മൈ നെയിം ഈസ് ജോൺ വിൻസന്റ്

My name is John Vincent
Singing with your consent(2)
നിങ്ങൾക്കെന്നഭിവാദനം
ഈ സ്വർണ്ണ നിമിഷത്തിൽ
ദൈവത്തിൻ നാമത്തിൽ നിറഞ്ഞൊരീ
മനസ്സുകൾ ഉയിർത്തെഴുന്നേറ്റു (മൈ നെയിം...)

എത്ര ബന്ധുകൾ എനിക്കെന്നാലേകൻ ഞാൻ
എന്നുമെന്നും തിരക്കിലൊറ്റക്കലഞ്ഞു തിരിയുന്നു  (2)
ഭൂതവും ഭാവിയും കടങ്കഥയല്ലൊ
ഓർക്കുകിൽ ജീവിതം ഒരു പാഴ്ക്കനവല്ലോ
കർത്താവിൻ മുൻപിൽ മാത്രം മുട്ടു കുത്തുന്നു
ആ നിത്യ സത്യത്തിൽ ഞാൻ എന്നെ തേടുന്നു
അവിടെ നാം ഒരു പോലെ ഇന്നും എന്നും
Happy easter to all of you (മൈ നെയിം...)

പൂന്തട്ടം പൊങ്ങുമ്പോൾ

Title in English
Poonthattam pongumbol

ആ... ആ... ആ..... 
പൂന്തട്ടം പൊങ്ങുമ്പോൾ തെളിയുന്ന തൂനെറ്റി (2)
പാതിയായ പൊന്നമ്പിളീ... 
റൂഹിന്റെ ദാഹത്തിൻ
കഥചൊല്ലും മിഴിയാൽ നീ
കൊല്ലരുതെന്നെ നീ (റൂഹിന്റെ.. )
വാഹ് വാഹ് വാഹ്... 
ഖൽബിൽ പണ്ടേ നീ കൂടി
താക്കോൽ ഞാനും കൈമാറി (ഖൽബിൽ.. )
പിന്നെയെന്തിനീ ഒളിച്ചുകളികൾ
പൂന്തട്ടം (പൂന്തട്ടം പൊങ്ങുമ്പോൾ.. )

തനുവാകെ പൊന്നാണല്ലോ
താരമ്പൻ കളിവീടല്ലോ
പൂമണിമാരൻ വരുമല്ലോ
പുന്നാരക്കാരൻ (തനുവാകെ. )

പച്ചനോട്ടുകൾ തിളങ്ങുന്നു

Title in English
Pachanottukal

പച്ചനോട്ടുകള്‍ - പച്ചനോട്ടുകള്‍ - പച്ചനോട്ടുകള്‍
പച്ചനോട്ടുകള്‍ പച്ചനോട്ടുകള്‍
പച്ചനോട്ടുകള്‍ തിളങ്ങുന്നൂ

പച്ചനോട്ടുകള്‍ തിളങ്ങുന്നൂ
പാപവും പുണ്യവും
ആ വര്‍ണ്ണജാലത്തിലൊളിക്കുന്നൂ
വെള്ളിനാണയ ധവളിമയില്‍
ബന്ധങ്ങളെത്രയോ തകരുന്നൂ
പച്ചനോട്ടുകള്‍ പച്ചനോട്ടുകള്‍
പച്ചനോട്ടുകള്‍ തിളങ്ങുന്നൂ

തമ്മിലിണങ്ങിക്കഴിയാനാദ്യം
നമ്മള്‍ നാണയമുണ്ടാക്കി
മണ്ണും സ്വര്‍ണ്ണവും പങ്കുവെച്ചു
വര്‍ണ്ണക്കടലാസാ‍ല്‍ മുഖം മറച്ചു - പിന്നെ കണ്ണീര്‍ക്കടലില്‍ നാം പതിച്ചു
കണ്ണീര്‍ക്കടലില്‍ നാം പതിച്ചു
(പച്ചനോട്ടുകള്‍..)

