പാതിരാമയക്കത്തിൽ

പാതിരാമയക്കത്തിൽ പാട്ടൊന്നു കേട്ടേൻ
പല്ലവി പരിചിതമല്ലാ(2)
ഉണർന്നപ്പൊഴാ സാന്ദ്രഗാനം നിലച്ചു
ഉണർത്തിയ രാക്കുയിലെവിടെ എവിടെ.. (പാതിരാ..)

പഴയ പൊന്നോണത്തിൻ പൂവിളിയുയരുന്നു
പാതി തുറക്കുമെൻ സ്മൃതിയിൽ (2)
നാദങ്ങൾക്കിടയിൽ വേറിട്ടു നിൽക്കുമാ
നാദം ഇതു തന്നെയല്ലേ
കുയിലായ് മാറിയ കുവലയലോചനേ
ഉണർത്തുപാട്ടായെന്നോ വീണ്ടും നീ
ഉണർത്തുപാട്ടായെന്നോ  (പാതിരാ..)

ഗാനശാഖ

എന്തും മറന്നേക്കാമെങ്കിലുമാ രാത്രി

എന്തും മറന്നേക്കാമെങ്കിലുമാരാത്രി
എന്നെന്നും ഓർമ്മിക്കും ഞാൻ
ജീവനെ പുൽകിയ മുഗ്ദ്ധവസന്തത്തെ
നോവാതെ നോവിച്ചു ഞാൻ (എന്തും....)

ഉത്രാടമായിരുന്നന്നു വീടാകെയും
പൊട്ടിച്ചിരിച്ചു നിന്നൂ
മുറ്റത്തും ആ നടുമുറ്റത്തുമമ്പിളി
പട്ടു വിരിച്ചിരുന്നൂ
നിരവദ്യയൗവനനിധിപോലെന്നോമന
നിലവറയ്ക്കുള്ളിൽ വന്നു
നിൻ കൈയ്യിൽ പൂ പോലെ നിന്ന പൊൻ കൈത്തിരി
എന്തിനായ് ഞാനണച്ചു (എന്തും...)

ഗാനശാഖ

കൈവല്യരൂപനാം

കൈവല്യരൂപനാം കാർമേഘവർണ്ണാ കണ്ണാ
ഞാനൊന്നു ചോദിച്ചോട്ടേ
കരുണ തൻ കടലായിരുന്നിട്ടും നീയെന്തേ
കാമിനി രാധയെ കൈവെടിഞ്ഞൂ (കൈവല്യ...)

ഗാനശാഖ

ഉത്സവബലിദർശനം

ഉത്സവബലിദർശനം എങ്ങും
ഉത്സാഹ വസന്താരവം
തിമിലകളുണർന്നു പൂമലയുയർന്നൂ
ഭക്തി തൻ തിരകളിലമർന്നു ക്ഷേത്രം
ഭക്തി തൻ തിരകളിലമർന്നു (ഉത്സവ..)

മന്ത്രങ്ങളുരുവിടും തന്ത്രിയിൽ പോലും
സംഭ്രമമുളവാക്കി നിൻ മഞ്ജുരൂപം(2)
ദേവന്മാർക്കൊക്കെയും
വിരുന്നു നൽകുന്നൊരാ വേദിയിൽ
ദേവിയായ് നീ മിന്നി നിന്നു (2)          (ഉത്സവ...)

വിരുന്നിനു വിളിക്കും മിഴികളുമായ്
തിരക്കിലാ മലർമുഖം എന്നെയും തേടി(2)
ദേവനാക്കേണ്ട നീ
അസുരനാണിന്നു ഞാൻ
വിസ്മൃതി നമ്മുടെ വിജയമാണിപ്പോൾ(2)   (ഉത്സവ..)

ഗാനശാഖ

കോളു നീങ്ങും വാനം

കോളു നീങ്ങും വാനം
കോടി മാറും തീരം
ഭാരം താങ്ങിത്തളർന്നൊഴുകും
പഴയ കെട്ടുവള്ളം
ഓണമായ്...പൊന്നോണമായ്..
നീയറിഞ്ഞില്ലേ തോണിക്കാരാ തോണിക്കാരാ (കോളു നീങ്ങും..)

