ഉറക്കുപാട്ടിന്നുടുക്കു കൊട്ടി

Title in English
Urakku Paattin

ഉറക്കുപാട്ടിന്നുടുക്കു കൊട്ടി
ഓമനപ്പൂന്തെന്നൽ
ഉറങ്ങും കാമുകി രജനീഗന്ധി
ഉറക്കും കാമുകൻ പൗർണ്ണമി പൗർണ്ണമി (ഉറക്കു...)

ധനുമാസക്കുളിരിലെൻ ജാലകത്തിരശ്ശീല
ഇളം കാറ്റിൻ കളി കണ്ടു തലയുയർത്തീ
മമ കേളീ ശയനത്തിൻ നിഴലിലെ പൂച്ചട്ടി
ഒരു പുത്തൻ പൂ വിടർത്തി മണം പരത്തി (ഉറക്കു...)

അനുരാഗവിരൽ കൊണ്ടീ മലർനുള്ളിയെടുത്തെന്റെ
ഹൃദയപ്പൂപ്പാലിക ഞാനൊരുക്കിയെങ്കിൽ
ഒരു വരം നേടിയെങ്കിൽ വിടരുമെൻ സ്വപ്നമാകെ
ഉറക്കു പാട്ടായതിനെ തഴുകിയെങ്കിൽ (ഉറക്കു...)

മന്ദഹാസ മധുരദളം

Title in English
Mandahaasa Madhuradalam

മന്ദഹാസ മധുരദളം മലരമ്പായി
കണ്മയിൽപ്പീലിയുഴിഞ്ഞു നീ മായാവിനിയായി
മൗനരാഗ സ്വരപുഷ്പങ്ങൾ മാലകളായി
മന്മഥന്റെ മനോരഥത്തിൽ തോരണമായി (മന്ദഹാസ...)

ചിരിച്ചിലമ്പൊലി കേട്ടു തരിച്ചു പോയി ഞാൻ
ഒളി പായും മിഴിച്ചെപ്പിലൊളിച്ചു പോയി
കവിളിലെ കളഭത്തിൽ വിരൽ തൊട്ടു നെറ്റിയിൽ
തൊടുകുറി ചാർത്തിയെന്നെ കളിയാക്കിയോ (മന്ദഹാസ...)

കുയിൽ പാടിമൊച്ച കേട്ടു മയങ്ങിപ്പോയി ഞാൻ
ഉടൽ വള്ളിപ്പൂക്കൾ കണ്ടു കറങ്ങിപ്പോയി
കരിഞ്ചായൽ മുകിലിന്മേൽ മുഖം ചേർത്തു നീന്തുവാൻ
കമനന്റെ കാമന തിങ്കളായോ (മന്ദഹാസ..)

വെയിലും മഴയും വേടന്റെ

Title in English
Veyilum Mazhayum

വെയിലും മഴയും വേടന്റെ പെണ്ണുകെട്ട്‌
കാറ്റും മഴയും കാടന്റെ പെണ്ണുകെട്ട്‌
വേടന്റെ പെണ്ണുകെട്ട്‌ മേടമാസത്തിൽ
കാടന്റെ പെണ്ണുകെട്ട്‌ കർക്കിടകത്തിൽ
ആഹാ ആഹാ ആഹാ (വെയിലും...)

പുള്ളിപുലിയുടെ തൊലുടുത്ത്‌
പുലിനഖമണിമാല മാറിലിട്ട്‌
വേടനൊരുങ്ങിവരും വേളിമലയോരത്ത്‌
വേളിനടത്താനാരുണ്ട്‌ ആരുണ്ട്‌ ആരുണ്ട്‌
ആന കടുവ കരടി സിംഹം കലമാൻ പൊന്മാൻ കാട്ടുതുമ്പി
കുരവയിടുന്നതു കുളക്കോഴി
മന്ത്രം ചൊല്ലാൻ മണിതത്ത
ഞാനും പോയാലോ അവിടെ ഞാനും പോയാലോ - (വെയിലും..)