പണ്ടു പണ്ടൊരു സന്ന്യാസി

Title in English
Pandu pandoru sanyasi

പണ്ടു പണ്ടൊരു സന്യാസി കടത്തുതോണിയിലേറി
പാതിവഴിയില്‍ മഹര്‍ഷിവര്യനു കണക്കു തെറ്റിപ്പോയി
അയ്യയ്യോ അയ്യയ്യോ കണക്കുതെറ്റിപ്പോയി
അയ്യയ്യോ അയ്യയ്യോ കണക്കുതെറ്റിപ്പോയി
(പണ്ടു പണ്ടൊരു..)

താലി കണ്ടാല്‍ നെറ്റിചുളിക്കും ബ്രഹ്മചാരി
നേരുചൊല്ലൂ കാമുകനോ കള്ളത്താപസനോ
അയ്യയ്യോ കഷ്ടം കഷ്ടം
അകന്നു നിന്നാല്‍ സന്യാസം അടുത്തു വന്നാലാവേശം
ആരുമാരും കാണാത്തപ്പോള്‍ കള്ളത്തിരനോട്ടം
കള്ളത്തിരനോട്ടം കള്ളത്തിരനോട്ടം കള്ളത്തിരനോട്ടം (പണ്ടു പണ്ടൊരു..)

പരിഭവിച്ചോടുന്ന പവിഴക്കൊടി

Title in English
Paribhavichodunna

പരിഭവിച്ചോടുന്ന പവിഴക്കൊടീ
പവിഴക്കൊടീ - പവിഴക്കൊടീ
പരിഭവിച്ചോടുന്ന പവിഴക്കൊടീ നിന്റെ
പരിഭവവും നല്ല കവിത
അഭിലാഷമാണതിന്‍ ആകാരം
അനുരാഗമാണതിന്‍ അലങ്കാരം
പരിഭവിച്ചോടുന്ന പവിഴക്കൊടീ

നിന്‍മന്ദഹാസത്തിന്‍ പട്ടുതൂവാലകള്‍
എന്‍ഹൃദയത്തിനോ പൊന്നാടകള്‍
നിന്‍മന്ദഹാസത്തിന്‍ പട്ടുതൂവാലകള്‍
എന്‍ഹൃദയത്തിനോ പൊന്നാടകള്‍
നിന്‍കിളിക്കൊഞ്ചല്‍ പൂന്തേന്മൊഴികള്‍
നിന്‍കിളിക്കൊഞ്ചല്‍ പൂന്തേന്മൊഴികള്‍
എന്‍നിമിഷത്തിന്‍ ചിറകടികള്‍
(പരിഭവിച്ചോടുന്ന..)

പാട്ടുപാടിയുറക്കാം ഞാൻ

Title in English
Paattupaadi Urakkaam Njaan

രാരിരാരോ രാരിരോ രാരിരാരോ രാരിരോ....

പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ
കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ 
കരളിന്റെ കാതലേ

നിന്നാലീ‍ പുല്‍മാടം പൂമേടയായെടാ (2)
കണ്ണായ് നീയെനിക്കു സാമ്രാജ്യം കൈവന്നെടാ
വന്നെടാ...
പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ
കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ 
കരളിന്റെ കാതലേ

Film/album
Year
1960

ഉഷസ്സാം സ്വർണ്ണത്താമര

Title in English
Ushassam swarna thamara

ഉഷസ്സാം സ്വർണ്ണത്താമര വിടർന്നു
ഉപവനങ്ങളുറക്കമുണർന്നു
രജനീഗന്ധനിലാവിൽ മയങ്ങിയ
രതി നീ ഉണരൂ പൊൻ‌വെയിലായ്

