ഏഴാം ബഹറിന്റെ അക്കരെ നിന്നൊരു
കസ്‌തൂരിമണമുള്ള കാറ്റ് -
കാറ്റ് കാറ്റ് കാറ്റ്
തങ്ങളുപ്പാപ്പാന്റെ വിരലില് മിന്നണ
മോതിരക്കല്ലിന്റെ
റങ്ക് - റങ്ക് റങ്ക് റങ്ക്
പത്തിരിവട്ടത്തിൽ മാനത്ത് ലങ്കണ
പതിനാലാം
രാവിന്റെ മൊഞ്ച്
മൊഞ്ച്... മൊഞ്ച്... മൊഞ്ച്...
ആരു നീ വിണ്മകളേ
പേരു ചൊല്ലാമോ
ഊരില്ല... പേരില്ല...
ഒഴുകും രാഗം ഞാൻ
(ആരു
നീ...)
ഷംസും കമറും കണ്ണിലൊതുക്കി
ഭൂമിയിലിറങ്ങിയതെന്തിനു നീ
നിന്നെപ്പോലൊരു സുന്ദരമാരനെ
വിണ്ണിലെങ്ങും കണ്ടില്ല...
(ആരു
നീ...)
നിസരിപ്പൊന്നിൻ പത്തരമാറ്റും
മേനിയിലൊതുക്കിയതെങ്ങിനെ നീ
രാജകുമാരാ നിൻ പുഞ്ചിരിയെൻ
മെയ്യിലിണക്കി സീനത്ത്...
(ആരു
നീ...)