ചോരയും തീയും പിണഞ്ഞ സത്യത്തിന്റെ

ചോരയും തീയും പിണഞ്ഞ സത്യത്തിന്റെ
വീഥിയിൽ നിങ്ങൾ
നെഞ്ചേറ്റും കിനാക്കളിൽ
ഇല്ല! മരിച്ചില്ല ഞാൻ, കൊടിയേറ്റുവാൻ
ഇന്ത്യ
വളർത്തുന്ന സുപ്രഭാതങ്ങളേ...

(ചോരയും)

എങ്ങും ഒരെടാവുകൾ
പുളയുമ്പോഴും
എന്നെ വിലങ്ങിൽ വലിച്ചിഴയ്‌ക്കുമ്പോഴും
മുൾമുടി ചൂടി ഞാൻ
ദാഹമാർന്നപ്പൊഴും

എങ്ങായിരുന്നന്ധന്യായാസനങ്ങളേ...

(ചോരയും)

ഭാവിചരിത്രവും, ആ
ചരിത്രത്തിനെ
പ്രാണന്റെ കാറ്റാൽ ഉഴിയും മനുഷ്യനും
ഉള്ള കാലം വരെ മരിക്കില്ല
ഞാൻ
ചെങ്കൊടി സത്യമേ രുധിരസത്യം...

(ചോരയും)

എങ്ങു
കൊടുംകാറ്റുകൾ വൻസമുദ്രങ്ങൾ
എങ്ങു കുലപർവ്വതങ്ങൾ
പ്രവാചകന്മാർ
ഏറെയുറക്കെ വിളിച്ചറിയിക്കുവിൻ‍
ഭൂമിയ്‌ക്കുമേലേ
ചുവപ്പുതാരം...

(ചോരയും)

Submitted by vikasv on Mon, 04/27/2009 - 04:52