അധരം കൊണ്ടു നീയമൃതം

Title in English
Adharam Kondu Nee

അധരം കൊണ്ടു നീ അമൃതം പകർന്നു
മധുരം നിൻ ചിരി മലരോടിടഞ്ഞു
ആദ്യ ചുംബന ലഹരിയിൽ മുന്നിൽ
ആയിരം ജന്മങ്ങളോടി മറഞ്ഞു (2)

നിന്റെ വാർകുഴൽ കോതി മിനുക്കാൻ
എന്റെ ഭാവന പൂവെയിലായി
നിന്റെ മാറിലെ ശ്വേത മണികൾ
എന്റെ നിർവൃതി മുത്താരമായീ (അധരം..)

അമ്മയായെന്നും എന്നെയുറക്കി
ഇന്നു നിന്നെ താരാട്ടാം ഞാൻ
പ്രാണനുരുകും രാഗാനിലാനിൽ
ഗാന ലോലെ നിന്നേയുറക്കാം (അധരം..)

ഏഴു നിറങ്ങളിലേതു മനോഹരം

ഏഴു നിറങ്ങളിലേതു മനോഹരം
ഏഴഴകുള്ളൊരെൻ പ്രേയസീ പറയൂ
അരികിൽ നീ നിൽക്കുമ്പോഴെന്തും മനോഹരം
അവിടുന്നു നൽകുന്നതെന്തും പ്രിയങ്കരം (ഏഴു...)

നയനമോ നാസികാമുകുളമോ രമ്യം
നാണത്തിലലിയിക്കാനെന്തിനീ ചോദ്യം
നയനമെന്നോതുന്നു നിന്നിമത്താളം
അധരമെന്നോതുന്നു ചുംബനദാഹം (ഏഴു..)

ഹൃദയമോ മാറിലെ കളഭമോ മൃദുലം
ഉരുകുന്നു രണ്ടും നിന്നാലിംഗനത്തിൽ
ഹൃദയമെന്നോതുന്നാ പരിഭവവചനം
ഉരുകുമ്പോൾ പെരുകും നീ പൂശുമീ കളഭം (ഏഴു..)

മനസ്സു പോലെ ജീവിതം

മനസ്സു പോലെ ജീവിതം
മലരു പോലെ നറുമണം
ഹൃദയദീപം പ്രഭ ചൊരിഞ്ഞാൽ
കുടുംബവും ദേവാലയം (മനസ്സു...)

ത്യാഗനയനം തുറന്നിരുന്നാൽ
ഭുവനമൊരു പുണ്യാശ്രമം
സേവനത്തിൽ മുഴുകിടുമ്പോൾ
ജീവിതം സുഖ ശീതളം,
ആകെ ലഭിക്കും അരനാഴികയിൽ
തനിച്ചു നിൽക്കാൻ സമയമെവിടെ (മനസ്സു..)

സ്നേഹലതയിൽ പൂ വിരിഞ്ഞാൽ
ശാന്തിശലഭം പാടിടും
ചിരിച്ചു കൊണ്ടേ കൊഴിയും പൂക്കൾ
എനിക്കു നൽകീ ദർശനം
ആകെ ലഭിക്കും അരനാഴികയിൽ
കരഞ്ഞു തീർക്കാൻ സമയമെവിടെ (മനസ്സു...)

വസന്തമേ നീ വന്നു വിളിച്ചാൽ

വസന്തമേ നീ വന്നു വിളിച്ചാൽ
വസുന്ധരയുണരാതിരിക്കുമോ
വാസനത്താലം നീ കോണ്ടു വന്നാൽ
വാതിൽ തുറക്കാതിരിക്കുമോ (വസന്തമേ...)

വിരലിൻ ചുംബനലഹരിയിൽ മുങ്ങും
വീണ പാടാതിരിക്കുമോ
കരുണ തന്നുടെ ചില്ലയിൽ പൂക്കും
കണ്ണുകൾ കരയാതിരിക്കുമോ (വസന്തമേ...)

വാനത്തു വർഷമായ് നീ പെയ്തു നിന്നാൽ
വയൽ ഞാൻ കതിരിടാതിരിക്കുമോ
മൗനരാഗത്തിന്റെ മന്ദസ്മിതത്തിൽ
മനസ്സു തുളുമ്പാതിരിക്കുമോ(വസന്തമേ...)

