നീലസാഗര തീരം

Title in English
neela saagara theeram

നീലസാഗരതീരം
നിന്റെ നീർമിഴിയോരം
ചൈത്ര സന്ധ്യാകാശം
ചാരുരത്നകപോലം

ജീവസാഗര ഗീതം
നിന്റെ മോഹസംഗീതം
നിത്യ നീലാകാശം
ഞാൻ കവർന്ന ഹൃദന്തം

സാഗരത്തിൻ തിരകളിലാടും
രാഗഹംസത്തോണി (2)
ചിന്തകളിൽ തേനലകളുണർത്തും
ചിത്രമോഹത്തോണി (2)

ജീവസാഗര ഗീതം
നിന്റെ മോഹസംഗീതം
നിത്യ നീലാകാശം
ഞാൻ കവർന്ന ഹൃദന്തം

ഓമനേ നിൻ തളിരധരത്തിൽ
ദാഹയൗവനമേളം
ഗാനയൗവനമേളം
ഗാനപതംഗം പാറും വനിയിലും
പ്രേമശൃംഗാരമേളം (2) 

നീലസാഗരതീരം
നിന്റെ നീർമിഴിയോരം
ചൈത്ര സന്ധ്യാകാശം
ചാരുരത്നകപോലം

 

ഓമനത്താമര പൂത്തതാണോ

Title in English
omanathaamara poothathaano

ഓമനത്താമര പൂത്തതാണോ
ഓമനേ നിൻ മുഖബിംബമാണോ
ചന്ദന ചന്ദ്രിക ചോലയാണോ
സുന്ദരീ നിൻ മന്ദഹാസമാണോ 

നീലമേഘാവലി നിരയിടിഞ്ഞോ
നിന്റെ വാർകൂന്തളം കെട്ടഴിഞ്ഞോ
നെറ്റിയിൽ കോലം വരച്ചതാണോ
ചിറ്റളകങ്ങൾ നിരന്നതാണോ 
ഓമനത്താമര പൂത്തതാണോ

നിൻ കഥ പാടാത്ത കവികളുണ്ടോ
നിൻ ചിത്രമെഴുതാത്ത തൂവലുണ്ടോ
നിൻ രൂപമാവാത്ത ചൂഡരമ്യം
നീയനുരാഗത്തിൻ വിശ്വഹർമ്മ്യം 

ഓമനത്താമര പൂത്തതാണോ
ഓമനേ നിൻ മുഖബിംബമാണോ
ചന്ദന ചന്ദ്രിക ചോലയാണോ
സുന്ദരീ നിൻ മന്ദഹാസമാണോ 

തമസാനദിയുടെ തീരത്തൊരു നാൾ

Title in English
Thamasa nadhiyude

തമസാനദിയുടെ തീരത്തൊരുനാള്‍
തപസ്സിരുന്നൊരു രാജന്‍
തൊടുന്നതെല്ലാം പൊന്നാകാനൊരു
വരംകൊടുത്തു ദൈവം
തമസാനദിയുടെ തീരത്തൊരുനാള്‍
തപസ്സിരുന്നൊരു രാജന്‍

കനകപ്രഭതന്‍ കല്ലോലിനിയില്‍
കണ്ണുകള്‍ മങ്ങിപ്പോയി
കൊട്ടാരം പൊന്നാക്കി കോട്ടകള്‍ പൊന്നാക്കി
കണ്ടതു കണ്ടതു പൊന്നാക്കി
തമസാനദിയുടെ തീരത്തൊരുനാള്‍
തപസ്സിരുന്നൊരു രാജന്‍

ആര്‍ത്തികുറഞ്ഞു അമൃതേത്തിന്നിരുന്നു
ആഹാരം പൊന്നായിപ്പോയി
അരുമക്കിടാവിനെ മാറോടണച്ചപ്പോള്‍
അവളൊരു സ്വര്‍ണ്ണപ്രതിമയായി
തമസാനദിയുടെ തീരത്തൊരുനാള്‍
തപസ്സിരുന്നൊരു രാജന്‍

Year
1969

മാനവമനമൊരു മഹാവനം

Title in English
Manava manamoru

മാനവമനമൊരു മഹാവനം
മദയാനകള്‍ തിങ്ങും ഘോരവനം
മലയജശീതളമന്ദസമീരനില്‍
മലരുകള്‍ തുള്ളും മായാവനം
മാനവമനമൊരു മഹാവനം
മദയാനകള്‍ തിങ്ങും ഘോരവനം

കോപവികാരച്ചെമ്പുലികള്‍
കൂകിവിളിക്കും കുറുനരികള്‍
അഹന്തതന്‍ വന്‍ സിംഹങ്ങള്‍
അലറിനടക്കും ഹൃദയവനം
മാനവമനമൊരു മഹാവനം
മദയാനകള്‍ തിങ്ങും ഘോരവനം

വര്‍ണ്ണപ്പൂവിന്‍ മറവിലിരിക്കും
സ്വര്‍ണ്ണം ചൂടിയ പാമ്പിന്‍ മാളം
പുറമേ പുഞ്ചിരി അകമേ വന്‍ ചതി
ഇതുതാന്‍ ജീവിത കവിതാഭാവം

Year
1969

പറയാൻ എനിക്കു നാണം

Title in English
parayaan enikku naanam

പറയാൻ എനിയ്ക്കു നാണം
പകലുറക്കത്തില്‍ കണ്ടേ 
പതിവില്ലാതൊരു സ്വപ്നം
(പറയാൻ..)

