മദ്യപാത്രം മധുരകാവ്യം

Title in English
Madyapaathram

മദ്യപാത്രം മധുരകാവ്യം - മൽസഖി നിന്നനുരാഗം
മൽസഖി നിന്നനുരാഗം - മൽസഖി നിന്നനുരാഗം
(മദ്യപാത്രം..)

എല്ലാം അരികിൽ എനിക്കുള്ളപ്പോൾ
എല്ലാം അരികിൽ എനിക്കുള്ളപ്പോൾ
എന്തിന് മറ്റൊരു സ്വർഗ്ഗലോകം
എന്തിന്  മറ്റൊരു സ്വർഗ്ഗലോകം

വെണ്ണിലാവിനെ ലജ്ജയിൽ മുക്കും
വൈഡൂര്യ മല്ലികപ്പൂവേ - വൈഡൂര്യ മല്ലികപ്പൂവേ 
നിന്റെ ചൊടികളിൽ മഞ്ഞു തുള്ളിയോ
നിന്നിലെ സ്വപ്നത്തിൻ വീഞ്ഞോ
നിന്നിലെ സ്വപ്നത്തിൻ വീഞ്ഞോ
ഇരിക്കൂ അടുത്തിരിക്കൂ - എനിക്ക്‌ ദാഹിക്കുന്നു
(മദ്യപാത്രം..)

ആടു മുത്തേ ചാഞ്ചാടു

Title in English
Aadu Muthe Chaanjadu muthe

ആടു മുത്തേ ചാഞ്ചാടു മുത്തേ
ആലിമാലി പൊന്നൂഞ്ഞാലാടു മുത്തേ
ചാഞ്ചാടു മുത്തേ (ആടു മുത്തേ..)

ഇന്നല്ലോ പൂത്തിരുന്നാള്
പൊന്നും കുടത്തിനു പൂത്തിരുന്നാള്
അമ്പാടിക്കുഞ്ഞ് പിറന്നോ
രഷ്ടമി രോഹിണി നാള്
അഷ്ടമിരോഹിണി നാൾ! (ആടു മുത്തേ..)

അരമണി കിങ്ങിണി കെട്ടിക്കൊണ്ടേ
അണിയം പൂ ചൂടിക്കൊണ്ടേ
മുറ്റം നിറയെ പൂവിട്ടങ്ങനെ
മുത്തേ വാ മുത്തേ വാ(ആടു മുത്തേ..)

Film/album
Year
1969

കാവിയുടുപ്പുമായ് കാറ്റു കൊള്ളാൻ

Title in English
Kaaviyuduppumaay

കാവിയുടുപ്പുമായ് കാറ്റു കൊള്ളാൻ വരും
കർപ്പൂരമേഘമേ
ക്ലാവു പിടിച്ചനിൻ പിച്ചള മൊന്തയിൽ
കണ്ണുനീരോ പനിനീരോ 
കണ്ണുനീരോ പനിനീരോ

തൂമിന്നൽ തൂലിക കൊണ്ടു നീ എത്രയോ
പ്രേമകഥകൾ രചിച്ചൂ - പണ്ടെത്ര
പ്രേമകഥകൾ രചിച്ചൂ
എല്ലാ കഥകളും അന്ത്യരംഗങ്ങളിൽ
എന്തിനു കണ്ണീരിൽ മുക്കി - ക്രൂരമായ്
എന്തിനു കണ്ണീരിൽ മുക്കി 
കാവിയുടുപ്പുമായ് കാറ്റു കൊള്ളാൻ വരും
കർപ്പൂരമേഘമേ

ദാഹനീർ തൂകി നീ ഈ വനഭൂമിയിൽ
മോഹലതകൾ പടർത്തീ
എല്ലാ ലതകളും പൂത്തു തുടങ്ങുമ്പോൾ
എന്തിനു തല്ലിക്കൊഴിച്ചു
എന്തിനു തല്ലിക്കൊഴിച്ചു

Film/album
Year
1969

ദാഹം ദാഹം

Title in English
Daaham Daaham

ദാഹം ദാഹം
സ്നേഹസാഗരതീരത്തലയും
ദാഹമല്ലോ ഞാൻ
വരുമോ വരുമോ
പ്രിയമുള്ളവനേ വരുമോ (ദാഹം..)

