കുളിരു വിൽക്കുമീ നീലക്കുളത്തിൽ

കുളിരു വിൽക്കുമീ നീലക്കുളത്തിൽ
കുളിച്ചു നിൽക്കണതെന്താണ്
എൻ മുഖമല്ലാ നിൻ മുഖമല്ലാ
പൊന്നും താമരപ്പൂവാണ്
പൂ പറിക്കടീ പൂക്കളത്തിൽ
കുട നിവർത്തടീ പൂമകളേ പൂമകളേ (കുളിരു..)

അക്കാണും ചെറുചിത്തിരക്കൊമ്പിൽ
പൂത്തു നിൽക്കണതെന്താണ് (2)
എൻ കവിളല്ല നിൻ കവിളല്ല
സ്വർണ്ണച്ചെമ്പകപ്പൂവാണു
പൂ പറിക്കടീ പൂക്കളത്തിൽ
അണി നിരത്തെടീ പൂമകളേ പൂമകളേ (കുളിരു..)

എൻ ഹൃദയപ്പൂത്താലം

എൻ ഹൃദയപ്പൂത്താലം നിരയെ നിറയെ
മലർ വാരി നിറച്ചു
വരുമോ രാജാവേ
പൂക്കണി കാണാനെൻ മുന്നിൽ (എൻ ഹൃദയ...)

പൂക്കാലം പോയാലും താലം നിറയും
എൻ കണ്ണും നിറയും
പൂക്കണിയായെൻ ദുഃഖം നിന്നെത്തേടും
നീ എങ്ങായാലും (പൂക്കാലം ...)
മിഴികൾ പൂട്ടാതെ പനിമതിയും അറിയാതെ
കാതോർക്കും എൻ കുടിൽ നിൻ
കാലടിയൊച്ചക്കായ് (എൻ ഹൃദയ...)

നിൻ മുരളീരവമൊഴുകും സ്വരമാലിനിയിൽ
ആ കല്ലോലിനിയിൽ
എൻ നെടുവീർപ്പലിയുന്നു കാറ്റലയായി
അല തന്നുറവായി (നിൻ മുരളീ..)
യമുനാതീരത്തെ ദ്വാരക നീ മറന്നാലും
രാധയ്ക്കാ വനമാലി എന്നും ദൈവം താൻ (എൻ ഹൃദയ..)

 

ഗാനശാഖ

ഒരു കൊച്ചു ചുംബനത്തിൻ

ഒരു കൊച്ചു ചുംബനത്തിൻ മണിപുഷ്പപേടകത്തിൽ
ഒരു പ്രേമവസന്തം നീയൊതുക്കിയല്ലോ
അതിനുള്ളിൽ തുളുമ്പിയ  മകരന്ദകണങ്ങളിൽ
അഭിലാഷസാഗരങ്ങൾ തുളുമ്പിയല്ലോ (ഒരു കൊച്ചു..)

ഒരു വിരൽത്തുമ്പു കൊണ്ടെൻ  സിരകളിലനുഭൂതി
ത്തിരമാലയൊഴുക്കുവാൻ കഴിയുവോളേ(2)
ഒരു കളിവാക്കു കൊണെന്നനുരാഗ ചിന്തകളിൽ(2)
സ്വരരാഗഗംഗയായി പൊഴിയുവോളെ (ഒരു കൊച്ചു...)

തരളമാം നിൻ മിഴി തൻ മൃദുലമാം മർദ്ദനത്തിൽ
തകരുന്നു ഞാൻ പഠിച്ച തത്ത്വചിന്തകൾ (2)
പുനർജ്ജന്മമെന്ന സത്യമുണർത്തിയ ചിന്തകന്റെ(2)
പുണ്യപാദപുഷ്പങ്ങളെ വണങ്ങുന്നു ഞാൻ (ഒരു കൊച്ചു...)