കരളിലും മുറ്റത്തും പൂവാരി നിരത്തി
കണ്ണിലെണ്ണയൊഴിച്ചവൾ കാത്തിരിപ്പില്ലേ
അകലേ..അകലേ...
അക്കരെയക്കരെ മാടത്തിന്നരികത്ത്
വഞ്ചിയടുക്കുന്ന നേരവും കാത്തവൾ
നെടുവീർപ്പിടുന്നില്ലേ
ഓണമായ്...പൊന്നോണമായ്..
ഓർമ്മയില്ലേ  തോണിക്കാരാ തോണിക്കാരാ (കോളു നീങ്ങും..)

ഗാനശാഖ

അതിമനോഹരം ആദ്യത്തെ ചുംബനം

അതിമനോഹരം ആദ്യത്തെ ചുംബനം
അതിമനോഹരം ആത്മഹർഷോത്സവം
മദനസൗഗന്ധികങ്ങളാമാശകൾ
മധുരമുണ്ണും മരന്ദ വർഷോത്സവം (അതിമനോഹരം..)

അലകൾ ചുംബിച്ചും ആലിംഗനം ചെയ്തും
അണിച്ചിലങ്കയായ് തീരത്തു തല്ലിയും
ഒഴുകുമാ കാട്ടുകല്ലോലിനിയുടെ
കരയിൽ സംഗീതം പൂക്കളായ് മാറവേ
ചെറിയ കോളാമ്പിപ്പൂവുകൾ കണ്ടു നീ
വെറുതെ നിൻ ചൊടിപ്പൊന്നിതൾ നീട്ടവേ
കുസൃതി കാണിച്ചു പോയി ഞാൻ കാറ്റു പോൽ
കുറുമൊഴികൾ ചിരിച്ചു കൊഴിഞ്ഞു പോയ് (അതിമനോഹരം..)

ഗാനശാഖ

ഉണ്ണിക്കരങ്ങളാൽ പൂക്കളം

ഉണ്ണിക്കരങ്ങളാൽ പൂക്കളം നെയ്യും നിൻ
ഉണ്ണിയെ ഞാനിന്നു കണ്ടൂ
കണ്ണെടുക്കാതെ ഞാൻ നോക്കി നിന്നു
മാഞ്ഞ വർണ്ണങ്ങൾ വീണ്ടും തെളിഞ്ഞു (ഉണ്ണി..)

പുതിയ പടിപ്പുര താണ്ടി ഞാൻ മുറ്റത്തൊ
രതിഥിയെപ്പോൽ വന്നു നിന്നു(2)
മണ്ണിൽ മനസ്സിലെയോർമ്മ പോൽ നിൻ പാദ
ഭംഗി കൊഴിഞ്ഞു കിടന്നു (ഉണ്ണി....)

തഴുകും തളിർതെന്നൽ നീ തേയ്ക്കുമെണ്ണ തൻ
നറുമണം പേറി നടന്നു(2)
വാതിലിൻ പിന്നിൽ നിൻ കണ്ണുകളാം ദുഃഖ
നാളങ്ങൾ മെല്ലെയുലഞ്ഞു (ഉണ്ണി..)

ഗാനശാഖ

ചിങ്ങം പിറന്നല്ലോ

ചിങ്ങം പിറന്നല്ലോ
പൊന്നും വയൽക്കിളിയേ
എങ്ങുപോയ് എങ്ങുപോയ് നീ
എന്റെ പകൽക്കിളിയേ (ചിങ്ങം..)

സ്വർണ്ണക്കതിർമണത്തിൽ നിന്റെ
ചുണ്ടിൻ മണമില്ല
പൊങ്ങുന്ന പൂവിളിയിൽ നിന്റെ
കൊഞ്ചലറിഞ്ഞില്ല
എന്നെ മറന്നോ നീ
എന്റെ പാട്ടും മറന്നോ നീ
ഒന്നിച്ചു നാം കണ്ട സ്വപ്നം
എല്ലാം മറന്നോ നീ (ചിങ്ങം...)

മേടക്കുളിരകറ്റാൻ തന്ന
കീറക്കമ്പടത്തിൽ
നാളെത്ര പോയാലും
എന്റെ മാറിലെ ചൂടുറങ്ങും
പാതിയിടവത്തിൽ കാറ്റത്തു
പാതിയും ചത്തവളേ
പിന്നെ മിഥുനത്തിൽ എന്റെ
പ്രാണനും തിന്നവളേ (ചിങ്ങം..)

ഗാനശാഖ