ശില്പമേ പ്രേമകലാശില്പമേ

Title in English
SHilpame premakala shilpame

ശില്പമേ പ്രേമകലാശില്പമേ
സ്വപ്നത്തിൽ നിന്നു ഞാനുണർത്തും
ചുംബിച്ചുണർത്തും സ്വർഗ്ഗീയരോമാഞ്ചമാക്കും
സ്വന്തമാക്കും (ശില്പമേ..)

ആദ്യരാത്രിയിലെ നീലിമയാൽ ഞാൻ
അഞ്ജനമെഴുതിക്കും - മിഴികളിൽ
അഞ്ജനമെഴുതിക്കും
മുഖപത്മത്തിൻ ഇതളാം കവിളിൽ
നഖചിത്രം വരയ്ക്കും ഞാൻ
നഖചിത്രം വരയ്ക്കും
മാലാഖയാക്കും നിന്നെ ഞാനൊരു
മാലാഖയാക്കും (2) [ ശില്പമേ.....]

വിദ്യാപീഠം ഇവിടം

Title in English
Vidyapeedam

വിദ്യാപീഠം ഇവിടം നമ്മുടെ വിദ്യാപീഠം
വിജ്ഞാനം ഗുരുദക്ഷിണ നല്‍കും വിദ്യാപീഠം
വിദ്യാപീഠം ഇവിടം നമ്മുടെ വിദ്യാപീഠം
വിജ്ഞാനം ഗുരുദക്ഷിണ നല്‍കും വിദ്യാപീഠം

ഇത്തിരുമുറ്റത്തല്ലോ ജീവിത
സത്യം പൂത്തു വിടർന്നു
ഇത്തിരുമുറ്റത്തല്ലോ മാനവ-
സംസ്കാരങ്ങളുണർന്നു
വിദ്യാപീഠം ഇവിടം നമ്മുടെ വിദ്യാപീഠം

ഇവിടെ വിരൽപ്പൂവിതളാൽ നമ്മൾ
ഹരിശ്രീ പണ്ടു കുറിച്ചു
ഇവിടെയിരുന്നു യുഗങ്ങളൊരായിര-
മിതിഹാസങ്ങൾ രചിച്ചൂ 
വിദ്യാപീഠം ഇവിടം നമ്മുടെ വിദ്യാപീഠം

അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്

Title in English
achan kombathu

അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്
കന്നിയിളം കിളി കാരോലക്കിളി
കണ്ണീരാറിൻ തീരത്ത്

ഗുരുവായൂരപ്പന് ഞാനൊരു
തിരുമധുരം നേർന്നല്ലോ
കൊടുങ്ങല്ലൂരമ്മയ്ക്കിന്നൊരു
കുരുതീം മാലേം നേർന്നല്ലോ
എന്നിട്ടും പൊന്നുംകുടത്തിന്റെ
നെഞ്ചിൽ തൊട്ടാൽ തീ പോലെ 
നെഞ്ചിൽ തൊട്ടാൽ തീ പോലെ 
അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്

മനോരമേ നിൻ പഞ്ചവടിയിൽ

Title in English
Manorame nin panchavadiyil

മനോരമേ... 
മനോരമേ നിൻ പഞ്ചവടിയിൽ
മധുമതീപുഷ്പങ്ങൾ വിരിഞ്ഞു
പനിനീർ തളിക്കാൻ പവിഴം പതിക്കാൻ
പതിനേഴു വസന്തങ്ങൾ വന്നൂ
(മനോരമേ...)

പതുക്കനേ... 
പതുക്കനെ പതുക്കനെ പൂമൊട്ടു വിടരും
പത്മസരസ്സിൽ നിൻവികാരപത്മസരസ്സിൽ
സ്വയം മറന്നൊഴുകും സ്വർണ്ണമത്സ്യത്തിനു
സ്വപ്നമെന്നവർ പേരിട്ടു - ഞാൻ
സ്വർണ്ണച്ചൂണ്ടയിട്ടു
(മനോരമേ...)

