പുലരിനിലാവു കളഭമുഴിഞ്ഞു ഭജനമിരുന്ന തിരുനടയിൽ
വരുന്നു
ഞങ്ങൾ നെഞ്ചിലുലാവും സങ്കടമോടെ തീർത്ഥാടകരായ്
അകമിഴിതൻ തിരി തെളിയാൻ
വരമരുളൂ ശ്യാമഹരേ...
ഇനി നറുവെണ്ണപോലെ നിന്റെ
കാൽക്കലുരുകാം...
എരിവേനലെരിയുന്ന നിളപോലെയും
മഴകാണാ മുകിലിന്റെ
ഇതൾപോലെയും
കണ്ണീരായ് പൂക്കും പൂമുത്തേ...
എന്നുള്ളിൽ പുണ്യം
നീയല്ലേ...
മൂവന്തിച്ചാന്തും തൊട്ട് മുന്നാഴിപ്പൊന്നുഴിഞ്ഞും
നിന്നെ ഞാൻ
മെല്ലെയൊരുക്കാം....
പൂക്കാലം കൊണ്ടു പുതയ്‌ക്കാം...
(പുലരി)
നിന്നുള്ളിൽ വിളയുന്ന പൊൻമുത്തിനെ
നെഞ്ചോടു
ചേർത്തൊന്നു താരാട്ടണം...
മുല്ലപ്പൂ മൊട്ടായ് പോറ്റേണം...
പല്ലാവൂർ
മുറ്റത്തെന്നെന്നും...
തൂവെണ്ണക്കണ്ണനൊക്കും ഉണ്ണിക്കിടാവിനെ
ഞാൻ പേരെന്തു
ചൊല്ലി വിളിക്കും...
ആരീരം പാടിയുറക്കാൻ...
(പുലരി)