കടലും കരയും ചുംബനത്തിൽ

കടലും കരയും ചുംബനത്തിൽ
കാറ്റും ലതയും ചുംബനത്തിൽ
വാനവും ഭൂമിയും ആലിംഗനം ചെയ്യും
വാസന്ത മണ്ഡപം ചക്രവാളം
സന്ധ്യാചക്രവാളം ( കടലും..)

ശാരദസുന്ദരസന്ധ്യാവാനം
തരംഗ ചഞ്ചല സാഗരഗാനം
മറ്റൊരു സന്ധ്യയായോമന നിന്നൂ
മറ്റൊരു സാഗരമായ് നീയുയർന്നൂ (കടലും..)

മാദക സായാഹ്ന സിന്ദൂരപ്പൊടികൾ
വാരിച്ചൂടി നിൻ പ്രമദകപോലം
ആടിത്തുള്ളിയും തളരാത്ത തിര പോൽ
ആടുകയാണെൻ ചപലവികാരം (കടലും..)

ഏപ്രിൽ മാസത്തിൽ വിടർന്ന

ഏപ്രിൽ മാസത്തിൽ വിടർന്ന ലില്ലിപ്പൂ
എന്റെ മനസ്സിൻ മോഹസരസ്സിൽ വിറ്റർന്ന മദനപ്പൂ
രണ്ടും നിനക്കു തരാം നീ
എന്തു തരും പകരം (ഏപ്രിൽ...)

ഇതുവരെ കാണാത്ത പൂങ്കാവനങ്ങളിൽ
പൂത്തുമ്പിയാകാമോ
ചിറകുകളില്ലാതെ പറക്കാമോ
ചിലമ്പുകളണിയാതെയാടാമോ (ഏപ്രിൽ..)

ഇതുവരെ പാടാത്ത മന്മഥഗാനത്തിൻ
പല്ലവിയാകാമോ
താളത്തിൻ തരംഗിണിയാകാമോ
തളരുന്ന സിരകളെ തഴുകാമോ (ഏപ്രിൽ..)

കാമദേവനെനിക്കു തന്ന പൂവനമേ

കാമദേവനെനിക്കു തന്ന പൂവനമേ
കവിതകൾ തൻ തേൻ തുളുമ്പും യൗവനമേ
പൂവനമേ മാദകയൗവനമേ (കാമദേവ..)

വസന്തമെന്റെ വള്ളിക്കുടിൽ മറന്നാലും നിൻ
സുഗന്ധമെന്റെ മണിയറയിൽ മധു നിറയ്ക്കും
വെണ്ണിലാവിൻ പുണ്യരഥം മരഞ്ഞാലും നിൻ
മന്ദഹാസമെന്റെ മുറ്റമലങ്കരിക്കും (കാമദേവ...)

ഹൃദയമെന്റെ കൊച്ചുസ്വപ്നം മറന്നാലും നിൻ
അധരമുത്തിലെൻ സ്വരങ്ങളൊളിച്ചിരിക്കും
അന്തരംഗപുഷ്പമേടയടച്ചാലും നിൻ
സന്ധ്യകളായെന്റെ ദാഹം  വിടർന്നു നിൽക്കും (കാമദേവ..)

രംഭയെത്തേടി വന്ന

Title in English
Rambhaye thedi vanna

രംഭയെ തേടി വന്ന രാവണനോ
ആഹാ പാഞ്ചാലിയെ തേടി വന്ന കീചകനോ
ആയിരം മിഴികളുള്ള ദേവേന്ദ്രനോ
അക്കരക്കൂ പോകാൻ വന്ന മാമുനിയോ
ആരു നീ അഭിനവ കാസനോവയോ
ആരു നീ അഭിനവ കാസനോവയോ
രംഭയെ തേടി വന്ന രാവണനോ
ആഹാ പാഞ്ചാലിയെ തേടി വന്ന കീചകനോ

കണ്ടാമൃഗ തൊലിയുള്ള കാമദേവാ
നിന്റെ കഷണ്ടിയിൽ തളം വെക്കാം
തല തണുക്കട്ടെ
രാമേശ്വരം കാണതെ നിൻ മീശ പാതി എടുത്തുതരാം -എടുത്തുതരാം
അർത്ഥനാരീശ്വരനാക്കാം നിന്നെ ഞങ്ങൾ
അർത്ഥനാരീശ്വരനാക്കാം
രംഭയെ തേടി വന്ന രാവണനോ
ആഹാ പാഞ്ചാലിയെ തേടി വന്ന കീചകനോ

നൃത്തശാല തുറന്നൂ

Title in English
Nruthasaala thurannu

നൃത്തശാല തുറന്നു..
നൃത്തശാല തുറന്നു പഞ്ചമീ
രത്നമണ്ഡപമുണര്‍ന്നു
ചിത്രപുഷ്പങ്ങള്‍ തൂവുന്ന സൗരഭം
അപ്സരസ്സേ നീ വാരിയണിഞ്ഞു
നൃത്തശാല തുറന്നു പഞ്ചമീ
രത്നമണ്ഡപമുണര്‍ന്നു

സ്വപ്നമംഗല്യ നിദ്രയിലെന്നെ
തൊട്ടുണര്‍ത്തുന്ന രോമാഞ്ചമേ
എന്റെ സങ്കല്‍പ്പ മാലതീലതകളില്‍
നിന്റെ ഓര്‍മ്മതന്‍ നവമാലിക
മാലികാ...മാലികാ...
നൃത്തശാല തുറന്നു പഞ്ചമീ
രത്നമണ്ഡപമുണര്‍ന്നു
നൃത്തശാല തുറന്നു

ഗാനപീയൂഷ കല്ലോലമായെൻ
പ്രാണനലിയും ചൈതന്യമേ
എന്റെ ഭാവതരംഗ സ്മിതങ്ങളില്‍
നിന്റെ ചുംബന ലയമാധുരി
മാധുരീ...മാധുരി...