പ്രേമമുദ്രകൾ മൂകമായ് പാടും
രാഗാധരത്തിൽ പുഞ്ചിരിചാർത്തി
കഴിഞ്ഞരാവിൻ കഥയോർത്തു വിടരും
കരിനീലപ്പൂ മിഴിയിമചിമ്മി
എഴുന്നേൽക്കുമ്പോൾ നാണിച്ചു തളരും
മലർമെയ്ക്കൊടിയിൽ രോമാഞ്ചവുമായ്
വരികമുന്നിൽ - വരവർണ്ണിനി നീ
വരിക സൗന്ദര്യത്തിരമാല പോലെ

മനസ്സൊരു താമരപ്പൊയ്ക

Title in English
manassoru thamarapoika

ആ.......

മനസ്സൊരു താമരപ്പൊയ്ക -എന്റെ
മനസ്സൊരു താമരപ്പൊയ്ക ആ..... (2)
മൊട്ടിട്ടുണരും മോഹങ്ങൾ നിൻ കരം
തൊട്ടു വിളിച്ചാൽ പൊട്ടി വിടരും (2) (മനസ്സൊരു..)

ലല്ലാലലലലല്ലാ....ലല്ലാലലലലല്ലാ
ലല്ലാലലലലല്ലാ....ലല്ലാലലലലല്ലാ

നീ ചിരിച്ചാലതിൻ പൊന്നൊളിയിൽ
നിലമറന്നിളകുന്നു ജലതരംഗം
അനുഭൂതിയെന്നു വിളിക്കാം- അതിനെ
അനുഭൂതിയെന്നു വിളിക്കാം
നീയെന്റെ സൂര്യനല്ലേ - നിന്റെ
സ്നേഹമെന്നുഷസ്സല്ലേ (മനസ്സൊരു..)

ലല്ലാലലലലല്ലാ....ലല്ലാലലലലല്ലാ
ലല്ലാലലലലല്ലാ....ലല്ലാലലലലല്ലാ

നീലരാവിനു ലഹരി

Title in English
Neela raavinu lahari

നീലരാവിനു ലഹരി
നിയോണ്‍ വിളക്കിനു ലഹരി
ആതിരചന്ദ്രിക കോരിക്കുടിക്കും
ആകശത്തിനു ലഹരി
ലഹരി ലഹരി
നീലരാവിനു ലഹരി
നിയോണ്‍ വിളക്കിനു ലഹരി

നിന്റെ മിഴികള്‍ വീഞ്ഞില്‍ വളരും
നീലമത്സ്യങ്ങള്‍ - സഖീ
നീലമത്സ്യങ്ങള്‍
നിന്റെ നടനം മാനസസരസ്സിന്‍
സ്വപ്നചലനങ്ങള്‍
നിനക്കു ലഹരി എനിക്കു ലഹരി
ഈ നിമിഷത്തിനു ലഹരി
നീലരാവിനു ലഹരി
നിയോണ്‍ വിളക്കിനു ലഹരി

പ്രിയതമേ പ്രഭാതമേ

Title in English
Priyathame prabhathame

പ്രിയതമേ - പ്രഭാതമേ
പ്രിയതമേ പ്രഭാതമേ 
ഇരുളല തിങ്ങും കരളിന്നിതളില്‍
വരവര്‍ണ്ണിനിയായ്‌ വാരൊളിതൂകും 
വാസന്തസൌന്ദര്യമേ
(പ്രിയതമേ.. )

എത്രകൊതിച്ചുഞാനോമനേ നിന്‍
ചിത്രശാലാങ്കണമൊന്നു കാണാന്‍
എത്രകൊതിച്ചുനിന്‍ ശീതളപല്ലവ
തല്പത്തിലെന്നെ മറന്നുറങ്ങാന്‍
മഞ്ഞലച്ചാര്‍ത്തില്‍ നീരാടാന്‍
മന്ദപവനനില്‍ ചാഞ്ചാടാന്‍
(പ്രിയതമേ.. )