പറഞ്ഞുപോയാലെന്നെ പരിഹസിക്കും
പറഞ്ഞില്ലെങ്കിലോ പരിഭവിക്കും
പരിഹസിച്ചാല്‍ ഞാന്‍ തളര്‍ന്നുപോകും
പരിഭവവാക്കുകേട്ടാല്‍ കരഞ്ഞുപോകും
(പറയാൻ..)

സ്വപ്നത്തില്‍ വന്നതെന്റെ നാഥനാണോ
സ്വര്‍ഗ്ഗത്തില്‍ നിന്നു വന്ന ദേവനാണോ
ആ വേണുഗാനമെന്നില്‍ നിറഞ്ഞുപോയി
ആ ഭാവഗംഗയില്‍ ഞാനൊഴുകിപ്പോയി
(പറയാൻ..)

Year
1969

കാമുകൻ വന്നാൽ

Title in English
kaamukan vannaal

കാമുകൻ വന്നാൽ കള്ളനു കേൾക്കാൻ
കഥ പറയാമോ കിളിമകളേ (2)
കരളിരിക്കും കിളിമകളേ (കാമുകൻ...)

നാണം കൂട്ടിയ പൊന്നഴിക്കൂട്ടിൽ
നീയെന്തിനിയും മറയുന്നു (2)
അവനായ് കരുതിയ കതിർമണിയിനിയും
ആത്മാവിൽ നീയൊളിക്കുന്നു (കാമുകൻ...)

ദേഹം പാടേ കുളിരും രാവിൽ
ദേവൻ കനിയാൻ വൈകുന്നു (2)
വിരലിൽ കനവിൽ പാടിയ വരികൾ
വീണയ്ക്കായി വിതുമ്പുന്നു  (കാമുകൻ...)

ഒരു വിളി കേട്ടാൽ വിളി കേൾക്കാനായ്
കരളും കവിളും കാക്കുന്നു (2)
ഒരു നിമിഷത്തിൽ ഒരു ജന്മത്തിൻ
ഓർമ്മകൾ തരുമോ കിളിമകളേ  (കാമുകൻ...)

Year
1969

ഞാനൊരു പാവം മോറിസ് മൈനർ

Title in English
Njan Oru paavam morris minor

ഞാനൊരു പാവം മോറീസ് മൈനര്‍
അവളൊരു സെവന്റിവണ്‍ ഇമ്പാലാ
ഫോറിന്‍ ഫിയറ്റിനെ പ്രേമിച്ചവളെ
മോറീസ്സിനിനി ഉലകമേ മായം ഈ
മോറീസ്സിനിനി വാഴ്വേമായം
പോനാല്‍ പോകട്ടും പോടാ
ഞാനൊരു പാവം മോറീസ് മൈനര്‍
അവളൊരു സെവന്റിവണ്‍ ഇമ്പാലാ

കൗരവസദസ്സിൽ കണ്ണീ‍രോടെ

Title in English
Kouravasadassil

കൗരവസദസ്സില്‍ കണ്ണീരോടെ
കൈകൂപ്പി നിന്നു പാഞ്ചാലി
അരുതേ അരുതേ സഹോദരാ
അരുതേ അരുതേ സഹോദരാ
അപമാനിക്കരുതേ പെങ്ങളെ
അപമാനിക്കരുതേ
യാചിച്ചു ദേവി യാചിച്ചു
രാജസദാചാരം കണ്ണടച്ചു
അരുതേ അരുതേ സഹോദരാ

ദുശ്ശാസനനൊരു ദുഖാഗ്നിയായി
ദുര്‍ഭഗതന്‍ മുന്നില്‍ എരിഞ്ഞു നിന്നു
അവളുടെ വസ്ത്രങ്ങളഴിച്ചു
അധികാരഗര്‍വ്വമാര്‍ത്തു ചിരിച്ചു
ജ്ഞാനികള്‍ മഹര്‍ഷികള്‍ തലകുനിച്ചു
അരുതേ അരുതേ സഹോദരാ
അപമാനിക്കരുതേ പെങ്ങളെ
അപമാനിക്കരുതേ

ഓച്ചിറക്കളി കാണാൻ

Title in English
Ochira Kali kaanaan

ഓ..ഓ....
ഓച്ചിറക്കളി കാണാന്‍ കൊണ്ടുപോകാം..
ഓടു കാളേ..
ഓച്ചിറക്കളി കാണാന്‍ കൊണ്ടുപോകാം
ഓട്ടുമണി കിലുങ്ങുമാറ് കുലുങ്ങു കാളേ
ഒരു വല്ലം കപ്പയുംകൊണ്ടോടു കാളേ
ഓച്ചിറക്കളി കാണാന്‍ കൊണ്ടുപോകാം..
ഓടു കാളേ...

തുളസിപൂത്ത താഴ്വരയിൽ

Title in English
Thulasi pootha

ഓ...
തുളസിപൂത്ത താഴ്വരയില്‍
തുമ്പിതുള്ളാന്‍വന്ന കാറ്റേ
തൂമിഴിയില്‍ കവിതയൂറും
പൂമകളേ പുണരുക നീ
തുളസിപൂത്ത താഴ്വരയില്‍ -കൃഷ്ണ
തുളസിപൂത്ത താഴ്വരയില്‍

കളിപറയും നിന്റെ നാവില്‍
കസ്തൂരിമണമിവള്‍ പകരും
കളിപറയും നിന്റെ നാവില്‍
കസ്തൂരിമണമിവള്‍ പകരും
കളമൊഴിയിവള്‍ നിന്റെ പാട്ടില്‍
കഥകളിപദമധു ചൊരിയും
തുളസിപൂത്ത താഴ്വരയില്‍ -കൃഷ്ണ
തുളസിപൂത്ത താഴ്വരയില്‍