വാസനയുടെ തേരിൽ

വാസനയുടെ തേരിൽ
വന്നൂ വാസന്ത മലർമഞ്ജരി
ഒഴുകീ സങ്കല്പമധു നിർഝരി
സിരകളിലൊരു ദാഹം
ഒരു നവധാരാഗീതം
ആരാധ്യം ആർദ്രവികാരം
രാഗം രാഗം രാഗാമൃതം
അസുലഭമനുപമമിതു സഖീ (വാസനയുടെ...)

വാനിനും കടലിനും യൗവനമതു തുടരുകയായ്
വർണ്ണമായ് മുങ്ങിടാമാ നീലിമയിൽ
വണങ്ങിടുന്നു വീഥികൾ
വരും തരും പുഷ്പരാജികൾ
ഉണരും ഓരോ നിമിഷവുമൊരു ചിറകിൽ
പുതുമ തനിമ ഒരു മധുരിമ
അസുലഭമനുപമമിതു സഖീ (വാസനയുടെ...)

മുല്ലപ്പൂതൈലമിട്ടു

ഹെയ്‌ മുല്ലപ്പൂ തൈലമിട്ടു
മുടി ചീകും നേരമെന്റെ
അല്ലിമലർ കണ്ണിനാൽ കള്ളനോട്ടം
പെണ്ണേ കള്ളനോട്ടം കള്ളനോട്ടം ഒരു കള്ളനോട്ടം

കല്യാണത്താലിയുമായ്‌ കാണാമെന്നോതിയ
കള്ളന്റെ കള്ളനെ വിലങ്ങു വയ്ക്കാൻ
കൊച്ചു കള്ളന്റെ കള്ളനെ വിലങ്ങു വയ്ക്കാൻ

കള്ളനു കൈവിലങ്ങു കാരിരുമ്പ്‌
നിന്റെ വെള്ളിമണിവളയിട്ട കൈകളോ -
കാട്ടുകള്ളനാണേലും മാടത്തിൻ മുറ്റത്ത്‌
പൂട്ടാതെ പൂട്ടാൻ എനിക്കറിയാം
കള്ളനു കിടക്കാൻ തടവറയോ-
നിന്റെ ഉള്ളിന്റെയുള്ളിലു മണിയറയോ-
കിന്നാര പുഞ്ചിരിപ്പാലട കാട്ടികാട്ടി
പിന്നാലെ നടക്കാൻ എനിക്കറിയാം

ശരണം തരണമമ്മേ

ശരണം തരണമമ്മേ ശൈലജേ
ശരണാഗത വത്സലേ ജഗദംബികേ(2)
പാതകൾ മാറും ഈ വഴി യാത്രയിൽ
പാഥേയം നിൻ കാരുണ്യം മാത്രം (ശരണം,...)

മധുരയിൽ വന്നേൻ മീനാക്ഷി നിന്റെ
മായാഗോപുര നിഴലിലലിഞ്ഞേൻ (2)
കാഞ്ചീപുരത്തിലെ കാമാക്ഷി (2)
നിൻ കനകകുംഭത്തിലെൻ കണ്ണീരു പകർന്നേൻ (ശരണം,...)

കൊടുങ്ങല്ലൂരിലെ ശ്രീ ഭദ്രകാളി (2)
കൊടുമയകറ്റാൻ തുണ ചെയ്യേണം (കൊടുങ്ങല്ലൂരിലെ...)
ചോറ്റാനിക്കര ശയനപ്രദക്ഷിണ (2)
സ്തോത്രാനിലനായ്  ഞാനൊഴുകേണം (ശരണം...)

സ്വപ്നത്തിൻ വർണ്ണങ്ങൾ

സ്വപ്നത്തിൻ വർണ്ണങ്ങൾ ചാലിച്ചു ഞാൻ
ചിത്രലേഖേ നിന്റെ തൂവൽ തരൂ
പൊൻ തൂവലൊന്നും ഇല്ലെന്റെ കൈയ്യിൽ
പൊന്നിൻ കിനാവും ഇല്ലെൻ മനസ്സിൽ (സ്വപ്ന..)

മന്മഥദേവന്റെ മണിവില്ലു പാടും
മാണിക്യ സോപാനനടയിൽ
വാസന്തപുഷ്പ ദീപാവലി ചാർത്തുമാ
മായാഗന്ധർവ്വ വനിയിൽ
ഒരുമിച്ചു പാടാം ഒന്നു ചേരാം
ഒരു മുഗ്ദ്ധ ശില്പമായ് തീരാം
ദുഃഖത്തിൻ ശിലയായ് കഴിഞ്ഞവൾ ഞാൻ
അഷ്ടമംഗല്യമുടച്ചവൾ ഞാൻ(സ്വപ്ന..)

