അമ്മ തൻ നെഞ്ചിൽ

അന്ധകാരം......
അനാഥദുഃഖം മൂടിനിൽക്കും ശൂന്യത
അന്ധകാരം - മർദ്ദനങ്ങളിൽ
അടിമവർഗ്ഗം അഴിഞ്ഞുവീഴും യാതന
അന്ധകാരം... അന്ധകാരം...

അമ്മതൻ നെഞ്ചിൻ നെരുപ്പോടിൽ നിന്നും
പന്തം കൊളുത്തിപ്പിറന്നവനാണു ഞാൻ
ഘനതിമിരപാളികൾ കീറിപ്പിളർന്നു കൊണ്ടൊരു-
താളവട്ടം പിടിക്കുവാൻ വന്നു ഞാൻ
സിരകളിൽ പ്രളയവും മിഴികളിൽ ഗ്രീഷ്മവും
നടകളിൽ തീമഴയുമേൽക്കുവിൻ കൂട്ടരേ
അകനാക്കിലഗ്നിയുടെ വാക്കിൻ വസന്തം
പൊരുതുന്ന മർത്ത്യന്റെ പൊരുളായുയർത്തുവിൻ

നക്ഷത്രക്കോടികൾ നാഴികക്കല്ലുകൾ
സൂര്യനും ചന്ദ്രനും കാവൽത്തിടമ്പുകൾ
കൈവിലങ്ങാദ്യം തെറിക്കട്ടെ, മായാത്ത
മോചന സ്വപ്നം കുറിക്കട്ടെ മർത്ത്യൻ
ഉന്മാദനൃത്തം തുടങ്ങട്ടെ ദിക്കുകൾ
മനുജന്റെ നെഞ്ചിൽ മുഴങ്ങട്ടെ ദുന്ദുഭി

ഇവനെ ബന്ധിക്കുക.
ഇവൻ (ന്യൂ)സ്യൂസിൻ‌റെ നിഷേധി.
ഇവൻ അഥീനിയുടെ കാമുകൻ.

ബന്ധനത്തിൽ പിടഞ്ഞുഴലും മർത്ത്യഹൃദയം കീറുവാനായ്
കാളരാത്രിയിൽ വട്ടമിട്ടു പറന്നുവന്നൂ രാപ്പരുന്തുകൾ
രക്തദാഹം തീർക്കുവാനായ് കൂട്ടമോടെ പറന്നുവന്നവ
ചിറകടിച്ചു കൊടുംകൊക്കുകൾ കരളിലാഴ്ത്തി രാവുതോറും
ഹൃദയപുഷ്പം പുലരി തോറും തിരികെയവനിൽ പൂത്തു നിന്നു
ജീവരക്തം സിരയിലൊഴുകി മിഴികളേന്തീ അഗ്നിനാളം

കഴുകനെ ‍കൊണ്ടെൻ‌റെ ഹൃദയം മുറിക്കിലും
കഴുമരം നീർത്തിയെൻ മുതുകിൽ തളയ്ക്കിലും
ഒരു തുള്ളി രക്തത്തിണർപ്പിൽ നിന്നായിരം
രക്തപുഷ്പങ്ങളുയിർത്തെഴുന്നേറ്റിടും
നീതിപീഠങ്ങളെ നിങ്ങൾക്കു മീതെയെൻ
പുലരാപ്പുലരി ചുവന്നുദിയ്‌‍‍ക്കും

Film/album
Lyricist
Submitted by vikasv on Fri, 04/24/2009 - 05:49