കിലുകിലുക്കാൻ ചെപ്പുകളേ വാ വാ വാ

Title in English
Kilukilukkaan cheppukale

ആ.. ആഹാ ആ.. ലാ ലാ ലലലാ

കിലുകിലുക്കാൻ ചെപ്പുകളേ വാ വാ വാ
കുഞ്ഞാറ്റക്കുരുവികളേ വാ വാ വാ 
തുകിലുണർത്തു പാട്ടു പാടി
തളിർമരത്തിലൂയലാടി
കുടുകുടുകളികാണാൻ വാ വാ വാ 
ഹൊയ്ഹൊയ്
(കിലുകിലുക്കാം..)

കാറ്റു കൊള്ളാം പൂക്കൾ നുള്ളാം
കാട്ടിനുള്ളിൽ തുമ്പി തുള്ളാം
കാറ്റു കൊള്ളാം പൂക്കൾ നുള്ളാം
കാട്ടിനുള്ളിൽ തുമ്പി തുള്ളാം
കദളിവാഴപ്പോളകുത്തി
കൈതയോലപ്പീലികെട്ടി
കറുകംപുൽ മേട്ടിലൊരു കൂടുകൂട്ടാം 
കറുകംപുൽ മേട്ടിലൊരു കൂടുകൂട്ടാം 
ഹൊയ്ഹൊയ്
(കിലുകിലുക്കാം...)

ഇറ്റലി ജർമ്മനി ബോംബേ മൈസൂർ

Title in English
Italy Germany

ഇറ്റലി ജർമ്മനി ബോംബേ മൈസൂർ
ഇട്ടൂപ്പ് കാണാത്ത നാടില്ല
സായിപ്പന്മാരെ  സർക്കസ്സു കാട്ടി
സമ്മാനം വാങ്ങാത്ത നാളില്ല 
ഇറ്റലി ജർമ്മനി ബോംബേ മൈസൂർ
ഇട്ടൂപ്പ് കാണാത്ത നാടില്ല

കാട്ടുമുളം തൂണു കെട്ടി
തൂണിലൊരു ഞാണു കെട്ടി
ഞാണിന്മേലെ സൈക്കിളിലുണ്ടൊരു
സമ്മർ സാൾട്ട് ഹാഹാ സമ്മർസാൾട്ട് -  കൂടെ
കാണാൻ നല്ലൊരു കൊച്ചുപെണ്ണിന്റെ
ട്വിസ്റ്റ് ഡാൻസ് ചാ ചാ ചാ
ട്വിസ്റ്റ് ഡാൻസ്

സിംഹം കടുവാ ചിമ്പൻസി
സിക്കു മറാത്തി പഞ്ചാബി
ചന്ദനക്കാതൽ കടഞ്ഞതു പോലുള്ള
സുന്ദരിപ്പെണ്ണുങ്ങൾ വേറെ

മാലാഖമാരുടെ വളർത്തുകിളികൾ

Title in English
Maalakhamarude valarthukilikal

മാലാഖമാരുടെ വളർത്തുകിളികൾ
മണിയരയന്നങ്ങൾ - രണ്ടു
മണിയരയന്നങ്ങൾ
ഭൂമിയിൽ പണ്ടൊരു താ‍മരപ്പൊയ്കയിൽ
പൂ നുള്ളാൻ വന്നൂ - ആ
പൂ നുള്ളാൻ വന്നൂ
(മാലാഖമാരുടെ...)

ഇളമഞ്ഞിൽ നീരാടി
ഇളവെയിൽ മെയ്തോർത്തി
ഇല്ലില്ലം കാട്ടിലവർ കിടന്നുറങ്ങി
പൂവമ്പൻ തെളിക്കുന്ന
പുഷ്പവിമാനത്തിൽ
പൂക്കാലമതു വഴി കടന്നുപോയി
(മാലാഖമാരുടെ...)

പൊയ്കയുടെ കടവത്ത് പുന്നാരപ്പടവത്ത്
പൊൻമുട്ടയിട്ടേച്ചു കിളികൾ പോയി
പാതിരായായതു കൊണ്ടു നടന്നപ്പോൾ
ഭൂമിയിൽ വെളുത്തവാവുണ്ടായി
(മാലാഖമാരുടെ...)

