ആദാമിന്റെ സന്തതികൾ

Title in English
adaminte santhathikal

ആദാമിന്റെ സന്തതികള്‍
കായേനും ആബേലും
അവരല്ലോ ഭൂമിയിലെ
ആദ്യസോദരന്മാര്
(ആദാമിന്റെ..)

കായേനൊരു കര്‍ഷകനായ്
ആബേലോ ഇടയനുമായ്
അവരൊരുനാള്‍ ദൈവത്തിന്നു
ബലിനല്കാന്‍ പോയി
(ആദാമിന്റെ..)

ചീഞ്ഞളിഞ്ഞ ഫലമൂലങ്ങള്‍
ദൈവത്തിന്നു ബലിനല്‍കി
സ്വാര്‍ഥനായ കായേന്‍
സ്വന്തം നിലമറന്നു
ആബേലോ തന്റെ പങ്കായ്
അരുമയാം കുഞ്ഞാടിനെ
അനശ്വരനാം യഹോവയ്ക്ക്
ബലിയര്‍പ്പിച്ചു - ബലിയര്‍പ്പിച്ചൂ

ദൈവവചനമുണ്ടായി
നല്ലവനാം ആബേലിന്ന്
നല്ലകാലം കൈവരുമെന്നരുളിച്ചെയ്തു
ദൈവം അരുളിച്ചെയ്തു
(ആദാമിന്റെ..)

നക്ഷത്രക്കണ്ണുള്ള സുന്ദരിപ്പെണ്ണേ

Title in English
Nakshathrakkannulla

നക്ഷത്രക്കണ്ണുള്ള സുന്ദരിപ്പെണ്ണേ..
നാടൻ പൈങ്കിളിപ്പെണ്ണേ
കണ്ടാൽ നല്ല കലാകാരി - എന്റെ
കരളിൽ നീയൊരു കാന്താരി
കരളിൽ നീയൊരു കാന്താരി
കാന്താരി കാന്താരി
നക്ഷത്രക്കണ്ണുള്ള സുന്ദരിപ്പെണ്ണേ
നാടൻ പൈങ്കിളിപ്പെണ്ണേ

പായിപ്പാട്ടാറ്റിലെ ചതയം കളിക്കെന്റെ
ചുരുളനുമായി ഞാൻ വന്നപ്പോൾ
കരയിൽ കസവുള്ള കവിണിയണിഞ്ഞു നീ
കണ്ണിൽ നയമ്പുമായ്‌ നിന്നിരുന്നു
ഓളത്തിൽ തോണി ചരിഞ്ഞപ്പോൾ
നിന്റെ നീലക്കൺ തുഴയെന്റെ തോഴിയായ്‌
നക്ഷത്രക്കണ്ണുള്ള സുന്ദരിപ്പെണ്ണേ
നാടൻ പൈങ്കിളിപ്പെണ്ണേ

താനേ പൂത്ത വാനം

താനേ പൂത്ത വാനം രാഗം പെയ്യവേ
താളം നെഞ്ചിലൂറും ഭൂമിക്കുത്സവം
റോസാ ഐ ലവ് യൂ
റോസാ ഐ നീഡ് യൂ
റോസാ ഐ അഡോർ യൂ
എൻ പകൽ സ്വപ്നക്കിളീ

ഈ തണുപ്പു തന്നുടുപ്പണിഞ്ഞ വാസരം
നിന്റെ മെയ്യിൽ ചൂടി ചാർത്തിയുല്ലസിക്കവേ
ഒരു ചുംബനം പരിരംഭണം
കൊതിച്ചു നിൽക്കും കളിത്തോഴനിൽ
കനിയുമോ നീ
ഉരുകുമോ നീ
ഒരിക്കൽ മാത്രം (താനേ പൂത്ത..
 ഈ നനഞ്ഞ മണ്ണണിഞ്ഞ ഗന്ധമോമനേ
ജീവനിൽ നിറച്ചു നിന്നെ വാഴ്ത്തിടട്ടെ ഞാൻ
നവവസന്തം മധുപ്രപഞ്ചം
നമുക്കു വേണ്ടി വിരുന്നു വരും
അതിൻ നാന്ദിയീ പനിനീർമഴ

അന്തരംഗം ഒരു ചെന്താമര

അന്തരംഗം ഒരു ചെന്താമരാ..
സുന്ദര സ്വപ്നങ്ങൾ നവകേസരങ്ങൾ
മൌനാനുഭൂതികൾ മരന്ദ കണങ്ങൾ...
അന്തരംഗം ഒരു ചെന്താമരാ...

