വൈശാഖപൗർണ്ണമിയോ

വൈശാഖപൗർണ്ണമിയോ
നിശയുടെ ചേങ്ങിലയോ
ആരോ പാടും
ശൃംഗാരപദമോ
കോകിലകൂജനമോ...

(വൈശാഖ...)

നൂറ്റൊന്നു വെറ്റിലയും
നൂറുതേച്ചിരിക്കുന്നു
മുകിൽമറക്കുടയുള്ള മൂവന്തി...
അലതുള്ളും
പൂങ്കാറ്റിൽ നടനം പഠിക്കുന്നു
മനയ്‌ക്കലെപ്പറമ്പിലെ ചേമന്തി...

(വൈശാഖ...)

വെള്ളോട്ടുവളയിട്ട വെള്ളിലത്തളിരിന്മേൽ
ഇളവെയിൽ
ചന്ദനം ചാർത്തുന്നു...
നിളയുടെ വിരിമാറിൽ തരളതരംഗങ്ങൾ
കസവണി മണിക്കച്ച
ഞൊറിയുന്നു...

(വൈശാഖ...)

Submitted by vikasv on Wed, 04/22/2009 - 19:20