സംക്രമവിഷുപ്പക്ഷീ

Title in English
Sankrama vishuppakshee

സംക്രമവിഷുപ്പക്ഷീ സംവത്സരപ്പക്ഷീ
പൊന്മണിച്ചുണ്ടിനാല്‍ കാലത്തിന്‍ ചുമരിലെ
പുഷ്പപഞ്ചാംഗങ്ങള്‍ മാറ്റി - നീയെത്ര
പുഷ്പപഞ്ചാംഗങ്ങള്‍ മാറ്റി
സംക്രമവിഷുപ്പക്ഷീ...

മാറുന്ന പഞ്ചാംഗ ദിവസദലങ്ങളില്‍
മനുഷ്യന്റെ ജന്മദിനമുണ്ടോ - അവന്‍
വിശ്വപ്രകൃതിയെ കൈക്കുള്ളിലാക്കിയ
വിപ്ലവത്തിരുനാളുണ്ടോ
തലമുറകള്‍ ഹസ്തദാനം ചെയ്തു
പിരിഞ്ഞ ചിത്രങ്ങളുണ്ടോ
സംക്രമവിഷുപ്പക്ഷീ...

Film/album
Submitted by Achinthya on Sun, 04/05/2009 - 04:59

യരുശലേമിലെ സ്വര്‍ഗ്ഗദൂതാ

Title in English
Yarussalemile

യരുശലേമിലെ സ്വര്‍ഗ്ഗദൂതാ യേശുനാഥാ
എന്നുവരും വീണ്ടും എന്നുവരും
എന്റെ മെഴുകുവിളക്കിന്‍ മുൻപില്‍
എന്നുവരും ദൈവപുത്രാ
യരുശലേമിലെ സ്വര്‍ഗ്ഗദൂതാ

ബെതെലെഹേമിലെ പുല്‍ത്തൊഴുത്ത് ഞങ്ങള്‍
മേഞ്ഞുകഴിഞ്ഞു - ഞങ്ങള്‍ മേഞ്ഞുകഴിഞ്ഞു
നിര്‍ദ്ധനരും നിന്ദിതരും പീഢിതരും - ഇതാ
നാഥനെവന്നെതിരേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞൂ
ജൂഡിയയില്ലാ ജൂഡാസില്ലാ
ഗോഗുല്‍ത്തയില്‍ പണിതുയര്‍ത്തിയ മരക്കുരിശില്ലാ
നിന്റെ രാജ്യം - ഇത് നിന്റെ രാജ്യം
യരുശലേമിലെ സ്വര്‍ഗ്ഗദൂതാ

Film/album
Submitted by Achinthya on Sun, 04/05/2009 - 04:58

കാദംബരീ പുഷ്പസരസ്സിൽ

Title in English
Kadambaree pushpa

കാദംബരീ പുഷ്പസരസ്സില്‍
കൗമാരം കൊരുത്തതാണീ മാല്യം
കാമമാം കുരങ്ങിന്‍ മാറില്‍ വീണഴിഞ്ഞ
നിര്‍മാല്യം ഞാന്‍ നിര്‍മാല്യം
(കാദംബരീ..)

എന്തിനിതു തെരുവില്‍നിന്നെടുത്തു - എന്നെ
എന്തിനു നിന്‍ ചിറകുകള്‍ പൊതിഞ്ഞൂ
സ്വര്‍ഗ്ഗസോപാനത്തില്‍ നിന്നുനീ എന്തിനീ
മഗ്ദലനയില്‍ വന്നൂ - എന്റെയീ മഗ്ദലനയില്‍ വന്നൂ
മൂടുക മൂടുക രോമഹര്‍ഷങ്ങളാല്‍
മൂടുകീ കൈനഖ വടുക്കള്‍
(കാദംബരീ..)

Film/album
Submitted by Achinthya on Sun, 04/05/2009 - 04:56

പാടുവാൻ മോഹം ആടുവാൻ മോഹം

Title in English
Paaduvaan moham

ആ...ആ...
പാടുവാന്‍ മോഹം ആടുവാന്‍ മോഹം
പാടിത്തുടങ്ങാന്‍ പദങ്ങളില്ലാ
ആടിത്തുടങ്ങാന്‍ ചുവടുകളില്ലാ 
(പാടുവാന്‍... )

നേരം കടന്നു സദസ്സും നിറഞ്ഞു
നിന്‍സ്വരം കേള്‍‌‍ക്കാതെന്‍ കണ്ഠമടഞ്ഞു
നീലയവനിക മന്ദമുയര്‍ന്നൂ
നിലയറിയാതെ ഞാന്‍ തേങ്ങിക്കരഞ്ഞൂ
ഓ...ഓ...
(പാടുവാന്‍... )

രാവിന്‍ ദലങ്ങള്‍ പൊഴിയുകയായി
രംഗദീപങ്ങള്‍ പൊലിയുകയായി
എന്നില്‍ നിന്‍ താളങ്ങള്‍ തേങ്ങുകയല്ലേ
നിന്നിലെന്‍ ഗാനം മയങ്ങുകയല്ലേ
ഓ...ഓ... 

