സുഖമെന്ന പൂവു തേടി

സുഖമെന്ന പൂവു തേടി ഞാനലഞ്ഞു നിൻ
അധരദളത്തിലെന്റെ മിഴി പതിഞ്ഞു
അടർത്താനാവാത്ത മലരാണല്ലോ അതിൽ
അരുണിമയാത്മാവിൻ തുടിപ്പാണല്ലോ (സുഖമെന്ന...)

സ്വർഗ്ഗമാം സ്വപ്നം തേടി ഞാനണഞ്ഞു നിൻ
ചിത്രവിലോചനമാവഴി പറഞ്ഞൂ
നിത്യമാം സത്യത്തിന്റെ വഴിയാണല്ലോ അത്
മുഗ്ദ്ധാനുരാഗത്തിന്റെ പടവാണല്ലോ (സുഖമെന്ന...)

ഗാനത്തിൻ ഗാനം തേടി ഞാൻ നടന്നു നിൻ
തേന്മൊഴി കാറ്റലയിൽ ഗതി മറന്നു
നിനക്കായ് ആലപിക്കും സ്വരമാണല്ലോ അത്
നിസ്തുലസ്നേഹത്തിന്റെ ചിലമ്പാണല്ലോ(സുഖമെന്ന..)

മദ്ധ്യവേനൽ രാത്രിയിൽ

മദ്ധ്യവേനൽ രാത്രിയിൽ ഒരു
നൃത്തവാദ്യം  കേട്ടു ഞാൻ
അർദ്ധനിദ്ര ചാർത്തി നിന്ന
സ്വപ്നമെന്നു കരുതി ഞാൻ (മദ്ധ്യവേനൽ..)

ഏപ്രിൽ ലില്ലി മണം ചൊരിയും
എൻ വരാന്തയിൽ
നിഴലിൽ സ്വർണ്ണ ശില്പം പോലെ
നീയനങ്ങവേ
എന്റെ താളം നിന്റെ കാലിൽ
പൂത്തു വിടരവേ
എന്തൊരൽഭുതം സ്വപ്നം സത്യമാകയായ് (മദ്ധ്യവേനൽ..)

മദനരാഗ ചിത്രമണിയും മലർ വിരിക്കു മേൽ
നിശ കനിഞ്ഞ ചഷകമായ് നീ തുളുമ്പവേ
എന്റെ മുത്തം നിന്റെ ചുണ്ടിൽ ഗാനമാകവേ
എന്തൊരൽഭുതം ഭൂമി സ്വർഗ്ഗമാകയായ്(മദ്ധ്യവേനൽ..)

മാലക്കാവടി പീലിക്കാവടി

മാലക്കാവടി പീലിക്കാവടി നിരന്നാടുന്നല്ലോ
നിൻ കണ്ണിൽ;
നിൻ മയിൽപ്പീലിക്കണ്ണിൽ
നിറ തുളുമ്പീ
കനവുകൾ തൻ
കനക മൊന്തകളിൽ (മാലക്കാവടി..)

മോഹനരാഗം നാദസ്വരം പാടി
മോഹം പോലെ പൂന്തെന്നൽ വന്നാടി
ഇലകളിലും തകിലു മേളം
ഉലയും മേനിയിലും നിൻ
നടന മേനിയിലും
നിറതുളുമ്പീ കനവുകൾ തൻ
കനക മൊന്തകളിൽ (മാലക്കാവടി..)

പൂ മനസ്സിൻ പൊൻ വാതിൽ ഞാൻ തേറ്റി
ഒരു ഗാനമായ് ഞാനവിടെ കൂടി
കൊതി വിടർന്നു
രതിയുണർന്നൂ
മധുരച്ചുണ്ടിണയിൽ നിൻ
മദന മഞ്ജുഷയിൽ
നിറതുളുമ്പീ കനവുകൾ തൻ
കനക മൊന്തകളിൽ (മാലക്കാവടി..)

പ്രേമത്തിൻ ലഹരിയിൽ

പ്രേമത്തിൻ ലഹരിയിൽ നമുക്കു പാടാം ആ
ഗാനത്തിൻ തിരകളിൽ നമുക്കു നീന്താം
ആത്മാവിന്നിതളുകൾ വിതിർന്നുണരും
അനുരാഗ രാഗപരാഗമിതാ (പ്രേമത്തിൻ..)