വളകിലുക്കം ഒരു വളകിലുക്കം

വള കിലുക്കം ഒരു വള കിലുക്കം
പൂമണിവാതിലിലൊരു തേൻമണം
കാറ്റിന്റെ കൊലുസ്സുകൾ കിലുങ്ങിയതാവാം
കാലത്തു കുരുക്കുത്തി കുലുങ്ങിയതാവാം (വളകിലുക്കം..)

മിന്നൽ പോലെ മിന്നിമാറിയൊരു മുഖം
മഴവില്ലിലെ നിറങ്ങളേഴും കണ്ടു ഞാൻ
പകൽമയക്കം പങ്കു വെച്ച സ്വപ്നമാകാം
പണ്ടു കണ്ട മുഖമോർമ്മയിൽ വിടർന്നതാകാം (വളകിലുക്കം...)

നെഞ്ചിനുള്ളിൽ ചിലങ്ക ചാർത്തി നിൻ ചിരി പുലർ
കാലവും പ്രകൃതിയും ചേർന്നാടവേ
മനസ്സിനുള്ളിൽ ഒരു പുഞ്ചിരി പൂത്തു നിന്നാൽ
വെളിച്ചമെല്ലാമതിൻ വസന്തമാകുമല്ലോ (വളകിലുക്കം..)

 

ഓർമ്മ വെച്ച നാൾ

Title in English
ormmavacha nal

 

ഓർമ്മവച്ച നാൾ മുതൽ ഞാൻ
ഓമനയെ കണ്ടിരുന്നു (2)
മലരുകൾതൻ മൗനമായ് നീ
മാടി മാടി വിളിച്ചിരുന്നു
ഓർമ്മവച്ച നാൾ മുതൽ ഞാൻ
ഓമനയെ പുണർന്നിരുന്നു
പൂന്തെന്നലിൽ കുളിർമഴയായ്
പൂവുടലിൽ പടർന്നിരുന്നു 
ഓർമ്മവച്ച നാൾ മുതൽ ഞാൻ
ഓമനയെ കണ്ടിരുന്നു

ആ... ആ... ആ... 

രാവു തോറുമുണർന്നിരുന്നു
രാക്കിളിതൻ ഗാനമായ്
നിദ്രയിൽ നീ ഒളിച്ചിരുന്നു
മൂടിവരും കനവുകളായ് (2)
പുലരികളിൽ തഴുകിടുവാൻ
പുളകമേകും മഞ്ഞലയായ്
എൻവിരിയെ തൊട്ടുണർത്താൻ
പൊന്നുഷസ്സിൻ പൂവെയിലായ് 
ഓർമ്മവച്ച നാൾ മുതൽ ഞാൻ
ഓമനയെ കണ്ടിരുന്നു

Year
1981

എൻ ചിരിയോ പൂത്തിരിയായ്

Title in English
En chiriyo poothiriyaay

എൻ ചിരിയോ പൂത്തിരിയായ് നിന്നധരത്തിൽ
എന്റെ സ്വപ്നം പൊൻ‌വിളക്കായ് നിൻ നയനത്തിൽ
ഞാൻ പാടാൻ കൊതിക്കും പാട്ടു നീ പാടി
ഞാൻ പറയാൻ കൊതിക്കും കഥകൾ നീ ചൊല്ലി
എൻ ചിരിയോ പൂത്തിരിയായ് നിന്നധരത്തിൽ
എന്റെ സ്വപ്നം പൊൻ‌വിളക്കായ് നിൻ നയനത്തിൽ

കവിഭാവന പോലെ മലരണികൾ ചേരും
തിരുവോണപ്പൂക്കളമായ് നമ്മുടെ ഹൃദയം
ആശകളാം തുമ്പികളേ വാ
അനുരാഗക്കുളിരലയായ് വാ
എൻ ചിരിയോ പൂത്തിരിയായ് നിന്നധരത്തിൽ
എന്റെ സ്വപ്നം പൊൻ‌വിളക്കായ് നിൻ നയനത്തിൽ