പാടുവാന്‍ മോഹം ആടുവാന്‍ മോഹം
പാടിത്തുടങ്ങാന്‍ പദങ്ങളില്ലാ
ആടിത്തുടങ്ങാന്‍ ചുവടുകളില്ലാ 

 
Submitted by Achinthya on Sun, 04/05/2009 - 04:55

നീയെവിടെ നിൻ നിഴലെവിടെ

Title in English
Neeyevide nin nizhalevide

നീയെവിടെ നിൻ നിഴലെവിടെ 
നിന്നിൽ കാലം നട്ടു വളർത്തിയ 
നിശ്ശബ്ദ മോഹങ്ങളെവിടെ 
(നീയെവിടെ... ) 

ഓർമകൾ തന്നുടെ വിരലുകളാൽ നീ 
ഓമനിക്കാറുണ്ടോ - അവയെ 
ഓമനിക്കാറുണ്ടോ (2) 
നെടുവീർപ്പുകളുടെ ചൂടിൽ പൂവുകൾ 
കരിഞ്ഞിടാറുണ്ടോ - പൂവുകൾ 
കരിഞ്ഞിടാറുണ്ടോ 
(നീയെവിടെ... ) 

കനവുകൾ പോൽ നാം കണ്ടു നോവിൻ 
നിഴലുകൾ പോലെയകന്നു - നോവിൻ
നിഴലുകൾ പോലെയകന്നു (2) 
കടമകൾ കെട്ടിയ പടവിൽ വീണു 
തകർന്നു പോയാ സ്വപ്നം - പാടെ 
തകർന്നു പോയാ സ്വപ്നം 
(നീയെവിടെ... )

Submitted by Achinthya on Sun, 04/05/2009 - 04:53

നീ ഒരു മിന്നലായ്‌ എങ്ങോ മറഞ്ഞു

Title in English
Nee oru minnalaay

നീ ഒരു മിന്നലായ്‌ - എങ്ങോ മറഞ്ഞു 
ഞാൻ ഒരു ഗാനമായ്‌ -പിൻപേ അലഞ്ഞു 
നിന്നാത്മഹർഷങ്ങൾ കോരിച്ചൊരിഞ്ഞു 
ഞാൻ കോർത്ത മാലകൾ വാടിക്കരിഞ്ഞു 
നീ ഒരു മിന്നലായ്‌  എങ്ങോ എങ്ങോ മറഞ്ഞു 

ഏകാന്ത താരമേ നീ എങ്ങു പോയി 
എൻ ജീവ രാഗമേ നീ എങ്ങു പോയി 
നീ ശശിലേഖപോൽ എങ്ങോ മറഞ്ഞു 
ഞാനൊരു മേഘമായ്‌ നിന്നെത്തിരഞ്ഞു 
ഞാനൊരു മേഘമായ്‌ നിന്നെത്തിരഞ്ഞു 
നീ ഒരു മിന്നലായ്‌  എങ്ങോ എങ്ങോ മറഞ്ഞു 

Submitted by Achinthya on Sun, 04/05/2009 - 04:52

ചെല്ലച്ചെറുകിളിയേ

Title in English
Chellacherukiliye

ആ....ആ...ആ...
ചെല്ലച്ചെറുകിളിയേ - എന്‍ 
ചിത്തിരപ്പൈങ്കിളിയേ

പുലരി മലയ്ക്കു മേലേ
പുത്തന്‍ ദിനം വിടര്‍ന്നു
പൂവിളി കേട്ടുണരൂ
പുളക മലര്‍ക്കിളിയേ 
ചെല്ലച്ചെറുകിളിയേ - എന്‍ 
ചിത്തിരപ്പൈങ്കിളിയേ

വെണ്‍ചാമരങ്ങള്‍ വീശി
വെള്ളിമേഘങ്ങള്‍ വന്നു
ആകാശത്തിരുനടയില്‍
ആലവട്ടങ്ങള്‍ നിരന്നു 
ചെല്ലച്ചെറുകിളിയേ - എന്‍ 
ചിത്തിരപ്പൈങ്കിളിയേ

മാനമിരുണ്ടുവല്ലോ
മാരിക്കാര്‍ കൊണ്ടുവല്ലോ
മാമ്പൂ കരിഞ്ഞുവല്ലോ
മാനസപ്പൈങ്കിളിയേ
മാനസപ്പൈങ്കിളിയേ 
ചെല്ലച്ചെറുകിളിയേ - എന്‍ 
ചിത്തിരപ്പൈങ്കിളിയേ