പുലരിയിൽ മഞ്ഞല ചാർത്തി വിളങ്ങും
പൂവിനു കുളിരാതിരിക്കുമോ
ജന്മങ്ങൾ താണ്ടി വരുന്ന സുഗന്ധം
നമ്മളെ പുൽകാതിരിക്കുമോ (വസന്തമേ...)

 

മനസ്സില്ലെങ്കിൽ മനോരാജ്യമുണ്ടോ

മനസ്സില്ലെങ്കിൽ മനോരാജ്യമുണ്ടോ

മലരില്ലെങ്കിൽ മകരന്ദമുണ്ടോ

പ്രേമകൗമുദീ മദമില്ലെങ്കിൽ

പ്രണയിനി കുമുദിനിയുണ്ടോ (മനസ്സില്ലെങ്കിൽ...)

മാലതീലതികയെ മാറിൽ പടർത്തുന്നു

മാവിന്റെ മൗനാനുരാഗം

തേന്മാവിന്റെ മൗനാനുരാഗം

മേഘപുഷ്പങ്ങളാൽ പുഷ്പിണിയാക്കുന്നു

മേദിനിയെ കടൽ നീലം(2)

സംഗമം ഈ സംഗമം

ശാശ്വത സംഗീതമല്ലേ (മനസ്സില്ലെങ്കിൽ...)

ഓർമ്മകൾ തൻ തളികയിൽ പൂവാരിയെറിയുന്നു

ഓടുന്ന നിൻ പുഷ്പപദങ്ങൾ

തിരിഞ്ഞോടുന്ന നിൻ പുഷ്പപദങ്ങൾ

രൂപമാമെന്നിൽ നിന്നകലുവാനാകുമോ

ഓമനയെൻ നിഴലല്ലേ

സംഗമം ഈ സംഗമം

മുട്ടിയാൽ തുറക്കാത്ത വാതിലിൽ നോക്കി

Title in English
Muttiyal Thurakkaatha Vathilil

മുട്ടിയാൽ തുറക്കാത്ത വാതിലിൽ നോക്കി
പൊട്ടിക്കരയുന്നതെന്തിനു നീ
വിട്ടു പിരിഞ്ഞ കിനാക്കളെ വീണ്ടും
കെട്ടിപ്പുണരുന്നതെന്തിനു നീ (മുട്ടിയാൽ...)

മാതാവിൻ കണ്ണിൽ വിടരുന്ന മോഹം
മരണത്തിൻ മടിയിൽ കൊഴിയുന്നു
മുലപ്പാലിലൂറും മുഗ്ദ്ധ സ്വപ്നങ്ങൾ
മൂഴക്കു വെണ്ണീറിലടിയുന്നു (മുട്ടിയാൽ...)

കൊതിച്ചതും വിധിച്ചതും കൈ വിട്ടു പോകും
കൊടുത്തതും വാങ്ങാതെ പിരിയും
തനതെന്നു കരുതിയ മോഹത്തേൻ കറ്റലിലെ
കണികയും കാണാതെ പിരിയും (മുട്ടിയാൽ...)

 

Film/album
Year
1969

വസന്തം തുറന്നു വർണ്ണശാലകൾ

Title in English
Vasantham Thurannu

വസന്തം തുറന്നു വര്‍ണ്ണശാലകള്‍
വാടിയില്‍ വീണ്ടും ചിരി വിടര്‍ന്നൂ - ആ.....
വസന്തം തുറന്നു വര്‍ണ്ണശാലകള്‍
വാടിയില്‍ വീണ്ടും ചിരി വിടര്‍ന്നൂ
കാലം കനിഞ്ഞു കനിവിന്‍ തുള്ളികള്‍
കരളില്‍ വീണ്ടും ചിരി വിടര്‍ന്നൂ - ആ......
കരളില്‍ വീണ്ടും ചിരി വിടര്‍ന്നൂ
വസന്തം തുറന്നു വര്‍ണ്ണശാലകള്‍
വാടിയില്‍ വീണ്ടും ചിരി വിടര്‍ന്നൂ

