രാഗദേവനും നാദകന്യയും
പ്രണയതീരത്തെ
പൂന്തിരകളിൽ
മുങ്ങാംകുഴിയിട്ടു അറിയാപവിഴം തേടി
അലകളിൽ ഈറനാം കവിത തേടി
രാഗദേവനും നാദകന്യയും
പണ്ടേതോ ശാപങ്ങൾ സ്വപ്‌നത്തിൻ കാമുകനെ
ചിപ്പിയിലെ മുത്താക്കി നുരയിടുമലയാഴിയിൽ
രാഗലീനയാം നാദകന്യയോ
തേടിയെങ്ങുമാ സ്‌നേഹരൂപനെ
കണ്ണീരുമായ് മോഹിനി പാടി നടന്നു
വിരഹസാന്ദ്രയാം
ചന്ദ്രലേഖ പോൽ
(പ്രണയതീരത്തെ)
കാണമറ മായുമ്പോൾ താപസ്സനാം
മാമുനിയാ
ചിപ്പിയിലെ തൂമുത്തിൻ തെളിമയിലൊളി തൂകവേ
മോഹസന്ധ്യയിൽ
പ്രേമലോലനെ
കണ്ടറിഞ്ഞു പോൽ നാദസുന്ദരി
ജന്മങ്ങൾ നീളുമോർമ്മയായ്
മധുരനിലാവിൽ
(രാഗദേവനും)