യമുനാനദിയായൊഴുകും
പ്രേമകവിതാരസമണിയാം
മഴവില്ലിതളായ്
വിടരാം
സ്വപ്‌നമിളകും മലർവനിയിൽ
ഹേമാരവിന്ദങ്ങളോളങ്ങളിൽ
നീരാടി
നീന്തുന്നൊരീ സന്ധ്യയിൽ
മധുരമായ് പടരുമീ തെന്നലിൽ
(യമുനാനദിയായ്)
അകലെയായ് വരിശകൾ പാടും
കിളിയുമെൻ
ശ്രുതിയിലുണർന്നു
അരികെ നിൻ മോഹമരന്ദം
നുകരുവാൻ
സ്വർഗ്ഗമൊരുങ്ങി
മൂവന്തി മീട്ടുന്ന സ്വരലയലഹരിയിൽ
അത്രമേൽ
ആലോലയായ്
ആലോലമാടുന്ന നന്ദനവനികയിൽ
അത്രമേൽ അനുരാഗിയായ്
സഖിയെൻ
ഹൃദയം നിറയാൻ
ഇനിയീ കുടിലിൽ വരുമോ
(യമുനാനദിയായ്)
ഗോപുരം
നെയ്‌ത്തിരി നീട്ടി
ഓർമ്മകൾ തംബുരു മീട്ടി
കുഴലുകൾ കീർത്തനമേകി
തവിലുകൾ താളമണിഞ്ഞു
പൂത്താലിയേന്തുന്ന കൈകളിൽ
ഇനിയുമൊരാലസ്യമെന്തേ
സഖീ
പുതുമോടിയുണരും കുവലയമിഴികളിൽ
ഉന്മാദമേന്തേ സഖീ
ഹൃദയം കവിയും
കനവിൽ
മദമോ മധുവോ പറയൂ
(യമുനാനദിയായ്)