താരാട്ടിൻ ചെറുചെപ്പ്

താരാട്ടിൻ ചെറുചെപ്പു തുറക്കാമുണ്ണിക്കണ്ണാ
മിഴിപൂട്ട്
അമ്മിഞ്ഞപ്പാൽച്ചുണ്ടു മണക്കണ കുഞ്ഞിക്കണ്ണാ
മിഴിപൂട്ട്
കണ്ണേറും കരിനാക്കും ഒഴിയാനായ് നേരുന്നേ
കുന്നിക്കുരുമണി
വാരിക്കാം ഞാൻ മേലേക്കാവിൽ

(താരാട്ടിൻ)

മുറ്റത്ത്
തളിരോലപ്പന്തലിടാം
പൊന്നോമൽക്കൈത്തളിരാകെ
കരിവളയണിയാം പൊൻ‌നൂൽ
കെട്ടാം
പേരു വിളിക്കാൻ കൊതിയായി ചാഞ്ചാടും പൊന്നുണ്ണീ
രാക്കിളി
പുള്ളുകൾ കാണാതുണ്ണിയെ കാത്തരുളീടേണം
കുന്നിക്കുരുമണി വാരിക്കാം ഞാൻ
മേലേക്കാവിൽ

(താരാട്ടിൻ)

മാനത്ത് മഴവില്ലിൻ മേലാപ്പിൽ

പൊന്നുണ്ണിക്കണ്ണനെയാട്ടാനേഴു നിറങ്ങൾ ഊഞ്ഞാലായി
പൂംകൈ വളരാൻ കാൽ
വളരാൻ എന്നുണ്ണീ നീ വളരാൻ
കാർത്തികവേലയെഴുന്നള്ളുമ്പോൾ കാവടിയേറ്റാം
ഞാൻ
കുന്നിക്കുരുമണി വാരിക്കാം ഞാൻ മേലേക്കാവിൽ

(താരാട്ടിൻ)

Submitted by vikasv on Mon, 04/20/2009 - 18:35