പൂമാലപ്പൂങ്കുഴലീ പൂപുലരീ

Title in English
Poomalapoonkuzhali

പൂമാലപ്പൂങ്കുഴലീ
നീരാട്ടിനു പോരു നീ
പൂമാലപ്പൂങ്കുഴലീ പൂപുലരീ
നീരാട്ടിനു പോരു നീ

കിലുകിലും - കിലുകിലും കിലുകിലും കിലുകിളിമരത്തോണീ
ഒരു കദളിയാറ്റക്കിളിയിരിക്കും
തളിർ‌മരത്തോണീ ഓഹോ...
കിലുംകിലുകിലും കിലുകളിയരഞ്ഞാണം
ഈ കരിമലയ്ക്ക് കന്നിയാറൊരു
കുളിരരഞ്ഞാണം ഒരു കളിയരഞ്ഞാണം

പകൽ കിഴക്കുദിയ്ക്കുമ്പോൾ
മലമുടികൾ മാറിൽ ഞൊറിഞ്ഞിട്ട
മഞ്ഞുരുകുമ്പോൾ (പകൽ..)
മുങ്ങിക്കുളിച്ചു കേറണ കമലപ്പൂവിന്
പുതിയൊരു നാണം (കിലുകിലും..)

Year
1975
Submitted by Achinthya on Sun, 04/05/2009 - 01:30

ശ്രീവത്സം മാറിൽ ചാർത്തിയ

Title in English
Sreevalsam maaril

ശ്രീവത്സം മാറില്‍ ചാര്‍ത്തിയ
ശീതാംശുകലേ ശ്രീകലേ
ഭൂമിക്കു പുഷ്പാഭരണങ്ങള്‍ നല്‍കിയ
പ്രേമദേവതേ
ഭിക്ഷാംദേഹി ഭിക്ഷാംദേഹി ഭിക്ഷാംദേഹി

ഹൃദയമാം ശംഖില്‍ ഭൂപാളവുമായ്
ഉദയാദ്രിസാനുവിലൂടെ
വെണ്‍കൊറ്റക്കുട ചൂടിയ നിന്‍ മണി-
സ്യന്ദനമൊഴുകും വഴിയില്‍
മൂകമാം എന്റെയീ കല്‍വിളക്കും കൊണ്ട്
മുഖം കാണിക്കാന്‍ വന്നൂ - പണ്ടേ
മുഖം കാണിക്കാന്‍ വന്നൂ
രാഗം ഞാന്‍ - താളം ഞാന്‍
അനുരാഗം ഞാൻ

Film/album
Submitted by Achinthya on Sun, 04/05/2009 - 00:12

ഗോകുലാഷ്ടമി നാൾ

Title in English
Gokulashtami naal

ഗോകുലാഷ്ടമിനാള്‍ ഇന്നു
ഗുരുവായൂരപ്പനു തിരുനാള്‍
വാകച്ചാര്‍ത്തു വേണ്ടേ - കൃഷ്ണാ
വര്‍ണ്ണപ്പീലി വേണ്ടേ - കൃഷ്ണാ
ഗോകുലാഷ്ടമിനാള്‍

തൃക്കൈ വെണ്ണ വേണ്ടേ - കാലത്ത്
തിരുവാര്‍പ്പിലുഷ വേണ്ടേ
പത്മകുംഭങ്ങളില്‍ അഭിഷേകത്തിനു
പഞ്ചഗവ്യം വേണ്ടേ - കൃഷ്ണാ ഗോപാലാ
ഗോകുലാഷ്ടമിനാള്‍

തങ്കക്കുമ്പിള്‍ വേണ്ടേ കണ്ണനു
തിരുവൂണമൃതു വേണ്ടേ
പന്തീരടികഴിഞ്ഞമ്പലപ്പുഴയിലെ
പാല്‍പ്പായസം വേണ്ടേ - കൃഷ്ണാ ഗോപാലാ ഗോകുലാഷ്ടമിനാള്‍

Film/album
Submitted by Achinthya on Sun, 04/05/2009 - 00:10

ചായം കറുത്ത ചായം

Title in English
Chaayam karutha chaayam

ചായം കറുത്ത ചായം
ചാലിക്കും മിഴികള്‍
കാമം ജ്വലിക്കും കാമം
കത്തിക്കും തിരികള്‍
കൊത്തിവെയ്ക്കൂ മാനസശിലയില്‍
കൊത്തിവയ്ക്കൂ ചിത്രകാരാ
ആഹാ....

