ഒരുപിടിയവിലുമായ് ജന്മങ്ങൾ താണ്ടി ഞാൻ
വരികയായ് ദ്വാരക തേടി...
ഗുരുവായൂര്‍ കണ്ണനെ തേടി... (ഒരുപിടി...)
അഭിഷേകവേളയാണെങ്കിലും നീയപ്പോൾ
അടിയനുവേണ്ടി നട തുറന്നു..(അഭിഷേക..)
ആയിരം മണിയൊച്ച എതിരേറ്റു..എന്നെ
അവിടത്തെ കാരുണ്യം എതിരേറ്റു
അവിടുത്തെ കാരുണ്യമെതിരേറ്റു.. (ഒരുപിടി..)
ഓലക്കുടയിൽ നിൻ പീലിക്കണ്ണെന്തിനു
നീ പണ്ടു പണ്ടേ മറന്നു വച്ചു.. (ഓലക്കുടയിൽ..)
സംഗീത രന്ധ്രങ്ങൾ ഒമ്പതും കൂടി നീ
എന്തിനെൻ മെയ്യിൽ ഒളിച്ചുവച്ചു
നിനക്കുവേണ്ടേ ഒന്നും നിനക്കുവേണ്ടേ.. (ഒരുപിടി..)
എൻ മിഴിനീരിലെ നാമ ജമപങ്ങളെ
പുണ്യമാം തീരത്തണച്ചവനേ.. (എൻ..)
വിറകിൽ ചിതഗ്നിയായ്‍ കാട്ടിലലഞ്ഞപ്പോൾ
വിധിയോടൊളിച്ചു.. കളിച്ചവനേ..
എന്റെ ദൈവം.. ഭവാനെന്റെ ദൈവം.. (ഒരു പിടി അവിലുമായ്..)