സഖാക്കളേ മുന്നോട്ട്

Title in English
Sakhaakkale Munnottu

സഖാക്കളേ... 
സഖാക്കളേ മുന്നോട്ട്‌ 
മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌ 
തൊഴിലാളികളെ തൊഴിലാളികളെ 
മനസ്സിൽ വിപ്ലവ തിരകളിരമ്പിടും 
അലയാഴികളെ - അലയാഴികളെ
മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌ 
സഖാക്കളേ മുന്നോട്ട്‌

വസന്തപുഷ്പാഭരണം ചാർത്തിയ 
വയലേലകളിൽ - വയലേലകളിൽ
വിയർപ്പുമുത്തുകൾ നമ്മൾ തൂകിയ 
പണിശാലകളിൽ - പണിശാലകളിൽ
നമ്മളുയർത്തുക നമ്മളുയർത്തുക 
നമ്മുടെ ധീര പതാക - നമ്മുടെ ധീര പതാക 
മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌ 
സഖാക്കളേ മുന്നോട്ട്‌ 

Year
1968

എന്തിനാണീ കൈവിലങ്ങുകൾ

Title in English
Enthinanee Kaivilangukal

എന്തിനാണീ കൈവിലങ്ങുകൾ 
എന്തിനാണീ മതിലുകൾ (2) 
ഇന്നു നാട്ടിൽ നമുക്കു ചുറ്റും 
എന്തിനീ ഇരുമ്പഴികൾ 
എന്തിനീ ഇരുമ്പഴികൾ 

ജനഗണമന പാടിയിട്ടോ
ജാഥ നമ്മൾ നയിച്ചിട്ടോ (2)
പിറന്ന നാട് സ്വതന്ത്രമാകാൻ 
പടകുടീരം തീർത്തിട്ടോ
പടകുടീരം തീർത്തിട്ടോ
(എന്തിനാണീ... )

നീയുയർത്തിയ കൊടിയുമേന്തി 
നിന്റെ സമരഗാഥ പാടി (2)
പ്രിയസഖാവേ പ്രിയസഖാവേ 
നാടു നീളെ - ഉണരുമല്ലോ 
ഞങ്ങൾ നാളെ  - ഉണരുമല്ലോ 
ഞങ്ങൾ നാളെ
(എന്തിനാണീ... )

Year
1968

കന്നിയിളം കിളി കതിരുകാണാക്കിളി

Title in English
Kanniyilam Kili

കന്നിയിളംകിളി കതിരുകാണാക്കിളി
കോലോത്തും പാടത്തു കൊയ്യാന്‍ പോയ്
കോലോത്തും പാടത്തു കൊയ്യാന്‍ പോയ്
ഓ - കൊയ്യാന്‍ പോയ്
(കന്നിയിളംകിളി..)

വെറ്റേം തിന്ന് - കറ്റേം കൊയ്ത്
വെറ്റേം തിന്ന് കറ്റേം കൊയ്ത്
വേലേം കണ്ടുമടങ്ങുമ്പോള്‍ - അവള്‍
വേലേം കണ്ടുമടങ്ങുമ്പോള്‍
അവിടന്നും കിട്ടി ഇവിടന്നും കിട്ടി
ആഴക്കുമൂഴക്കു പുഞ്ചനെല്ല്
ആഴക്കുമൂഴക്കു പുഞ്ചനെല്ല്
(കന്നിയിളംകിളി..)

Year
1968

ഉയരും ഞാൻ നാടാകെ

Title in English
Uyarum njan naadake

ഉയരും ഞാൻ നാടാകെ 
പടരും ഞാനൊരു പുത്തനുയിർ-
നാട്ടിനേകിക്കൊണ്ടുയരും വീണ്ടും 

അലയടിച്ചെത്തുന്ന തെക്കൻ കൊടുങ്കാറ്റിൽ 
അലറുന്ന വയലാറിൻ ശബ്ദം കേൾപ്പൂ 
അലറുന്ന വയലാറിൻ ശബ്ദം കേൾപ്പൂ 
എവിടെയും മൃത്യുവെ വെന്നു ശയിക്കുന്നീ -
അവശർക്കായ്‌ പോർ ചെയ്ത ധീരധീരർ 
അവരുടെ രക്തത്താൽ ഒരു പുത്തനഴകിന്റെ 
അരുണിമ കൈക്കൊണ്ടു മിന്നി ഗ്രാമം