Film/album

ചന്ദ്രോദയം കണ്ടു

Title in English
Chandrodayam kandu

ചന്ദ്രോദയം കണ്ടു കൈകൂപ്പി നിൽക്കും
സിന്ദൂരമണിപുഷ്പം നീ
പ്രേമോത്സവത്തിന്റെ കതിർമാല ചൊരിയും
ധ്യാനത്തിൻ ഗാനോദയം - നീ
എന്നാത്മ ജ്ഞാനോദയം
ചന്ദ്രോദയം കണ്ടു കൈകൂപ്പി നിൽക്കും
സിന്ദൂരമണിപുഷ്പം നീ

ജന്മാന്തരങ്ങളിലൂടെ ഞാൻ നിന്നിലെ
സംഗീതമായ് വളർന്നു
എൻ ജീവബിന്ദുക്കൾ തോറുമാ വർണ്ണങ്ങൾ
തേൻ തുള്ളിയായലിഞ്ഞു
നാമൊന്നായ് ചേർന്നുണർന്നു
എൻ രാഗം നിൻ നാദമായ്
നിൻ ഭാവമെൻ ഭംഗിയായ്
ചന്ദ്രോദയം കണ്ടു കൈകൂപ്പി നിൽക്കും
സിന്ദൂരമണിപുഷ്പം നീ

Film/album

മതമേതായാലും രക്തം ചുവപ്പല്ലയോ

മതമേതായാലും രക്തം ചുവപ്പല്ലയോ
ജനനത്തിനുത്തരൻ മൃതിയല്ലയോ
സത്യം വ്യഥയല്ലയോ
സുഖം കഥയല്ലയോ
ഭൂമിയിൽ...

മുസൽമാനും ഹിന്ദുവും കൃസ്ത്യാനിയും
ഈ പുണ്യഭൂമി തൻ സന്താനങ്ങൾ
ഉയിരേകും വായുവും
വഴികാട്ടും വാനവും
ഏവർക്കുമൊന്നല്ലയോ
ആപത്തിൽ നാമൊത്തു ചേർന്നീടണം
നാമെല്ലാം ഭ്രാതാക്കളെന്നോർത്തീടണം
മാതാവിൻ ജീവനായ് നാം രക്തം ചൊരിയേണം
സ്നേഹത്തിൻ വഴിയേ മതം

വിടർന്നു തൊഴുകൈത്താമരകൾ

Title in English
Vidarnnu thozhukai thamarakal

വിടർന്നു തൊഴുകൈത്താമരകൾ
മനസ്സിൻ മദനപ്പൊയ്കകളിൽ
സഖീ നിൻ മിഴിക്കോവിൽ തുറക്കൂ
എന്നും പൂമാല ചാർത്തും മലർവനം നീ
എന്നും സ്വരധാര തൂവും മണിവേണു നീ (വിടർന്നു...)

ജോൺ ജാഫർ ജനാർദ്ദനൻ

ജോൺ ജാഫർ ജനാർദ്ദനൻ
ഒരുമിക്കും പന്തങ്ങൾ
പടർന്നു കത്തിത്തുരത്തിടും നാം
അനീതി തൻ പടയെ (ജോൺ...)

സ്വർഗ്ഗങ്ങൾ തേടിയില്ല സ്വപ്നങ്ങൾ ചൂടിയില്ല
ദുഃഖത്തിൻ ദ്വീപുകൾ പോലകന്നോർ നമ്മൾ
ആഴി തൻ മായയാൽ വീണ്ടും
ദ്വീപുകൾ ചേർന്നു പോയ്
മൂന്നു പേരൊന്നു ചേർന്നിന്നു
മോചനപ്പാതയിൽ (ജോൺ...)

പാപത്തിൻ പാട്ടുകാരെ അപസ്വരഗായകരെ
നിങ്ങൾ തന്നന്ത്യത്തിൻ മണിനാദമായ്
അഗ്നിയിൽ പൂത്തവർ ഞങ്ങൾ
വേനലിൽ വാടുമോ
കരയിലെ  മേടുകൾ കണ്ടൂ
കടലല ചൂളുമോ (ജോൺ...)