ചിരിച്ചാൽ പുതിയൊരു

Title in English
Chirichaal puthiyoru

ചിരിച്ചാൽ പുതിയൊരു ചിലമ്പൊലി
ചിന്തയിലേതോ ശംഖൊലി
മനസ്സിലീ മണിനാദമുയർത്തും
മന്ത്രവാദിയാര് ...
ആ രാഗം - അനുരാഗം

തൊട്ടാൽ മെയ്യിൽ മൊട്ടിട്ടുണരും രോമാഞ്ചം
മുട്ടിയുരുമ്മുന്നേരം നെഞ്ചൊരു പൂമഞ്ചം
ഈ മലരിൻ പേരെന്ത്
ഈ കുളിരിൻ പൊരുളെന്ത്
നാളുകൾ പോയാലറിയും
നവരാത്രികളാ കഥ പറയും
(ചിരിച്ചാൽ..)

താളം ഉത്സവമേളം പൊങ്ങും ഭൂപാളം
നീളെ പുലരിപ്പൂക്കൾ വിരിക്കും നീരാളം
ഈ പുതിയ കിനാവേത്
ഈ മധുരസ്വരമേത്
പൂ നുള്ളുമ്പോഴറിയും
പുതുപുലരികളാ കഥപറയും
(ചിരിച്ചാൽ..)

മഞ്ജൂ ഓ മഞ്ജൂ

Title in English
Manju oh manju

മഞ്ജൂ ഓ മഞ്ജൂ...
ഗാനമായ് ഒഴുകി വരൂ
ജീവരാഗമായ് ഒഴുകി വരൂ
രാജമല്ലികൾ പൂ ചൊരിയുന്നു
രാഗപൗർണ്ണമി വിടരു വിടരൂ

മധുരതരംഗങ്ങൾ നവഭാവമേകി
അരുവികൾ നിനക്കായ് പാടി പാടി
പുളകമനോഹര മലർമഞ്ജരികൾ
പൂവനം നിനക്കായ് ചൂടി
എവിടേ നീയെവിടേ
പുഴയും മലയും പൂക്കളും തേടി
(ഗാനമായ്..)

ഹൃദയപരാഗങ്ങൾ കാറ്റിനു നൽകി
കടമ്പുകൾ നിഴലിൽ മയങ്ങീ മയങ്ങി
അലകടൽപോൽ മുകിൽ തിരകളുമായി
അംബരമകലെ വിളങ്ങി
എവിടേ നീയെവിടേ
കണ്ണും കരളും കവിതയും തേടി
(ഗാനമായ്...)

നിൻ നടയിലന്നനട കണ്ടൂ

നിൻ നടയിലന്നനട കണ്ടൂ
നിന്നുടലിൽ ശില്പമേള കണ്ടൂ
നിൻ മുടിയിൽ മേഘപാളി കണ്ടൂ
നിൻ ചിരിയിൽ ചന്ദ്രകാന്തി കണ്ടൂ ( നിൻ...)

മാൻ മിഴി നോട്ടത്തിൽ
മലർമന്ദഹാസത്തിൽ
മലയാളിപ്പെണ്ണിന്റെ മാറ്റു കണ്ടൂ
മധുരാംഗി പാടിയ കവിതകളിൽ
മലയാളിപ്പെണ്ണിന്റെ മഹിമ കണ്ടൂ (നിൻ..)

എഴുതാനൊരായിരം
താമരയില കണ്ടൂ
എൻ പ്രേമധാമത്തിൻ വർണ്ണനകൾ
പാടാനൊരായിരം പദം വേണം
എൻ പ്രേമധാമത്തിൽ ഗുണഗണങ്ങൾ (നിൻ..)

ആറ്റുമ്മണമ്മേലെ ഉണ്ണിയാർച്ച

Title in English
Aattummanamele

ആറ്റുംമണമ്മേലേ വീരനായിക ഉണ്ണിയാര്‍ച്ച
അല്ലിമലര്‍ക്കാവില്‍ പണ്ട് കൂത്തുകാണാന്‍ പോയ്
അയ്യപ്പന്‍‌കാവിലെ വിളക്കു കാണാന്‍‌പോയ്
അഞ്ജനക്കാവിലെ വേല കാണാന്‍‌പോയ്
ആറ്റുംമണമ്മേലേ വീരനായിക ഉണ്ണിയാര്‍ച്ച
അല്ലിമലര്‍ക്കാവില്‍ പണ്ട് കൂത്തുകാണാന്‍ പോയ്

സിന്ദൂരകിരണമായ്

Title in English
Sindoorakiranamaay

ആ...ആ...ആ....
സിന്ദൂരകിരണമായ് നിന്നെ തഴുകി ഞാൻ
ഇന്ദുപുഷ്പമായ് വിടർന്നു - നീ
ഇന്ദുപുഷ്പമായ് വിടർന്നു
മന്ദപവനനായ് തെന്നിയൊഴുകി നീ
ഇന്ദ്രലതികയായ് പടർന്നു - ഞാൻ
ഇന്ദ്രലതികയായ് പടർന്നു

ചന്ദ്രലേഖയായ് വാനിലുയർന്നു നീ
ചന്ദനമുകിലായ് വന്നു ഞാൻ
കനവിൽ ഞാനൊരു ദേവതാരമായ്
കനകവസന്തമായ് പുണർന്നു
കനകവസന്തമായ് പുണർന്നു നീ
ആഹാ ഹാ ഹാഹാ ഹാ..... ഒഹോഹോ ഹോഹോഹോഹോഹോ.....
(സിന്ദൂര..)