ഉയരും ഞാൻ - ഉയരും ഞാൻ - ഉയരും ഞാൻ

ആയിരം ചിറകുള്ള വഞ്ചിയിൽ

Title in English
aayiram chirakulla vanchiyil

ആയിരം ചിറകുള്ള വഞ്ചിയിൽ
ഉടനേ നീ വന്നാട്ടെ 
കിന്നാരങ്കുഴൽ തന്നാട്ടെ
കുഞ്ഞോലക്കുഴലാർക്കാണ്
പപ്പാ കാണാൻ കൊതിയായീ 
പപ്പാ കാണാൻ കൊതിയായീ 

തമ്മിൽ പിരിഞ്ഞേ നീയകന്ന മുതൽ
മിഴിനീരിലീറനായ് ദിവാസ്വപ്നങ്ങൾ
കരളിതൾ വാടിയ തളിരായി
എൻ വീടാകെ ഇരുളായി
ഇരവിൽ ചിങ്ങനിലാവത്ത്
തിരുവോണത്തിരുമുറ്റത്ത്
കവിതയിൽ മുഴുകിയിരുന്നവനേ
കനവും കണ്ട് നടന്നവനേ 
കനവും കണ്ട് നടന്നവനേ 
എവിടുണ്ടെവിടുണ്ടെൻ നാഥൻ
പപ്പാ കാണാൻ കൊതിയായി 
പപ്പാ കാണാൻ കൊതിയായി 

അളിയാ ഗുലുമാല്

Title in English
Aliya gulumal

അളിയാ ഗുലുമാല്
ഓ....ഗുലുമാല് പുലിവാല്
പെണ്ണു കെട്ടാഞ്ഞാൽ ഗുലുമാല് 
(ഓ...ഗുലുമാല്...)

നമ്മുടെ കമ്മീഷൻ മുൻ‌കൂറ്
പൊട്ടിപ്പോയാൽ വാപസ് പൈസാ
ഗ്യാരണ്ടീ ഇതു വാക്ക് !
കാമുകീകാമുകരായാൽകൂടി
കല്യാണനിശ്ചയമെന്നിൽ കൂടി
പ്രായം കവിഞ്ഞവരായാൽ കൂടി
രണ്ടാം വിവാഹമെന്നിൽ കൂടി
മനസ് മയക്കാൻ കണ്ണാൽ ചൊറിയാൻ
പെണ്ണു വാലായ് പുറകേ പോരാൻ
ഒരു പൊൻ തകിട് കാൽമുഴം മുണ്ട്
കൂടെ കാശൊരുപാട് 
(ഓ..ഗുലുമാല്.....)

നന്ദനവനത്തിലെ പുഷ്പങ്ങളേ

നന്ദനവനത്തിലെ പുഷ്പങ്ങളേ
സുന്ദരമദാലസപുഷ്പങ്ങളേ
മൂകരാഗം വണ്ടുകൾ പുൽകിയുണർത്തും
സ്വപ്നനൃത്തലോലകളേ പുഷ്പങ്ങളേ (നന്ദന...)

ചൈത്രമാസത്തേരിലെ
തുടുത്ത തേങ്കുടങ്ങലേ
ദുഃഖത്തിൻ മരുഭൂമിയിൽ
മുടന്തി വീഴും പൂക്കലേ
കണ്ണുനീർ മുകിൽ നനയ്ക്കും പൂക്കളേ
എന്തിനായ് വിരിഞ്ഞു നിങ്ങൾ പൂക്കളേ (നന്ദന..)

