ആരോമൽ ഹംസമേ...
മാനസങ്ങൾക്കു പിറകേ...
സാഗരങ്ങൾക്കുമകലേ...
ഒരു പൂന്തുറയിൽ ഒരു നാൾ
വരുമോ...
തിരുനാളരുളിൻ കുറി നീ തരുമോ...
(മാനസങ്ങൾക്കു
പിറകേ)
നൈഷധംകഥയിലെ ദമയന്തിതൻ മടിയിലും
കേരളക്കരയിലെ രവിവർമ്മതൻ
ചുവരിലും
എങ്ങും നിൻ... നിൻ... നിൻ...
എങ്ങും നിൻ രൂപം
കാണാനെന്നുള്ളം
പിടഞ്ഞു കിളിയേ പല ദിനങ്ങളായ്
മാനസങ്ങൾക്കു പിറകേ...
സാഗരങ്ങൾക്കുമകലേ...
ഒരു പൂന്തുറയിൽ ഒരു നാൾ
വരുമോ...
തിരുനാളരുളിൻ കുറി നീ തരുമോ...
ആരോമൽ
ഹംസമേ......
മാനസോജ്ജയിനിതൻ നവ ഭോജരാജപുരിയിൽ
സാലഭഞ്ജിക സമം ഒരു
പേലവാംഗിയുണരും
ആ പെൺപൂവിനു നീ ഈ ദൂതേകിടുമോ
കിളികുലങ്ങൾതൻ തിലകമേ
ചൊല്ലു
(മാനസങ്ങൾക്കു പിറകേ)