ഗാനശാഖ

ഓണം പൊന്നോണം

ഓണം പൊന്നോണം പൂമല
പൊങ്ങും പുഴയോരം പൈങ്കിളി
പാടുന്നു ഉണരുണരൂ
ഉള്ളിൽ ഞാൻ കെട്ടിയ പഴയൊരു
വില്ലിന്റെയപശ്രുതിയോടീ
പാണൻ കോർത്തിടുന്നു
പഴയ ശീലിൻ ഇഴകൾ (ഓണം...)

നിൻ താളം താലോലിച്ച പൂഞ്ചോലകൾ
നിൻ കുളിരേ പൂവായ് ചൂടിയ പൂങ്കാവുകൾ
തിരയുകയായ് നിന്നെ കരയുകയാണല്ലോ ഞാൻ
കരിയുകയാണെന്നിൽ നീ നട്ട
പൂത്തുമ്പക്കണ്ടങ്ങൾ വീണ്ടും (ഓണം..)

നിൻ കണ്ണിൽ ദീപം തേടിയ പൊന്നമ്പലം
ഒളി കാണാതിരുളിൽ കേഴും നിന്നമ്പലം
തിരയുകയായീ നിന്നെ ഇരുളല മൂടിയെന്നെ
കൊഴിയുകയാണെന്നിൽ നാമ്പിട്ട
മലർദീപമുകുളങ്ങൾ വീണ്ടും (ഓണം..)

ഗാനശാഖ

ഒരു നുള്ളു കാക്കപ്പൂ കടം തരുമോ

പൂവേ പൊലി പൂവേ ലലലാലാ(3)

ഒരു നുള്ളു കാക്കപ്പൂ കടം തരുമോ
ഒരു കൂന തുമ്പപ്പൂ പകരം തരാം

അധരത്താൽ വാരിയാൽ പിണങ്ങുമോ നീ
അതു നിന്റെ ചൊടികളിൽ വിരിഞ്ഞതല്ലേ (ഒരു നുള്ളു..)
പൂവേ പൊലി പൂവേ ലാലാ
പൂവേപൊലിപൂവേ ലലലാലാ

അരളിപ്പൂങ്കുടകൾ തന്നണി നിരന്നു
ഇരുശംഖുപുഷ്പങ്ങൾ കണ്ടു നിന്നൂ(2)
അരളിപൂങ്കവിൾ നീലമലർമിഴികൾ(2)
അഴകേയീ പൂക്കളം നിൻ മുഖമേ (ഒരു നുള്ളു..)

ഗാനശാഖ

ആദ്യത്തെ നോട്ടത്തിൽ

ആദ്യത്തെ നോട്ടത്തിൽ കാലടി കണ്ടൂ
അടുത്ത നോട്ടത്തിൽ ഞൊറിവയർ കണ്ടൂ
ആരോരും പുണരാത്ത പൂമൊട്ടും കണ്ടൂ
പിന്നത്തെ നോട്ടത്തിൽ കണ്ണു കണ്ണിൽ കൊണ്ടൂ (ആദ്യത്തെ..)

ആദ്യം വിളിച്ചപ്പോൾ കേട്ടില്ല പോലും
വീണ്ടും വിളിച്ചപ്പോൾ പേരതല്ല പോലും
പിന്നാലെ നടന്നാലും വരില്ലെന്നു മൊഴിഞ്ഞു
പിന്നെ ഞാൻ വിളിച്ചപ്പോൾ വിരയലാർന്നു നിന്നു (ആദ്യത്തെ...)

ആദ്യം ഞാൻ തൊട്ടപ്പോൾ
അയ്യോ നാണമെന്നായ്
ആരാനും കണ്ടെന്നാൽ മാനം പോകുമെന്നായ്
എന്തെങ്കിലും വന്നാലെന്തു ചെയ്യുമെന്നായ്
പിന്നെയെൻ മാറിൽ നിന്നും മാറികില്ലെന്നായ് (ആദ്യത്തെ...)