ഈ മിഴിയില്‍ നീള്‍മിഴിയില്‍
തൂലികമുക്കി വരയ്ക്കൂ
ഇനി നഖശിഖാന്തം
ലജ്ജമൊട്ടിടും മുഖചിത്രം
കുളിര്‍കോരും നഖചിത്രം
മുഴുമിപ്പിക്കൂ ചിത്രകാരാ
മുഴുമിപ്പിക്കൂ... (ചായം..)

ഈ തിരിയില്‍ പൂത്തിരിയില്‍
ഇന്ദ്രിയമഞ്ചുമുണര്‍ന്നൂ
അതിലൊരു വികാരം
കൃഷ്ണസര്‍പ്പമായിഴയുന്നു
ഇണചേരാനിഴയുന്നു
ഇഴുകിച്ചേരൂ എന്റെ ചൂടില്‍
മുഴുകിച്ചേരൂ... (ചായം..)

Film/album
Submitted by Achinthya on Sun, 04/05/2009 - 00:09

അമ്മേ അമ്മേ അവിടുത്തെ മുൻപിൽ

Title in English
Amme amme

അമ്മേ.. അമ്മേ...
അവിടുത്തെ മുമ്പിൽ ഞാനാര് ദൈവമാര്
അമ്മേ....

ആദിയില്‍ മാനവും ഭൂമിയും തീര്‍ത്തത് ദൈവമായിരിക്കാം
ആറാംനാളില്‍ മനുഷ്യനെ തീര്‍ത്തതും ദൈവമായിരിക്കാം
ആ ദൈവത്തെ പെറ്റുവളര്‍ത്തിയതമ്മയല്ലോ അമ്മ
ആ ദൈവത്തെ മുലപ്പാലൂട്ടിയതമ്മയല്ലോ അമ്മ
(അമ്മേ...)

ദൈവവും നമ്മളും അവരുടെയേകാന്ത ദാഹമായിരുന്നില്ലേ
രക്തക്കുഴലിലൂടെ അസ്ഥിത്തളിരിലൂടെ
മക്കളുടെ മനസ്സിലേക്കൊഴുകിവന്നൂ
അമ്മയുടെ ശൈശവ സ്വര്‍ഗ്ഗങ്ങളില്‍ നമ്മള്‍
മണ്‍പാവകളായിരുന്നൂ
(അമ്മേ...)

Film/album
Submitted by Achinthya on Sun, 04/05/2009 - 00:08

സുന്ദരസ്വപ്നമേ നീയെനിക്കേകിയ

സുന്ദരസ്വപ്നമെ നീയെനിക്കെകിയ വർണ്ണച്ചിറകുകൾ വീശി
പ്രത്യൂഷനിദ്രയിൽ ഇന്നലെ ഞാനൊരു
ചിത്രപതംഗമായ് മാറീ

രാഗസങ്കല്പ വസന്തവനത്തിലെ മാകന്ദമഞ്ജരി തേടീ
എന്നെ മറന്നു ഞാൻ എല്ലാം മറന്നു ഞാൻ
എന്തിനോ ചുറ്റിപ്പറന്നൂ (സുന്ദരസ്വപ്നമെ)

താരുണ്യസങ്കല്പ്പ രാസവൃന്ദാവനതാരാപഥങ്ങളിലൂടെ
പൗർൺനമിത്തിങ്കൾ തിടമ്പെഴുന്നള്ളിച്ച പൊന്നമ്പലങ്ങളിലൂടെ

പുത്താലമേന്തിയ താരകൾ നിൽക്കുന്ന ക്ഷേത്രാങ്കണങ്ങളിലൂടെ
എന്നെ മറന്നു ഞാൻ എല്ലാം മറന്നു ഞാൻ
എന്തിനോ ചുറ്റിപ്പറന്നൂ (സുന്ദരസ്വപ്നമെ)

Submitted by Achinthya on Sun, 04/05/2009 - 00:07

മഞ്ജുഭാഷിണീ മണിയറവീണയില്‍

Title in English
Manjubhashini

മഞ്ജുഭാഷിണീ മണിയറവീണയില്‍ 
മയങ്ങിയുണരുന്നതേതൊരു രാഗം
ഏതൊരു ഗീതം ഓ....മഞ്ജുഭാഷിണീ.. 
(മഞ്ജുഭാഷിണി..)

നാദസിരകളില്‍ പ്രിയദര്‍ശിനീ നിന്‍
മോതിരക്കൈവിരല്‍ ഒഴുകുമ്പോള്‍
താനേപാടാത്ത തന്ത്രികളുണ്ടോ
താളം പിടിക്കാത്ത ഹൃദയമുണ്ടോ
(മഞ്ജുഭാഷിണി...)