Submitted by Achinthya on Sun, 04/05/2009 - 04:47

അപസ്വരങ്ങൾ അപസ്വരങ്ങള്‍

Title in English
Apaswarangal

അപസ്വരങ്ങള്‍ ..അപസ്വരങ്ങള്‍ 
അപസ്വരങ്ങള്‍ ..അപസ്വരങ്ങള്‍ 
അംഗഭംഗം വന്ന നാദകുമാരികള്‍ 
ഗാനപ്രപഞ്ചത്തിന്‍ രാഗവിരൂപകള്‍ 
വാനത്തിലുയരാത്ത വര്‍ണ്ണക്കുരുന്നുകള്‍
അപസ്വരങ്ങള്‍ അപസ്വരങ്ങള്‍ 

നീയൊരപസ്വരം ഞാനോരപസ്വരം 
നിത്യ ദുഃഖത്തിന്‍ നിരാലംബ നിസ്വനം 
നിന്നിലുമെന്നിലും നിന്നു തുളുമ്പുന്ന 
നിഷ്ഫല സ്വപ്നമോ മറ്റൊരപസ്വരം 
അപസ്വരങ്ങള്‍ അപസ്വരങ്ങള്‍ 

കാലമാം അജ്ഞാത ഗായകന്‍ - നൊമ്പരം 
താവും വിരലിനാല്‍ ജീവിതവീണയില്‍ 
ഇന്നലെ മീട്ടിയുണര്‍ത്തിയ ഗദ്ഗദ -
സ്പന്ദങ്ങളല്ലയോ നമ്മളെന്നോമനേ

Submitted by Achinthya on Sun, 04/05/2009 - 04:41

ആകാശദീപമേ ആർദ്രനക്ഷത്രമേ

ആകാശദീപമേ ആർദ്രനക്ഷത്രമേ
അലരുകൾ കരിയുമീ മണ്ണിൽ വരൂ
ഒരു തരി വെട്ടം പകർന്നു തരൂ (ആകാശ)

കണ്ണില്ലെങ്കിലും കരളില്ലയോ
കണ്മണി എൻ ദുഃഖമറിയില്ലയൊ
അകലെയാണെങ്കിലും ആത്മാവു കൊണ്ടവൾ
അലയുമെൻ ഗാനങ്ങൾ കേൾക്കില്ലയോ
ഓ...ഓ... ( ആകാശ)

അന്ത്യഗാനം കേൾക്കാൻ നീ വരില്ലേ
അതിനനുപല്ലവി പാടുകില്ലെ (2)
അവസാനശയ്യ വിരിക്കുവാനായി
ആത്മാവിൻ പൂവിതൾ നീ തരില്ലേ (ആകാശ)

Submitted by Achinthya on Sun, 04/05/2009 - 04:39

സുഗതകുമാരി

Submitted by Sandhya on Sun, 04/05/2009 - 02:04
Name in English
Suhathakumari

M3DB_Sugathakumari

സ്വാതന്ത്ര്യസമരസേനാനിയും കവിയും ഗാനരചയിതാവുമായിരുന്ന ബോധേശ്വരന്‍റെ പുത്രിയാണ്‌ സുഗതകുമാരി. തിരിയില്‍നിന്നു പന്തം പോലെ ബോധേശ്വരനില്‍ നിന്നും, കവിത സുഗതകുമാരിയില്‍ ജ്വലിച്ചു വനു. കവിതയ്ക്കുള്ള അനേകം സാഹിത്യപുരസ്കാരങ്ങള്‍ നേടിയിട്ടുള്ള സുഗതകുമാരിയുടെ ആദ്യചലച്ചിത്രഗാനം 'അഭയം' എന്ന ചിത്രത്തിലെ 'പാവം മാനവ ഹൃദയം' ആണ്‌. 'അഭയ' 'അത്താണി' തുടങ്ങിയ സ്ഥാപനങ്ങളുടെ മുഖ്യപ്രവര്‍ത്തക കൂടിയാണ്‌ സുഗതകുമാരി. അച്ഛനില്‍നിന്നു കിട്ടിയ സാമൂഹ്യസേവന തൃഷ്ണയാണ്‌ സുഗതകുമാരിയെ, അനാഥരുടെ സ്ഥാപനങ്ങളിലെ മുഖ്യപ്രവര്‍ത്തകയാക്കിയത്‌. തിരുവനന്തപുരം നന്താവനത്ത്‌ താമസിക്കുനു. ഭര്‍ത്താവ്‌ ഡോക്റ്റര്‍ കെ. വേലായുധന്‍ നായര്‍. ലക്ഷി ഏക മകള്‍.

വിലാസം: സുഗതകുമാരി, 'വരദ', നന്താവനം, തിരുവനന്തപുരം.