ചുടുകണ്ണീരാൽ ചിത്രമെഴുതിയ
സ്മരണകൾ തൻ ചുവരുകളിൽ
കാറ്റു കൊളുത്തിയ കൽ വിളക്കുകൾ
കൊളുത്തി തരുമോ
വരുമോ വരുമോ
പ്രിയമുള്ളവനേ വരുമോ (ദാഹം..)

വിധിയുടെ വീട്ടിൽ തപസ്സിരിക്കും
വിരഹിണി ഞാൻ വിരഹിണി ഞാൻ
മനസ്സിൽ മൺപാത്രമുടയും മുൻപേ
മടങ്ങി വരുമോ
വരുമോ വരുമോ
പ്രിയമുള്ളവനേ വരുമോ (ദാഹം..)
 

Film/album
Year
1969

ഉദയാസ്തമനങ്ങളേ

ഉദയാസ്തമനങ്ങളേ യുഗസഞ്ചാരികളേ
ഉയർച്ചയും താഴ്ചയുമൊരു പോലെ
നിങ്ങൾക്കൊരു പോലെ (ഉദയാ..)

കണ്ണുനീർച്ചോലയിൽ കാലമൊഴുക്കിയ
കടലാസു തോണികളെത്ര കണ്ടൂ
അഴിമുഖത്തിരകളിൽ തകർന്നു ചിതറും
അവരുടെ മോഹങ്ങളെത്ര കണ്ടൂ
നിങ്ങളെത്ര കണ്ടൂ (ഉദയാ..)

മാനവധർമ്മങ്ങൾ കാറ്റിൽ പറത്തിയ
ഞാനെന്ന ഭാവങ്ങളെത്ര കണ്ടു
ചുമലിൽ മാ‍റാപ്പുമായ് അലഞ്ഞു തിരിയും
അവയുടെ മോഹങ്ങളെത്ര കണ്ടൂ
നിങ്ങളെത്ര കണ്ടൂ (ഉദയാ..)

ഭദ്രദീപം കരിന്തിരി കത്തി

Title in English
bhadradeepam

ഭദ്രദീപം കരിന്തിരി കത്തീ
ഭഗ്നഭവനമിതിൽ ഇരുളിഴഞ്ഞെത്തി
അർദ്ധനാരീശ്വരാ തിരുമിഴി തുറക്കൂ
തുറക്കൂ തുറക്കൂ തുറക്കൂ.. (അർദ്ധനാരീശ്വരാ)
നിത്യവിരഹിണിയെ അനുഗ്രഹിക്കൂ
അനുഗ്രഹിക്കൂ അനുഗ്രഹിക്കൂ
(ഭദ്രദീപം..)

തൃച്ചേവടികളിൽ അർപ്പിച്ചു തൊഴുവാൻ
തിരുമുൽക്കാഴ്ചകളില്ലാ തിരുമുൽക്കാഴ്ചകളില്ലാ
ഈ മിഴിനീരിൽ നനഞ്ഞു കുതിർന്നൊരു
കൂവളത്തിലയുമായ് നില്പൂ ഞാൻ
ആ..ആ.
(ഭദ്രദീപം...)

തിരുമുൽക്കാഴ്ചകളില്ലാ
ത്രിഭുവനമാകെ
തപസ്സു കൊണ്ടുണർത്താൻ
ഹിമഗിരിനന്ദിനിയല്ലാ ഞാനൊരു
ഹിമഗിരിനന്ദിനിയല്ലാ

നർത്തകീ നിശാനർത്തകീ

Title in English
Narthakee

നര്‍ത്തകീ നിശാനര്‍ത്തകീ
നീ എന്തിനിത്ര താമസിച്ചു 
രാസക്രീഢാ നൃത്തം കഴിഞ്ഞപ്പോള്‍
രാത്രിയായിപ്പോയി - ഇന്നു രാത്രിയായിപ്പോയി
രാസക്രീഢാ നൃത്തം കഴിഞ്ഞപ്പോള്‍
രാത്രിയായിപ്പോയി - ഇന്നു രാത്രിയായിപ്പോയി

പുഷ്പശയ്യ സഖികള്‍ വിരിച്ചിട്ട്
എത്ര നേരം കഴിഞ്ഞൂ -
എത്ര നേരം കഴിഞ്ഞൂ
മദ്യചഷകം നിറച്ചു ഞാന്‍ വെച്ചിട്ട്
എത്ര നേരം കഴിഞ്ഞൂ 
നര്‍ത്തകീ നിശാനര്‍ത്തകീ
നീ എന്തിനിത്ര താമസിച്ചു 

