വാർതിങ്കളാൽ

വാർതിങ്കളാൽ മാറിൽ വരഗോരോചനം
ചാർത്തുമൊരു യാമം
ധന്യയാമം
പൂപ്പാലമേൽ ദേവയുവഗന്ധർവനെ
തേടുമൊരു യാമം ബ്രഹ്മയാമം

ഉമയായ് രമയായ് ഉണരൂ മനസ്സേ

(വാർതിങ്കളാൽ)

മൂകമായ്
നിൽക്കും രാവിൻ വരവീണയിൽ
തൂവിരൽത്തുമ്പാൽ ചാർത്തൂ
സ്വരചന്ദനം
താന്തമായ് ആടും കാറ്റിൻ കാൽച്ചില്ലമേൽ
ആർദ്രമായ്
ചേർക്കൂ‍ മിന്നും മണിനൂപുരം
പത്മനാഭപാഹി ദിപപസാര
ഗുണവസന ശൗരേ...

മൗലിയിൽ ചാർത്തൂ മായാമയിൽപ്പീലിയായ്
വാടുമെൻ മോഹപ്പൂക്കൾ
വനമാലയായ്
വേനലിൽ വേവും നോവിൻ സ്വപ്നങ്ങളേ
പൂനിലാവാക്കൂ മെല്ലെ
അനുരാഗിയായ്
പത്മനാഭപാഹി ദിപപസാര
ഗുണവസന ശൗരേ...

സഗമ ഗമധ മധനി ധനിസ

ഗഗനിധ സനിധമ നിധമഗ ധമഗസ നിസഗ നിസഗമധമ
മഗ ഗനി നിസ സഗ മഗസ ഗസനി സനിധ നിധമ ഗമധ
മധനിസഗസ
സഗ ഗസ ധനിസ സനിധ ധനി-ഗഗധമ മധ-സധമഗ
ഗമധ മധനി മധനിസ ധനിസഗ സഗ-ഗഗമധ
നിധമഗസ
സമഗ സമഗസ നിസഗസനിസ
മധനി മനിധമഗ സനിധമഗസ
സഗമ സഗമധ സഗമധനിസനിധമ
ഗമനിസനിനിസ

Submitted by vikasv on Fri, 04/24/2009 - 05:47