ആ മന്ദഹാസമാം സൂര്യോദയത്തിലീ
ആനന്ദ പൂമുകുളം വിടരുന്നു
ആ‍....
ആ മന്ദഹാസമാം സൂര്യോദയത്തിലീ
ആനന്ദ പൂമുകുളം വിടരുന്നു
ആവർണ്ണ രശ്മികൾ തൊട്ടു തലോടുമ്പോൾ (2
ആരാധനാ മൂല്യം അറിയുന്നു
(അന്തരംഗം..)

തുടുതുടെ തുടിക്കുന്നു ഹൃദയം

Title in English
Thuduthude Thudikkunnu

തുടുതുടെ തുടിക്കുന്നു  ഹൃദയം
കുടുകുടെ ചിരിക്കുന്നീയധരം
കൊടിമലരണിയുന്നു മോഹം
കോരിത്തരിക്കുന്നു ദേഹം
രോഗം ഇതു രോഗം അയ്യോ
പ്രേമമെന്നാണതിൻ നാമം (തുടുതുടെ..)

തെളുതെളെ തിളങ്ങുന്ന കവിളിൽ
വിരിയുന്ന നുണക്കുഴിയിതളിൽ
അറിയാതെ വിടരും കുളിരിൽ
അലിയാൻ വരുമോ മലരേ
ദാഹം ഇതു ദാഹം അയ്യോ
കാമമെന്നാണിതിൻ നാമം  (തുടുതുടെ..)

മിനുമിനെ മിനുങ്ങുന്ന മിഴിയിൽ
കനവുകൾ വിടരുന്ന കടവിൽ
തെളിയും കവിതകൾ കാണാൻ
ഒളി വിതറാമോ മലരേ
രാഗം ഇതുരാഗം പണ്ടു
രാധയിൽ കണ്ട രോഗം  (തുടുതുടെ..)

വസന്തവർണ്ണ മേളയിൽ

വസന്തവർണ്ണ മേളയിൽ
ഹൃദന്തവാടികൾ നിരഞ്ഞു
ഉണർന്നു പാടീ കിനാവിൻ പൂങ്കുരുവി
നിനക്കായ്  പൂത്തുലഞ്ഞ പ്രേമവനികയിൽ
സുഗന്ധരാത്രികൾ വരുന്നൂ (വസന്ത...)

ഈ രാത്രി തൻ അനഘസൗരഭം
ആരോമലേ പങ്കിടാം
എൻ രാഗവും നിന്റെ താളവും
ഒന്നു ചേർന്ന പുതിയ മദനസംഗീതമാകും
ഓമന തൻ ചുംബനം
ഓർമ്മകൾക്കു തോരണം
കളമൊഴിയുടെ കനവുകളുടെ
പവിഴമുത്തു വിളയും കടലീ രാത്രി (വസന്ത..)

ഒരിക്കലൊരിക്കൽ ഞാനൊരു

ഒരിക്കലൊരിക്കൽ ഞാനൊരു ഗാനം കേൾക്കാൻ പോയി
ഒരായിരം കനവുകൾ തൻ ചിറകുകളിൽ പോയി (ഒരിക്കൽ...)

ഏതോ യക്ഷിക്കഥയിലുള്ളൊരേഴാം കടൽ കടന്നു
ഏഴാം കടലിന്നപ്പുറത്തെ പാല തേടി നടന്നു
പാലച്ചോട്ടിൽ പവിഴം ചൂടും വീണയൊന്നും കണ്ടില്ല
പനിമതി പോൽ ചിരി വിതറും ഗായകനെ കണ്ടില്ല(ഒരിക്കൽ...)

ഈണം കേട്ടാൽ നടുങ്ങി നിൽക്കും നർത്തകിയാമെന്നിൽ
രാഗാഞ്ജലികൾ ചാർത്തിടുവാൻ ഗായകാ നീ വരുമോ
മോഹം പോലെ രാഗം പോലെ നീ വരുമെന്നാശിപ്പൂ
ഹൃദയ സുധാസാഗരത്തിൽ പാല പൂക്കാനാശിപ്പൂ
തേടുകയല്ലോ ഇന്നും തേടുകയല്ലോ (ഒരിക്കൽ...)