ഗാനഗന്ധർവ്വൻ എനിക്കു തന്നൂ

Title in English
Gaana Gandharvan

ഗാനഗന്ധർവൻ എനിക്കു തന്നു
മാണിക്യമണിവീണ
മൗനം കൊണ്ടവൻ നിർമ്മിച്ചു തന്നൂ
മനസ്സിൽ മറ്റൊരു വീണ
വീണ ......മണിവീണ... (ഗാനഗന്ധർവ്വൻ...)

എല്ലാ സ്വരങ്ങളുമാലപിക്കാനെൻ
കല്യാണവീണയ്ക്കു മോഹം
വിരൽ തൊടാതുള്ളൊരീ തന്ത്രികളാകേ
വിദലിതമാകാൻ കൊതിപ്പൂ
പാടേണ്ട രാഗം പറഞ്ഞു തരൂ
പാട്ടുകാരാ എന്റെ പാട്ടുകാരാ ( ഗാനഗന്ധർവ്വൻ...)

എല്ലാ നിറങ്ങളും  മാറിലേറ്റാൻ
എൻ പുഷ്പതാലമൊരുങ്ങീ
തിരുനട തേടുന്ന പുഷ്പങ്ങളാകെ
നിറമാലയാകാൻ കൊതിപ്പൂ
കോർക്കേണ്ട പൂക്കളെടുത്തു തരൂ
കൂട്ടുകാരാ എന്റെ കൂട്ടുകാരാ (ഗാനഗന്ധർവൻ....)

ഞാനാരെന്നറിയുമോ ആരാമമേ

Title in English
Njan Aarennariyumo

ഞാനാരെന്നറിയുമോ ആരാമമേ
എൻ ഗാനം നീയോർക്കുമോ ആരാമമേ
തളിർകൊണ്ട്‌ വീശി മലർകൊണ്ട്‌ വീശി
താലോലിക്കുന്നൊരെൻ ആരാമമേ
എന്നും താലോലിക്കുന്നൊരെൻ ആരാമമേ (ഞാനാരെന്നറിയുമോ..)

പടർന്നേറും കോടിപോയ മരമാണു ഞാൻ
ശിൽപകലപാതിയിൽ വെടിഞ്ഞ ശിലയാണു ഞാൻ (പടർന്നേറും..)
അവളെന്ന ദീപത്തിൻ ഒളിയല്ലേ ഞാൻ-
അവളെന്ന രൂപത്തിൻ നിഴലല്ലേ ഞാൻ -
നിഴലല്ലേ.. ഞാ..ൻ (ഞാനാരെന്നറിയുമോ..)

പെരുവഴിയമ്പലം

Title in English
Peruvazhiyambalam

പെരുവഴിയമ്പലം ആർക്കു സ്വന്തം
പിരിയുമ്പോൾ കരയുവാൻ എന്തു നഷ്ടം
കണ്ടുമുട്ടുന്നു പാഥേയം പങ്കിടാം
രണ്ടു വഴിയേ നടന്നകലാം
പെരുവഴിയമ്പലം ആർക്കു സ്വന്തം
ഊ...ഓാ...ഊ..ഓാ..

ജനനം ദുഖത്തിൻ മുഖവുരയോ -
മരണം സ്വപ്നത്തിൻ യവനികയോ -
ജനനവും മരണവും കൂട്ടിയിണക്കും
ജീവിതം വെറുമൊരു വ്യാമോഹം
ചിരിയുടെ പൂക്കൾ ഇന്ദ്രധനുസ്സായ്‌
വിരിയുന്നതഴലിന്റെ കാർമുകിലിൽ
പെരുവഴിയമ്പലം ആർക്കു സ്വന്തം
ഓാ...ഓാ..

വർണ്ണവും നീയേ വസന്തവും നീയേ

Title in English
varnavum neeye vasanthavum neeye

വർണ്ണവും നീയേ വസന്തവും നീയേ
വർഷവും നീയേ ഹർഷവും നീയേ
ഗാനവും നീയേ ഗഗനവും നീയേ
സാഗരം നീയേ സായൂജ്യം നീയേ
വർണ്ണവും നീയേ വസന്തവും നീയേ...

ഉഷസ്സിൻ അമ്പല മണിദീപ ചലനം
ഉണരും നിൻകണ്ണിലതിൻ പ്രതിഫലനം
ഉഷസ്സിനെ തൊഴുമോ ദേവിയെ തൊഴുമോ 
ആ‍ാ..ആ‍ാ...ആ.....
ഉഷസ്സിനെ തൊഴുമോ ദേവിയെ തൊഴുമോ 
ഉത്തരമദ്വൈത ചിന്തയായൊഴുകീ
ഉഷസ്സു നീ തന്നെയല്ലോ
എന്റെ മനസ്സും നീതന്നെയല്ലോ 
വർണ്ണവും നീയേ വസന്തവും നീയേ