കൊടുങ്ങല്ലൂരമ്മേ കൊടുങ്ങല്ലൂരമ്മേ

Title in English
Kodungallooramme

കൊടുങ്ങല്ലൂരമ്മേ കൊടുങ്ങല്ലൂരമ്മേ
കുന്നലനാട്ടിൽ കുടികൊള്ളുമമ്മേ
ജയദുർഗ്ഗേ - ജയദുർഗ്ഗേ
കൊടുങ്ങല്ലൂരമ്മേ - കൊടുങ്ങല്ലൂരമ്മേ
കുന്നലനാട്ടിൽ കുടികൊള്ളുമമ്മേ

കുരുതിക്കളങ്ങളിൽ  പാട്ടുപാടി
കുങ്കുമക്കലശങ്ങളാടിയാടി
വാളും ചിലമ്പുമായ് സംഹാരതാണ്ഡവം
ആടുമമ്മേ - ശ്രീകുരുമ്പേ 
ജയദുർഗ്ഗേ - ജയദുർഗ്ഗേ
കൊടുങ്ങല്ലൂരമ്മേ - കൊടുങ്ങല്ലൂരമ്മേ
കുന്നലനാട്ടിൽ കുടികൊള്ളുമമ്മേ

അങ്ങേക്കരയിങ്ങേക്കര

Title in English
Angekkarayingekkara

അങ്ങേക്കരെ ഇങ്ങേക്കരെ
അത്തപ്പൂം തോണി തുഴഞ്ഞവൻ ഇന്നലെ വന്നു
ഒരു പൂ തന്നു - അവനൊരു ചുവന്ന പൂ തന്നു

അന്തിമലരിപ്പൂവല്ല ആമ്പൽ പൂവല്ല
മനസ്സിലെ സരസ്സിലെ അനുരാഗപ്പൂ
അല്ലിപ്പൂ അഞ്ചിതൾ പൂ  (അങ്ങേക്കരെ)

അല്ലിനിറയെ സിന്ദൂരം അഴകിൻ സിന്ദൂരം
മന്നിലെ വിയർപ്പു നീർ പനിനീരാക്കും
ചിങ്ങപ്പൂ ചിത്തിരപ്പൂ (അങ്ങേക്കരെ)

ആരും ചൂടിയ പൂവല്ല അണിയും പൂവല്ല
അവന്നു ഞാൻ മറ്റൊരു പൂ  പകരം നൽകും
കന്നിപ്പൂ   കുറുമൊഴിപ്പൂ (അങ്ങേക്കരെ)
 

Year
1968

വയലാറിന്നൊരു കൊച്ചു ഗ്രാമമല്ലാർക്കുമേ

Title in English
Vayalaarinnoru Kochu

വയലാറിന്നൊരു കൊച്ചു ഗ്രാമമല്ലാർക്കുമേ
വിലകാണാനാവാത്ത കാവ്യമത്രേ
വിലകാണാനാവാത്ത കാവ്യമത്രേ

അഴകുറ്റ വേണാടിൻ അഴിയുന്ന ചുരുൾമുടി 
അഴകുറ്റ വേണാടിൻ അഴിയുന്ന ചുരുൾമുടി
തഴകണക്കുലയുമാ കായലിങ്കൽ 
മഹിതമാം കാലതൻ കരതാരാൽ ചൂടിച്ച 
മലരുപോൽ അങ്ങെഴും ദ്വീപു കണ്ടോ 
വയലാറിന്നൊരു കൊച്ചു ഗ്രാമമല്ലാർക്കുമേ
വിലകാണാനാവാത്ത കാവ്യമത്രേ

പണി ചെയ്തു നൂറ്റാണ്ടായ്‌
പണി ചെയ്തു നൂറ്റാണ്ടായ്‌ - പശി തിന്നുമവിടുത്തെ 
ജനതതിയൊരുദിനം മർത്ത്യരായി 
ചിരിതൂകും പൊന്നണി പാടങ്ങളൊക്കെയും 
അരികൾക്കു പട്ടടക്കാടുകളായ്‌ 

Year
1968