ മെയ്യിൽ താരനഖമമർന്നു
രാജീവനയനന്റെ രതിവീണയാകുവാൻ
രാധികേ - രാധികേ ഇനിയും നീ ഒരുങ്ങിയില്ലേ
പൊൻ‌വെയിൽ മണിക്കച്ചയഴിഞ്ഞുവീണു

കാഞ്ചന നൂപുരങ്ങൾ അഴിച്ചുവച്ചു
കാളിന്ദി പൂനിലാവിൽ മയക്കമായി
കണ്ണന്റെ മാറിലെ മലർമാലയാകുവാൻ
കാമിനീ - കാമിനീ ഇനിയും നീ ഒരുങ്ങിയില്ലേ
പൊൻ‌വെയിൽ മണിക്കച്ചയഴിഞ്ഞുവീണു
സ്വർണ്ണ പീതാംബരമുലഞ്ഞു വീണു

ആകാശങ്ങളിരിക്കും ഞങ്ങടെ അനശ്വരനായ

Title in English
Akashangalilirikkum

അകാശങ്ങളിലിരിക്കും ഞങ്ങടെ
അനശ്വരനായ പിതാവേ
അവിടുത്തെ നാമം വാഴ്‌ത്തപ്പെടേണമേ
അവിടുത്തെ രാജ്യം വരേണമേ
(അകാശങ്ങളിൽ... )

സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും
നിന്റെ സ്വപ്‌നങ്ങൾ വിടരേണമേ
അന്നന്നു ഞങ്ങൾ വിശന്നു വരുമ്പോൾ
അപ്പം നൽകേണമേ
ആമേൻ - അമേൻ - ആമേൻ
(അകാശങ്ങളിൽ... )

ഞങ്ങൾ തൻ കടങ്ങൾ പൊറുക്കേണമേ
അങ്ങ് ഞങ്ങളെ നയിക്കേണമേ
അഗ്‌നിപരീക്ഷയിൽ വീഴാതെ ഞങ്ങളെ
രക്ഷിച്ചീടേണമേ
ആമേൻ - ആമേൻ - ആമേൻ
(അകാശങ്ങളിൽ... )

 

വാസന്ത പഞ്ചമിനാളിൽ

Title in English
vasantha panchami

വാസന്തപഞ്ചമി നാളില്‍ 
വരുമെന്നൊരു കിനാവ് കണ്ടു 
വരുമെന്നൊരു കിനാവ് കണ്ടു 
കിളിവാതിലില്‍ മിഴിയും നട്ടു
കാത്തിരുന്നു ഞാന്‍ 
വാസന്തപഞ്ചമി നാളില്‍ ‍.....

വസന്തമോ വന്നു കഴിഞ്ഞു 
പഞ്ചമിയും വന്നണഞ്ഞു 
വന്നില്ലെന്‍ കണ്ണിന്‍ മുന്നില്‍ 
വരേണ്ടയാള്‍ മാത്രം 
വാസന്തപഞ്ചമി നാളില്‍ ‍.....

ഓരോരോ കാലടി ശബ്ദം 
ചാരത്തെ വഴിയില്‍ കേള്‍ക്കെ 
ചോരുമെന്‍ കണ്ണീരൊപ്പി 
ഓടി ചെല്ലും ഞാന്‍ 
വാസന്തപഞ്ചമി നാളില്‍ ‍.....

രാരിരം പാടുന്നു (F)

Title in English
Rariram Padunnu (F)

രാരിരം പാടുന്നു രാക്കിളികൾ
താളത്തിലാടുന്നു തളിർലതകൾ
ഈണത്തിലൊഴുകുന്നു പൂന്തെന്നൽ
ഇനിയുമെന്നച്ഛനുറങ്ങുകില്ലേ  (രാരിരം..)
രാരിരോ രാരിരോ രാരിരൊ രാരാരോ

കണ്ണിന്മണികളാം മുല്ലകൾ പാടി
വെണ്ണിലാവമ്മയുറങ്ങീ
കൊച്ചു നക്ഷത്രങ്ങൾ താലോലം പാടി
അച്ഛനാം അമ്പിളിയുറങ്ങീ
കണ്ണനുറങ്ങാതിരിക്കാം
കണ്ണന്റെ പൊന്നച്ഛനുറങ്ങ്
രാരിരോ രാരിരോ രാരിരൊ രാരാരോ

രാരിരം പാടുന്നു (M)

Title in English
Rariram Padunnu (M)

രാരിരം പാടുന്നു രാക്കിളികൾ
താളത്തിലാടുന്നു തളിർലതകൾ
ഈണത്തിലൊഴുകുന്നു പൂന്തെന്നൽ
ഇനിയുമുറങ്ങുകെൻ പൊന്മകനേ (രാരിരം..)
രാരിരോ രാരിരോ രാരിരൊ രാരാരോ

കണ്ണിന്മണികളാം മുല്ലകളെ
വെണ്ണിലാവമ്മയുറക്കീ
വിണ്ണിന്റെ മുറ്റത്തെ നീലവിരികളിൽ
ഉണ്ണികൾ താരങ്ങളുറങ്ങി
അച്ഛനുറങ്ങാതിരിക്കാം
കൊച്ചു കൺപീലികൾ മൂടൂ
രാരിരോ രാരിരോ രാരിരൊ രാരാരോ