തുളുമ്പുമീയമൃതത്തിൻ മണിക്കലശം
അധരത്താലുടയ്ക്കുവാൻ കൊതിയില്ലയോ
അമരന്മാരായാലും അസുരന്മാരായാലും
അപ്സരദേവകളിൽ ഭ്രമിക്കില്ലയോ
വിരിക്കൂ മലർവനികളിനി
ഇരിക്കൂ വിളമ്പാം അമൃതം ഞങ്ങൾ
അനുരാഗക്കടൽ കനിഞ്ഞ മോഹിനികൾ (പ്രേമത്തിൻ..)

കരകവിയും കിങ്ങിണിയാറ്

Title in English
Kara kaviyum kinginiyaarin

ആ...ആ....
കരകവിയും കിങ്ങിണിയാറിൻ തീരത്ത്
കർക്കിടകക്കാറ്റലയും നേരത്ത്
കടത്തുതോണിയിൽ നീ വരുന്നതും നോക്കിയിരുന്നു
കൈപിടിച്ചു കൂടെ വരാൻ കാത്തിരുന്നു
കരകവിയും കിങ്ങിണിയാറിൻ തീരത്ത്

കാലവർഷദേവതകൾ തിരിച്ചു പോയി
കടമ്പുമരപ്പൂങ്കുലകൾ കൊഴിഞ്ഞു പോയി
ഇല്ലിമുളങ്കാട്ടിലെ വർണ്ണമലർകൂട്ടിലെ
ചെല്ലക്കിളിയിണക്കിളിയെ പിരിഞ്ഞു പോയി
കറുത്തവാവിനും വെളുത്തവാവിനും കാത്തിരുന്നു
നോമ്പുനോറ്റു നേർച്ച നേർന്നു നോക്കിയിരുന്നു
(കരകവിയും..)

സ്വർണ്ണം ചിരിക്കുന്നു

Title in English
Swarnam chirikkunnu

സ്വര്‍ണ്ണം ചിരിക്കുന്നു
സ്വര്‍ഗ്ഗം തിരയുമാ ചിരിയുടെ തിരകളില്‍
സ്വപ്നം മരിക്കുന്നു
(സ്വര്‍ണ്ണം..)

മലര്‍പോല്‍ അധരം മായാമധുരം
മനസ്സോ ഘോരവനാന്തം
ആദര്‍ശത്തിൻ പൂങ്കുല വിരിയും
ആരണ്യാഗ്നിയില്‍ എരിയും
എരിയും പൂവില്‍ പുകയില്‍ നിന്നും
വിരിയുകയാണീ ഗാനം
സ്വര്‍ണ്ണം ചിരിക്കുന്നു

കതിരൊളി തൂകും കാഞ്ചനമകലെ
കരയും യാത്രികള്‍ ഇവിടെ
ആളിപ്പടരും വ്യാമോഹ ദീപ്തിയില്‍
ആശ്രയ ഗോപുരം എവിടെ
കളഞ്ഞ കരളിൻ തിരുവാഭരണം
തിരയുകയാണീ ഗാനം
(സ്വര്‍ണ്ണം..)

താഴ്വര ചാർത്തിയ

Title in English
Thaazhvara charthiya

താഴ്വര ചാര്‍ത്തിയ തങ്കപതക്കം
താപസവാടിതന്‍ രോമാഞ്ചം
കളഭക്കുളിരില്‍ കതിര്‍ ചൂടിനില്‍ക്കും
കന്യകയോ വനദേവതയോ
കന്യകയോ വനദേവതയോ

താലസമാനങ്ങള്‍ കുട പിടിച്ചു
മാലതീ പൂനിലാ തുണി പുതച്ചു
താലസമാനങ്ങള്‍ കുട പിടിച്ചു
മാലതീ പൂനിലാ തുണി പുതച്ചു
കാത്ത വസന്തങ്ങളൊന്നു ചേര്‍ന്നു
കാത്ത വസന്തങ്ങളൊന്നു ചേര്‍ന്നു
കണ്മണീ നിന്‍ രൂപമാര്‍ന്നു വന്നു
ഓ ഓ.. (താഴ്വര..)