ഇടവപ്പാതി കാറ്റടിച്ചാൽ

ഇടവപ്പാതി കാറ്റടിച്ചാൽ
ഉടുക്കുകൊട്ടുമെൻ നെഞ്ചിൽ
ഇടിമുഴക്കം പേടിച്ചോ കുളിരു തോന്നി നാണിച്ചോ
ഇടവഴിയിൽ പതുങ്ങി നിൽക്കും
മുറച്ചെറുക്കനെ പേടിച്ചോ (ഇടവപ്പാതി...)

ഉറഞ്ഞു തുള്ളും ആൽമരത്തിൻ
ചുവട്ടിൽ സന്ധ്യാനേരത്ത്
വിറച്ചു നില്ക്കേയരികിൽ വന്നെൻ
മനസ്സുമാറ്റിയതാരാണു
മഴയും കാറ്റും കൽ വിളക്കിൻ
തിരിയണച്ച നേരത്ത്
നനഞ്ഞ നിന്റെ കരയൻ മുണ്ട്
പിഴിഞ്ഞു തന്നത് തെറ്റാണോ (ഇടവപ്പാതി...)

പിരിഞ്ഞു  പോകും കാർമുകിലിൻ
വഴിയിൽ വീണ പൂക്കൾ പോൽ
ഉലഞ്ഞു വീഴും നിറങ്ങളേഴും
മഴവില്ലാകും കാലത്ത്

കളകളം പാടുമീ

കളകളം പാടുമീ കല്ലോലിനിയിൽ
കാറ്റിനെയാരെടുത്തെറിഞ്ഞൂ
ആലിംഗനത്തിലാ മധുരിക്കും വേദനയിൽ
ആയിരം മലർ മുണ്ടു ഞൊറിഞ്ഞു തെന്നൽ
ആയിരം മലർ മുണ്ടു ഞൊറിഞ്ഞു  (കളകളം..)

അനഘമാം സ്വപ്നത്തിന്നാഴങ്ങളിൽ സഖീ
അലിയുവാൻ മോഹിക്കുന്നില്ലേ
അഭിലാഷമലതല്ലി മറിയുമ്പോൾ മൗനത്തിൻ
അണക്കെട്ടു തകരുകയില്ലേ (കളകളം..)

നിറയുമീ നിർവൃതിത്തേനാറിൻ തിരകളിൽ
ഒഴുക്കൂ നീയെൻ കളിയോറ്റം
മനസ്സിന്റെ ചിപ്പികൾ വിളയുമ്പോൾ മരണവും
മധുരാനുഭൂതിയായ് മാറും (കളകളം..)

വയൽ‌വരമ്പിൽ ചിലമ്പു തുള്ളി

Title in English
Vayal Varambil

വയൽ‌വരമ്പിൽ ചിലമ്പു തുള്ളി
വയൽപ്പൂക്കളിൽ തേൻ തുളുമ്പി
ഇലയനങ്ങിയ താളമോ ഇളം കാറ്റിൻ രാഗമോ
കണങ്കാലിലെ കൊലുസുകളോ
കളിയാക്കിയതാര് എന്നെ
കളിയാക്കിയതാര് (വയൽ..)

ഇടവപ്പാതിമേഘമേ ഇതിലേ വാ എൻ
ഇടനെഞ്ചിലെ മിന്നൽപ്പൂ ചൂടിപ്പോകാം
മടമുറിഞ്ഞ മനസ്സിലെ കൈത്തോട്ടിൽ അലകളിൽ
കനവൊഴുക്കും കളി വഞ്ചികൾ കണ്ടു പോകാം (വയൽ..)

തിരുവാതിര ഞാറ്റുവേല പൂക്കളേ
ഈ തിരുമധുരം നേദിക്കാൻ കൂട്ടുപോരൂ
പ്രണയമെന്ന ദേവത വരമരുളും കോവിലിൽ
തിരുവിളക്ക് കൊളുത്തുവാൻ കൂട്ടു പോരൂ (വയൽ..)