തിരുസന്നിധാനം വാഴ്‌ത്തുന്നു ഞങ്ങൾ
പരിശുദ്ധനാമം
സ്‌തുതിക്കുന്നു ഞങ്ങൾ
ഹലേലൂയാ.... ഹലേലൂയാ....
കണ്ണീർ നിറഞ്ഞ
കൈക്കുമ്പിൾ നീട്ടി
നിൽക്കുന്നു നിന്റെ കുരിശടിയിൽ...
ശാശ്വതനായ
പിതാവേ...
ആശ്രയമെന്നും നീയേ....
കണ്ണീർ നിറഞ്ഞ കൈക്കുമ്പിൾ
നീട്ടി
നിൽക്കുന്നു നിന്റെ
കുരിശടിയിൽ...
അഗതികൾക്കവലംബമേ...
ഓശാനാ... ഓശാനാ...
ഓശാനാ...
മരുഭൂവിലൂടെ തുടരുന്നു യാത്ര
മിശിഹാ നിറഞ്ഞ
ഹൃദയവുമായ്
നന്മ നിറഞ്ഞ പ്രകാശം....
നേർവഴി
കാട്ടേണമെന്നും...
മരുഭൂവിലൂടെ തുടരുന്നു യാത്ര
മിശിഹാ നിറഞ്ഞ
ഹൃദയവുമായ്
കരുണതൻ കനിരസമേ.....
രാജാക്കന്മാരുടെ രാജാവേ....