വസന്തത്തിരുനാളിലെ
പൂനിലാക്കുളിർ ചോലയിലെ
ഇത്തിരി മൊട്ടു ചിരിക്കുന്നു
മറ്റൊരു മൊട്ടു കരയുന്നൂ
കാറ്റിലൂയലാടിടും പുഷ്പങ്ങളേ
മുത്തണിച്ചിലമ്പു ചാർത്തൂ പുഷ്പങ്ങളേ(നന്ദന....)

ജനനങ്ങളേ മരണങ്ങളേ

ജനനങ്ങളേ മരണങ്ങളേ
ചിറകറ്റ ശലഭങ്ങളേ
അജ്ഞാതമാം തീരങ്ങളിൽ
അലയുന്ന മോഹങ്ങളേ
ദുഃഖങ്ങളേ സ്വപ്നങ്ങളേ
തുഴ പോയ തോണികളേ
ഇതിലേ വരൂ ഇതിലേ വരൂ
വിധി തീർത്ത വിരഹങ്ങളേ (ജനന...)

ഏകാന്തമാം ഈ വീഥിയിൽ
എവിടന്നു വന്നൂ നീ
കണ്ണീരുമായ് നെടുവീർപ്പുമായ്
തിരയുന്നതാരേ നീ കാലമേ
പകൽ മായുമീ മരുഭൂമിയിൽ
എവിടെ നിൻ വഴിയമ്പലം (ജനന...)

മണ്ണാണു നീ മണ്ണാണു നീ
മണ്ണോടു മണ്ണായ് മാറും നീ
വിധി മുൻപിലും നിഴൽ പിൻപിലും
പഥികാ നീയെങ്ങു പോയ് എങ്ങു പോയി
കടൽകാറ്റിലോ മണൽക്കാട്ടിലോ
കാറ്റോടു കാറ്റായ് നീ (ജനന..)

വാ മമ്മീ വാ മമ്മീ

Title in English
Va Mammy Va Mummy

വാ മമ്മീ വാ മമ്മീ വാ
വന്നൊരുമ്മ താ മമ്മീ താ മമ്മീ താ
വാ മമ്മീ വാ മമ്മീ വാ
വന്നൊരുമ്മ താ മമ്മീ താ മമ്മീ താ

ഭൂതത്താൻ മലയിലൊളിച്ചോ - മമ്മീ
പൂവള്ളിക്കുടിലിലൊളിച്ചോ
തങ്കക്കോലേ തക്കിളിക്കോലെ പറഞ്ഞു താ
താലിക്കുന്നിലെ തേൻകുയിലമ്മയെ കാണിച്ചു താ
കണ്ടു പിടിച്ചേ - ഇതാ കണ്ടു പിടിച്ചേ
കണ്ടു പിടിച്ചേ - കണ്ടു പിടിച്ചേ
മമ്മി കടം കുടിച്ചേ
(വാ മമ്മീ..)

മാറിൽ സ്യമന്തകരത്നം

Title in English
Maaril Syamanthaka

മാറിൽ സ്യമന്തക രത്നം ചാർത്തി
മറക്കുട ചൂടിയ രാത്രി
മാതളപ്പന്തലിൽ മാരൻ പാട്ടിനു
മലർക്കളമെഴുതിയ രാത്രി
ഇതുവഴി ഇതുവഴി ഇതുവഴി വരൂ നീ
മംഗലാതിരരാത്രി
ഇളനീർക്കുന്നും മലയാളത്തിൻ
മാനസ പ്രിയപുത്രീ
മാനസ പ്രിയപുത്രീ

അഷ്ടമംഗല്യപ്പൂപ്പാലികയിൽ
വലം പിരിശംഖുണ്ടോ കയ്യിൽ
വലം പിരി ശംഖുണ്ടോ (2)
ആറന്മുളയിലെ വൈരം പതിച്ചൊരു
വാൽക്കണ്ണാടിയുണ്ടോ
പുത്തരിയവിലുണ്ടോ ഇളം
പൂക്കിലത്തളിരുണ്ടോ
പുഷ്പിണിമാരുടെ  കൂന്തലിലണിയും
പൂവാം കുറുന്നിലയുണ്ടോ
പൂവാം കുറുന്നിലയുണ്ടോ  (മാറിൽ....)