നീ പദമൂന്നിയ തേന്‍വനത്തില്‍
ഞാനൊരു തെന്നലായ് അലഞ്ഞുവെങ്കില്‍
പൂത്ത കിനാവിന്റെ സൗരഭമായ്
പൂമേനി വാരി പുണര്‍ന്നുവെങ്കില്‍
ഓ ഓ.. (താഴ്വര..)

തലയ്ക്കു മുകളിൽ വെൺകൊറ്റക്കുട

Title in English
Thalaikku mukalil

തലക്കു മുകളിൽ വെൺകൊറ്റക്കുട
പിടിച്ചു നിൽക്കും മാനം
വിലയ്ക്കു വാങ്ങീ ഞാൻ - പൊന്നും
വിലയ്ക്കു വാങ്ങീ ഞാൻ
(തലയ്ക്കു..)

നാടായ നാടെല്ലാം എന്റെ സ്വന്തം
റോഡായ റോഡെല്ലാം എന്റെ സ്വന്തം
നക്ഷത്രപ്പൂ പോലെ നാണിച്ചു കൂമ്പുന്ന
നാളീകലോചന എന്റെ സ്വന്തം
കോടീശ്വരനല്ലേ - ഞാനൊരു
കോടീശ്വരനല്ലേ
(തലയ്ക്കു..)

ഓടുന്ന കാറുകൾ പാറും വിമാനങ്ങൾ
ഓലിയിട്ടെത്തുന്നു തീവണ്ടികൾ
എല്ലാമെൻ സ്വത്തുക്കൾ ഇല്ലൊരു പാർട്ട്ണറും
ഞാനാണു രാജാവും നേതാവും
കോടീശ്വരനല്ലേ - ഞാനൊരു
കോടീശ്വരനല്ലേ
(തലയ്ക്കു..)

അമ്പലമേട്ടിലെ

Title in English
Ambalamettile

അമ്പലമേട്ടിലെ തമ്പുരാട്ടി
അരളിപ്പൂങ്കാവിലെ മലവേടത്തീ
അച്ചാരം ചൊല്ലാതെ പെണ്‍പണവും വാങ്ങാതെ
അമ്മിണീ നിന്നെ ഞാന്‍ കൊണ്ട്പോകും

തന്താനം കാട്ടിലെ താഴമ്പൂക്കാട്ടിലെ
തേന്മാവു പോലുള്ള തമ്പുരാനേ
തന്തയെതിര്‍ത്താലും തള്ളയെതിര്‍ത്താലും
തങ്കപ്പാ ഞാന്‍ നിന്റെ കൂടെപ്പോരും
തയ്യാ …തയ്യാ ….തയ്യാ …
(അമ്പലമേട്ടിലെ..)

പൂക്കുലപോലുറഞ്ഞു വന്നാലോ അവര്‍
പുള്ളിപ്പുലിക്കൂട് വാതില്‍ തുറന്നാലോ
കള്ളിപ്പെണ്ണെ നീയെന്റെ തോളില് ഉള്ളപ്പോ
പുള്ളിപ്പുലിയെനിക്ക് വെറും പുള്ളിമാന്‍
തയ്യാ …തയ്യാ തയ്യാ … താനേ..
(അമ്പലമേട്ടിലെ..)

ആരാരോ വർണ്ണങ്ങൾ കോലമിടും

ആരാരോ വർണ്ണങ്ങൾ കോലമിടും വാനം തേടിപ്പോയി നീയും ഞാനും

ആരാരോ ആകാശം മനസ്സാണെന്നർത്ഥം ചൊല്ലിപ്പോയി നീയും ഞാനും

മാനത്തിന്നതിരില്ല മനസ്സിന്നും അളവില്ല

എഴുതുന്നു ചിത്രങ്ങൾ കോടി കോടി

രാഗത്തിൻ സുഖമേങ്ങും താളത്തിൻ ലയമേങ്ങും

ഉണരുന്നു ഗാനത്തിൻ പൂരം പൂരം

കണ്ണിൻ കണ്ണു തുറന്നപ്പോൾ കാണായീ നക്ഷത്രം

ഉള്ളിന്നുള്ളു തുറന്നപ്പോൾ  പാരെല്ലാം പാലാഴി

തമ്മിലറിഞ്ഞു പുണർന്നപ്പോൾ പുളകത്തിൻ പൂന്തോട്ടം

സ്വർണ്ണം നേടിയ ഗന്ധം പോൽ മുഗ്ദ്ധം നിന്നനുരാഗം