കൂടില്ലാക്കിളികൾ

കൂടില്ലാക്കിളികൾ കൂട്ടുചേർന്ന കിളികൾ
വാനം മറന്നു പാടും വസന്തദൂതികൾ
പുതുനാമ്പുകൾ വിരിയും കരളുകളിൽ ഉതിരും
കവിതയുമായ് പാറിവരും കളമൊഴികൾ നമ്മൾ

(കൂടില്ലാ...)

കയ്യെത്താദൂരത്താ ചക്രവാളങ്ങൾ
പകലെല്ലാം നീന്തുന്ന രാജഹംസങ്ങൾ
മൺ‌തരിയിൽപ്പോലും മഴവില്ല്ലുകൾ തിരയും
മിഴിയിണകൾ നമ്മൾ, കതിരൊളികൾ നമ്മൾ
കൂടില്ലാക്കിളികൾ കൂട്ടുചേർന്ന കിളികൾ
കുറുമൊഴികൾ... നറുമൊഴികൾ...

ജീവന്റെ പൂവനിയിൽ പഞ്ചവർണ്ണങ്ങൾ
താരുണ്യം തിരിവയ്‌ക്കും പുഷ്‌പതാലങ്ങൾ
വഴിമലരിൽപ്പോലും വനഭംഗികൾ കാണും
ഇന്ദ്രജാലങ്ങൾ മന്ത്രവാദങ്ങൾ...

(കൂടില്ലാ...)

Submitted by vikasv on Mon, 04/20/2009 - 05:30