രാഗസരസ്സിതില്‍ പ്രാണസഖീ നിന്‍
രാജീവനയനങ്ങള്‍ വിടരുമ്പോള്‍
വാരിച്ചൂടാത്ത മോഹങ്ങളുണ്ടോ
കോരിത്തരിക്കാത്ത സ്വപ്നങ്ങളുണ്ടോ
(മഞ്ജുഭാഷിണീ...)

Submitted by Achinthya on Sun, 04/05/2009 - 00:05

ആ മലർപ്പൊയ്കയിൽ

Title in English
Aa malar poikayil

 

ആ മലർപ്പൊയ്കയിൽ ആടിക്കളിക്കുന്നൊ-
രോമനത്താമരപ്പൂവേ
മാനത്തുനിന്നൊരു ചെങ്കതിർമാല നിൻ
മാറിലേയ്ക്കാരേയെറിഞ്ഞൂ (2)

അക്കൊച്ചുകള്ളന്റെ പുഞ്ചിരി
കാണുമ്പോൾ ഇക്കിളി കൊള്ളുന്നതെന്തേ (2)
മാനത്തിൻ പൂക്കണി കാണാൻ കൊതിച്ച നീ
നാണിച്ചുപോകുന്നതെന്തേ (2)

അക്കളിവീരനാ നിന്നിതൾക്കുമ്പിളിൽ
മുത്തമിട്ടോമനിക്കുമ്പോൾ (2)
കോരിത്തരിച്ച നിൻ തൂവേർപ്പുതുള്ളികൾ
ആരെയോ നോക്കിച്ചിരിപ്പൂ (2) 

സിന്ദൂരപ്പൊട്ടിട്ടു ചന്തം വരുത്തിയ
നിന്മുഖം വാടുന്നതെന്തേ
മഞ്ഞ വെയിൽ വന്നു തുള്ളുമ്പോൾ നിന്റെ
കണ്ണിണ എന്തേ കലങ്ങാൻ

Submitted by Achinthya on Sun, 04/05/2009 - 00:04

കണ്മണിയേ കരയാതുറങ്ങു

Title in English
Kanmaniye karayathurangu

കണ്മണിയേ - കണ്മണിയേ
കരയാതുറങ്ങൂ നീ
കണ്ണിനു കണ്ണായ് 
നിന്നെ വളർത്താൻ
അമ്മയില്ലേ നിന്നരികിൽ 
അരികിൽ - അരികിൽ

കഴിഞ്ഞ കഥയിലെ കഥാനായകൻ
കനിഞ്ഞു നൽകിയ നിധിയല്ലേ (2)
കഴിയാത്ത കഥയിലെ കണ്ണീർക്കഥയിലെ
കഥാനായകൻ നീയല്ലേ അല്ലേ - അല്ലേ

കരളിൽപടരും മുൾച്ചെടിയിന്മേൽ
കാലം വിടർത്തിയ മലരല്ലേ (2)
ജീവിതമാകും ഇരുളിൻ നടുവിൽ
ദൈവം നീട്ടിയ തിരിയല്ലേ - അല്ലേ - അല്ലേ

കണ്മണിയേ - കണ്മണിയേ
കരയാതുറങ്ങൂ നീ
കണ്ണിനു കണ്ണായ് 
നിന്നെ വളർത്താൻ
അമ്മയില്ലേ നിന്നരികിൽ 
അരികിൽ - അരികിൽ

Submitted by Achinthya on Sat, 04/04/2009 - 23:36

ഹൃദയമുരുകി നീ കരയില്ലെങ്കിൽ

Title in English
Hrudayamuruki nee

ഹൃദയമുരുകി നീ കരയില്ലെങ്കിൽ
കദനം നിറയുമൊരു കഥ പറയാം
തകരുമെൻ സങ്കല്പ്പത്തിൻ തന്ത്രികൾ മീട്ടി
തരളമധുരമൊരു പാട്ടു പാടാം...പാട്ടു പാടാം (ഹൃദയം)

ബാല്യത്തിൻ മലർ‌വനം കാലം ചുട്ടെരിച്ചപ്പോൾ
ബാഷ്പത്താലെഴുതിയ കവിത പാടാം
ഉയരുമെൻ ഗദ്ഗദം തടയുകില്ലെങ്കിൽ ഞാൻ
കരളിന്റെ കരളിലെ കവിത പാടാം (ഹൃദയം )

ആഴക്കു കണ്ണീരിൽ എൻ സ്നേഹസ്വപ്നത്തിൻ
അരയന്നം മുങ്ങിച്ചത്ത കഥ പറയാം
സകലവും നഷ്ടപ്പെട്ടു ചുടുകാട്ടിലലയുന്ന
സാധുവാമിടയന്റെ കഥ പറയാം (ഹൃദയം)
 

Submitted by Achinthya on Sat, 04/04/2009 - 23:33