അരുണകിരണ

സരിമ... സരിമധ... ആ... രിരിസധ... ആ... അ...
അ...
അരുണകിരണമണിയുമുദയമതിലുതിർന്നു സാ‍മസംഗീതം
ചരണ ചരണപങ്കജങ്ങൾ
തേടിയലയുന്നു പ്രേമസായൂജ്യം
അസിതലസിതലാസ്യം സരസമധുരം
സുമശരങ്ങളെയ്‌തു
അമൃതപുളിനം പ്രണയഭരിതരാഗം ഹൃദയതരളം....
മലർനികുഞ്ജമായി
ഹരിതഭുവനം.....
അനുപമസ്വരജതി - അതിലൊരു നിർവൃതി നീ വാ

മോഹമേയുണരു നീ
മനോജ്ഞമാം മേഘരാഗമലർമഴയിൽ
ഗാനമേ അണിയു നീ പദാഞ്ജലി
നാദഭൈരവിയിലൊരുകണമായ്
മദനഭരം സ്വരസദനം - മമസദനം തവഹൃദയം
അസുലഭ മധുമൊഴി
നിറകതിരൊളിയായ്, നീ വാ

സ്നേഹമേ നിറയുമോ നിതാന്തമായീണമാർന്ന
സ്വരഗതിയിൽ
ഭാവമേ ഉണരുമോ അനാരതം താളരാഗശ്രുതിരതിയായ്
നിറമണിയും ഗഗനപഥം -
ഗിരിശിഖരം കനകമയം
സുരഭില മലരൊളി ചൊരിയുകയായ് ഞാൻ, നീ വാ

(അരുണകിരണ)

Submitted by vikasv on Mon, 04/20/2009 - 06:46