ഇന്നലെ വരെയീ വാടിയിലിരുളിന്‍ 
കണ്ണീര്‍ യവനിക വീണിരുന്നൂ
ഇന്നെന്‍ കണ്ണുകള്‍ വിടരും നേരം
വിണ്ണിന്‍ വര്‍ണ്ണം പടരുന്നൂ - ആ.....
വസന്തം തുറന്നു വര്‍ണ്ണശാലകള്‍
വാടിയില്‍ വീണ്ടും ചിരി വിടര്‍ന്നൂ

Film/album
Year
1969

കാടുറങ്ങീ കടലുറങ്ങീ

Title in English
Kaadurangi Kadalurangi

കാടുറങ്ങീ - കടലുറങ്ങീ
കണ്ണുനീര്‍പ്പൂവുകള്‍ വീണുറങ്ങീ - ഹോയ്
കണ്ണുനീർപ്പൂവുകൾ വീണുറങ്ങീ
തീരാത്ത നൊമ്പരം രാഗങ്ങളാക്കുന്ന
തെന്നലും വള്ളിയില്‍ ചാഞ്ഞുറങ്ങീ ഹോയ്
തെന്നലും വള്ളിയില്‍ ചാഞ്ഞുറങ്ങീ 
കാടുറങ്ങീ കടലുറങ്ങീ
കണ്ണുനീര്‍പ്പൂവുകള്‍ വീണുറങ്ങീ

കന്യകയായാലും കാമുകിയായാലും
പെണ്ണിന്നുറങ്ങുവാനാമോ
ഭാര്യയായ് തീര്‍ന്നാലും അമ്മയായ് തീര്‍ന്നാലും
പെണ്ണിനുറങ്ങുവാനാമോ - ദുഃഖത്തിൽ
കണ്ണിമ പൂട്ടുവാനാമോ 
കാടുറങ്ങീ - കടലുറങ്ങീ
കണ്ണുനീര്‍പ്പൂവുകള്‍ വീണുറങ്ങീ

Film/album
Year
1969

ഹരിനാമകീർത്തനം പാടാനുണരും (M)

Title in English
Hari Nama Keerthanam (M)

ഹരിനാമകീര്‍ത്തനം പാടാനുണരും 
അരയാല്‍ കുരുവികളേ - അരയാല്‍ കുരുവികളേ
അറിയുമോ നിങ്ങള്‍ ദൈവമിരിക്കും 
അജ്ഞാതശ്രീകോവില്‍
അജ്ഞാതശ്രീകോവില്‍
ഹരിനാമകീര്‍ത്തനം പാടാനുണരും 
അരയാല്‍ കുരുവികളേ

അമ്പലവാടിയില്‍ ഒരുമിച്ചു പാടിയ
അനുരാഗ ഹൃദയങ്ങള്‍ അകന്നു പോയി
കൌമാരം കൊളുത്തിയ കര്‍പ്പൂര ദീപങ്ങള്‍
കാലത്തിന്‍ കാറ്റില്‍ പൊലിഞ്ഞുപോയി
കാലത്തിന്‍ കാറ്റില്‍ പൊലിഞ്ഞുപോയി

Film/album
Year
1969

ഹരിനാമകീർത്തനം പാടാനുണരൂ (D)

Title in English
Hari Nama Keerthanam (D)

ഹരിനാമകീർത്തനം പാടാനുണരൂ
അരയാൽ കുരുവികളേ - അരയാൽ കുരുവികളേ
കൊമ്പു വിളിക്കൂ ശംഖുവിളിക്കൂ അമ്പലമയിലുകളേ ആ..
അമ്പലമയിലുകളേ.....
ഹരിനാമകീർത്തനം പാടാനുണരൂ
അരയാൽ കുരുവികളേ - അരയാൽ കുരുവികളേ

മാനസക്ഷേത്രത്തിൻ നടതുറന്നു
മാദകപ്രേമത്തിന്നൊളി പരന്നു
മമജീവ ദാഹം സംഗീതമായി
മന്മഥരൂപനെ വാഴ്ത്തുകയായി
ഹരിനാമകീർത്തനം പാടാനുണരൂ
അരയാൽ കുരുവികളേ - അരയാൽ കുരുവികളേ

കനകമനോരഥ വീഥികളിൽ
കാർത്തിക ദീപങ്ങൾ തെളിയുകയായ്
പ്രണയമഹോത്സവ ഗീതികളിൽ
പ്രമദഹൃദന്ദം വിടരുകയായി

Film/album
Year
1969