ഓം തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധീയോ യോ ന പ്രചോദയ:
പദ്മതീര്‍ഥമേ ഉണരൂ - മാനസ
പദ്മതീര്‍ഥമേ ഉണരൂ
അഗ്നിരഥത്തിലുദിയ്ക്കുമുഷസ്സി-
ന്നര്‍ഘ്യം നല്‍കൂ
ഗന്ധര്‍വ സ്വരഗംഗയൊഴുക്കൂ
ഗായത്രികള്‍ പാടൂ
(പദ്മതീര്‍ഥമേ..)
ഓം തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധീയോ യോ ന പ്രചോദയ:
പ്രഭാതകിരണം നെറ്റിയിലണിയും
പ്രാസാദങ്ങള്‍ക്കുള്ളില്‍
സഹസ്രനാമം കേട്ടുമയങ്ങും സാളഗ്രാമങ്ങള്‍
അടിമ കിടത്തിയ ഭാരതപൌരന്നുണരാന്‍
പുതിയൊരു പുരുഷാര്‍ഥത്തിനെ യാഗ-
പ്പുരകളില്‍ വച്ചു വളര്‍ത്താന്‍
(പദ്മതീര്‍ഥമേ...)
പ്രപഞ്ചസത്യം ചിതയില്‍ കരിയും
ബ്രഹ്മസ്വങ്ങള്‍ക്കുള്ളില്‍
ദ്രവിച്ച പൂണൂല്‍ ചുറ്റി മരിയ്ക്കും
ധര്‍മ്മാധര്‍മ്മങ്ങള്‍
ചിറകു മുറിച്ചൊരു ഭാരതജീവിതമുണരാന്‍
പ്രകൃതിച്ചുമരുകളോളം സര്‍ഗ്ഗ-
പ്രതിഭ പറന്നു നടക്കാന്‍
(പദ്മതീര്‍ഥമേ..)
ഓം തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധീയോ യോ ന പ്രചോദയ: