ഗോപീചന്ദനക്കുറിയണിഞ്ഞു

Title in English
Gopichandhana Kuriyaninju

ഗോപീചന്ദനക്കുറിയണിയണിഞ്ഞൂ
ഗോമതിയായവള്‍ മുന്നില്‍ വന്നൂ
ഗോപകുമാരന്റെ തിരുമുമ്പില്‍
ഗോപിക രാധികയെന്ന പോലെ
ഗോപീചന്ദനക്കുറിയണിയണിഞ്ഞൂ
ഗോമതിയായവള്‍ മുന്നില്‍ വന്നൂ

തുമ്പപ്പൂ പല്ലുകള്‍ തൂമതന്‍ ചില്ലുകള്‍
അമ്പിളി പാല്‍ മുത്തുമാല തീര്‍ക്കേ
ആ രത്ന സൗന്ദര്യം ആത്മാവിന്‍ കോവിലില്‍
ആയിരം ആരതിയായ് വിരിഞ്ഞൂ
ഗോപീചന്ദനക്കുറിയണിയണിഞ്ഞൂ
ഗോമതിയായവള്‍ മുന്നില്‍ വന്നൂ

ചിത്രനഖങ്ങളാല്‍ ഓമന ഭൂമിയില്‍
സ്വപ്നപുഷ്പങ്ങള്‍ വരച്ചു നില്‍ക്കേ
ഭാവിതന്‍ ഗോപുര വാതില്‍ തുറക്കുന്ന
ഭാഗധേയത്തിന്‍ മുഖം വിടര്‍ന്നൂ

സത്യദേവനു മരണമുണ്ടോ

Title in English
Sathyadevanu maranamundo

സത്യദേവനു മരണമുണ്ടോ
നിത്യചൈതന്യത്തിന്നന്ത്യമുണ്ടോ
കാഞ്ചനപ്രഭതന്‍ വഞ്ചനാകിരണം
കാലത്തിന്‍ മുഖമെന്നും മറച്ചിടുമോ
സത്യദേവനു മരണമുണ്ടോ
നിത്യചൈതന്യത്തിന്നന്ത്യമുണ്ടോ

കള്ളച്ചൂതില്‍ ശകുനി ജയിച്ചാലും
കൌരവര്‍ അരക്കില്ലം പണിഞ്ഞാലും
യദുകുല ദേവന്റെ കാരുണ്യമുണ്ടെങ്കില്‍
കദനത്തില്‍ വീഴുമോ പാണ്ഡവന്മാര്‍
സത്യദേവനു മരണമുണ്ടോ
നിത്യചൈതന്യത്തിന്നന്ത്യമുണ്ടോ

ഇന്ദ്രജിത്തിന്‍ അസ്ത്രം ഫലിച്ചാലും
ലക്ഷ്മണന്‍ രണഭൂവില്‍ പതിച്ചാലും
മല കയ്യിലുയര്‍ത്തും മാരുതിയുണ്ടെങ്കില്‍
മരണത്തെ ഭയക്കുമോ രാമസൈന്യം

നാഴികകൾ തൻ ചങ്ങലകൾ

Title in English
nazhikakal than

നാഴികകൾ തൻ ചങ്ങലകൾ
അളക്കുവതെങ്ങനെയീ ദൂരം
മദിച്ചും പിടഞ്ഞും നിഴലുകൾ നീങ്ങും
മനസ്സിൽ രാജപഥം നീളുന്നു
(നാഴികകൾ..)

ചായം തേച്ച മുഖങ്ങളുമായി
താളം തെറ്റും പദങ്ങളുമായി
മൗനം വാചാലമാകുമരങ്ങിൽ
ആടുന്നു ഇടറി വീഴുന്നു
യവനിക വീഴുന്നതെപ്പോൾ വീണ്ടും
യവനികയുയരുന്നതെപ്പോൾ
ആരറിഞ്ഞൂ ആരറിഞ്ഞൂ
(നാഴികകൾ..)

മിന്നിയോടുന്ന വേഷങ്ങളിൽ
മാറുന്ന രൂപങ്ങളും ഭാവങ്ങളും
തങ്ങളിൽ തങ്ങളിലറിയാതെ
തെളിയുന്നു ഇരുളിൽ മറയുന്നു
അരങ്ങിതു മയങ്ങുന്നതെപ്പോൾ
അണിയറ വിളിക്കുന്നതെപ്പോൾ
ആരറിഞ്ഞൂ ആരറിഞ്ഞൂ
(നാഴികകൾ..)

Film/album

കുംഭമാസ നിലാവു പോലെ

Title in English
Kumbhamaasa Nilaavupole

കുംഭമാസ നിലാവു പോലെ 
കുമാരിമാരുടെ ഹൃദയം 
തെളിയുന്നതെപ്പോഴെന്നറിയില്ല 
ഇരുളുന്നതെപ്പോഴെന്നറിയില്ല
(കുംഭ..) 

ചന്ദ്രകാന്തക്കല്ലു പോലെ 
ചാരുമുഖീ തന്നധരം 
ഉരുകുന്നതെപ്പോഴെന്നറിയില്ല 
ഉറയ്ക്കുന്നതെപ്പോഴെന്നറിയില്ല 
ചിരിക്കും ചിലപ്പോൾ 
ചതിക്കും ചിലപ്പോൾ 
കഥയാണതു - വെറും കടം കഥ 
(കുംഭ..) 

തെന്നലാട്ടും ദീപം പോലെ 
സുന്ദരിമാരുടെ പ്രണയം 
ആളുന്നതെപ്പോഴെന്നറിയില്ല 
അണയുന്നതെപ്പോഴെന്നറിയില്ല 
വിറയ്ക്കും ചിലപ്പോൾ 
വിതുമ്പും ചിലപ്പോൾ 
കഥയാണതു - വെറും കടം കഥ 
(കുംഭ..)

Year
1970

ഹൃദയവാഹിനീ ഒഴുകുന്നു നീ

Title in English
hrudayavaahini

ഹൃദയവാഹിനീ... ഒഴുകുന്നു നീ
മധുരസ്നേഹ തരംഗിണിയായ്
മധുരസ്നേഹതരംഗിണിയായ്
കാലമാമാകാശ ഗോപുരനിഴലിൽ
കാലമാമാകാശ ഗോപുരനിഴലിൽ
കല്പനതൻ കളകാഞ്ചികൾ ചിന്തി
കല്പനതൻ കളകാഞ്ചികൾ ചിന്തി
ഹൃദയവാഹിനീ ഒഴുകുന്നു നീ
മധുരസ്നേഹ തരംഗിണിയായ്
മധുരസ്നേഹതരംഗിണിയായ്

ജീവിതമേ ഹാ ജീവിതമേ

Title in English
jeevithame ha jeevithame

ജീവിതമേ ഹാ ജീവിതമേ
ജീവിതമേ ഹാ ജീവിതമേ

മറക്കാൻ പഠിക്കുന്ന കഥയല്ലോ
മായാനിഴൽ നാടകമല്ലോ
സ്വർഗ്ഗം തേടി നരകം തേടും
സ്വപ്നാടനമല്ലോ
ജീവിതമേ ഹാ ജീവിതമേ
ജീവിതമേ ഹാ ജീവിതമേ

ജനിക്കുമ്പോഴും ജയിക്കുന്നതവനേ
മരിക്കുമ്പോഴും ജയിക്കുന്നതവനേ
കളിമണ്ണാലേ പ്രതിമയുണ്ടാക്കി
കളിക്കുന്നു തല്ലിയുടയ്ക്കുന്നൂ
ദൈവമെന്ന കുസൃതിക്കിടാവ്
ജീവിതമേ ഹാ ജീവിതമേ
ജീവിതമേ ഹാ ജീവിതമേ

Year
1981

വെണ്ണിലാവിൻ പൂക്കളൊഴുകും

തൈ തൈ ത തിത്തൈ തൈ തോം (2)

വെണ്ണിലാവിൻ പൂക്കളൊഴുകും
വേമ്പനാടൻ തിരകളേ
ഉത്രാടക്കാറ്റിൽ നിങ്ങടെ
പൂക്കളങ്ങൾ മാഞ്ഞിടുമ്പോൾ
നെഞ്ചു പൊട്ടുന്നു എന്റെ നെഞ്ചു പൊട്ടുന്നു
തൈ തൈ ത തിത്തൈ തൈ തോം (2)

വേലിയേറ്റം വന്ന കാലം
വേർപിരിഞ്ഞു പോയി ഞങ്ങൾ
വഞ്ചി നീങ്ങി മാടം മുങ്ങി
മനസ്സിലെ കളിവീടും മുങ്ങി
വരമ്പിൽ ഞങ്ങൾ ചേർന്നു തീർത്ത
പൂവണിയും  തിരയിൽ മുങ്ങി
 തൈ തൈ ത തിത്തൈ തൈ തോം (വെണ്ണിലാവിൻ...)

ഗാനശാഖ

സുഗന്ധം പൊന്നോണ മലരിൽ നിന്നോ

സുഗന്ധം പൊന്നോണമലരിൽ നിന്നോ
മനസ്വിനീ നിന്റെ മനസ്സിൽനിന്നോ (ഈ സുഗന്ധം..)

കുളിർ ചിന്തി തഴുകുവതിലയോ എന്നെ
കുളിർ ചിന്തി തഴുകുവതിലയോ എന്നെ
ഇളകും വക്ഷോജത്തളിരോ (സുഗന്ധം..)

എനിക്കു നീയഭയം നിനക്കു ഞാനഭയം
ഈ മുഗ്ദ്ധസംഗമം മഹിതം മഹിതം
ഒരു ചുംബനത്താൽ ഒരു ജന്മത്തിൻ
കവിത രചിക്കും പ്രണയം
പുണരൂ എന്നെ പുണരൂ
ഈ പുഴയുടെ പാട്ടിൽ
ഓണനിലാവിൽ ലയിക്കാം
എല്ലാം മറക്കാം (സുഗന്ധം..)

ഗാനശാഖ

പുതുപൂപ്പാലിക

പുതുപൂപ്പാലികയിൽ പൂക്കളുമായ്  ഞാൻ
ഇടവഴിയോരത്തു മറഞ്ഞു നിൽക്കെ
മുന്നിൽ കണിക്കൊന്ന പൂത്തുവെന്നോതി നീ
എന്നെ പുകഴ്ത്തിയതോർമ്മയുണ്ടോ (പുതുപൂപ്പാലിക..)

പുത്തിലഞ്ഞിപ്പൂമരങ്ങൾ ഇരിവശവും നിന്നു
കാറ്റുമായ് ചേർന്നു നമ്മെയനുഗ്രഹിക്കെ
ഉള്ളിന്റെയുള്ളിലും പുഷ്പപാത്രത്തിലും
പുളകങ്ങൾ പെരുകിയതോർമ്മയുണ്ടോ
ഓർമ്മയുണ്ടോ (പുതുപൂപ്പാലിക..)

നീലവാനം തെളിക്കുന്ന സൂര്യദേവൻ അപ്പോൾ
മേഘപാളി കൊണ്ട് മുഖം മറച്ചതെന്തേ
സത്യത്തിന്നഗ്നിയായ് വാഴുമാ ചൈതന്യം
കഥയുടെയന്ത്യമന്നേ അറിഞ്ഞിരുന്നോ (പുതുപൂപ്പാലിക..)

ഗാനശാഖ

തോണിക്കാരനുമവന്റെ പാട്ടും

തോണിക്കാരനുമവന്റെ പാട്ടും കൂടണഞ്ഞു
തേങ്ങിത്തളർന്നൊരു ചെറുമക്കുടിലിൽ
വിളക്കണഞ്ഞു
നിറയുമോർമ്മകളെന്റെ നെഞ്ചിൽ
പിടയുമോളങ്ങൾ നിന്റെ നെഞ്ചിൽ
നിനക്കും എനിക്കും ഉറക്കമില്ലല്ലോ
കായലേ.....കായലേ.....വൈക്കം കായലേ (തോണിക്കാരനു...)

നിന്റെ കരയിൽ ഈ നിലാവിൽ
ഞാനിരിക്കാം
നിന്റെ കൂടെ പുലരുവോളം
ഞാനും കരയാം
പ്രണയവേദനയറിഞ്ഞവർക്കായി
നാലുവരി പാടാം
കായലേ.....കായലേ.....വൈക്കം കായലേ (തോണിക്കാരനു...)

ഗാനശാഖ