നന്മ നിറഞ്ഞ മറിയമേ

Title in English
Nanma niranja mariyame

നന്മ നിറഞ്ഞ മറിയമേ ഞങ്ങളെ
നല്ലവരാക്കണമേ
മക്കൾ ഞങ്ങൾ ചെയ്ത പാപങ്ങൾക്ക്
മാപ്പു നൽകേണമേ (നന്മ..)

അത്യുന്നതങ്ങളിൽ വാഴ്ത്തപ്പെടും നിന്റെ
പുത്രനാമുണ്ണിയീശോ
മുൾക്കിരീടം ചൂടി - ദുഃഖിതർ ഞങ്ങൾക്കായ്
സ്വർഗ്ഗവാതിൽ തുറന്നില്ലേ - പണ്ടു
സ്വർഗ്ഗവാതിൽ തുറന്നില്ലേ   
നന്മ നിറഞ്ഞ മറിയമേ ഞങ്ങളെ
നല്ലവരാക്കണമേ

കാൽ‌വരിക്കുന്നിലുയിർത്തെഴുന്നേറ്റൊരു
കാരുണ്യരൂപനീശോ
കാരിരുമ്പാണിപ്പഴുതുള്ള കൈകളാൽ
കാത്തരുളീടുകില്ലേ ഞങ്ങളെ
കാത്തരുളീടുകില്ലേ (നന്മ..)

ഞാറ്റുവേലയ്ക്കു ഞാൻ നട്ട പിച്ചകം

ഞാറ്റുവേലയ്ക്ക് ഞാൻ നട്ട പിച്ചകം
ആറ്റു നോറ്റു പൂ കുത്തി
ആദ്യത്തെപ്പൂവുമായ് കാവിൽ ഞാൻ
പോകുമ്പോളാപ്പൂ ചൂടാനൊരാളെത്തി (ഞാറ്റുവേലയ്ക്കു..)

സ്വർണ്ണരുദ്രാക്ഷം കഴുത്തിലണിഞ്ഞൊരാ
സുന്ദരരൂപന്റെ മാറിൽ
എന്നും പൂക്കുന്ന പിച്ചകവള്ളിയായ്
എന്നെപ്പടർത്തുവാനാശിച്ചു ഞാൻ
എന്നെപ്പടർത്തുവാനാശിച്ചു (ഞാറ്റുവേലയ്ക്കു..)
സോമവാരവ്രതം കാലം കൂടുവാൻ
കാവിലടുത്ത നാൾ ചെന്നപ്പോൾ
എന്നെ പ്രസാദമണിയിച്ചു തന്നതാ
മന്ദസ്മിതം മാത്രമായിരുന്നു  (ഞാറ്റുവേലയ്ക്കു..)

ഹേമാംബരാഡംബരീ

ഹേമാംബരാഡംബരീ
ഹേമന്തയാമിനീ
തരൂ തരൂ നിൻ
തിരുവാഭരണത്തളികയിൽ നിന്നൊരു
നവരത്ന മണിമയ മഞ്ജീരം (ഹേമാംബ...)

നവരാത്രി മണ്ഡപപ്പടവുകൾ നിറയെ
നക്ഷത്രപുഷ്പങ്ങളലങ്കരിക്കൂ
നഗ്ന നഖേന്ദുമരീചികൾക്കിടയിൽ
ചിത്ര പട്ടാംബരം വിരിക്കൂ
നൃത്തം മോഹിനി നൃത്തം ഇത്
സൃഷ്ടി സ്ഥിതി ലയ നൃത്തം (ഹേമാംബ...)

യക്ഷകിന്നര വിദ്യാധരരുടെ വീണാനാദം
ദിഗ് ജിതചഞ്ചല ചഞ്ചല പാദം
ക്ഷീരസാഗരതരംഗമൃദംഗധ്വനി മേളം
ഭൂമിദേവിയുടെ പൊന്നിലത്താളം
നൃത്തം മോഹിനി നൃത്തം ഇത്
സൃഷ്ടി സ്ഥിതി ലയ നൃത്തം (ഹേമാംബ...)