അങ്ങേക്കരെ ഇങ്ങേക്കരെ
അത്തപ്പൂം തോണി തുഴഞ്ഞവൻ ഇന്നലെ വന്നു
ഒരു പൂ തന്നു - അവനൊരു ചുവന്ന പൂ തന്നു
അന്തിമലരിപ്പൂവല്ല ആമ്പൽ പൂവല്ല
മനസ്സിലെ സരസ്സിലെ അനുരാഗപ്പൂ
അല്ലിപ്പൂ അഞ്ചിതൾ പൂ (അങ്ങേക്കരെ)
അല്ലിനിറയെ സിന്ദൂരം അഴകിൻ സിന്ദൂരം
മന്നിലെ വിയർപ്പു നീർ പനിനീരാക്കും
ചിങ്ങപ്പൂ ചിത്തിരപ്പൂ (അങ്ങേക്കരെ)
ആരും ചൂടിയ പൂവല്ല അണിയും പൂവല്ല
അവന്നു ഞാൻ മറ്റൊരു പൂ പകരം നൽകും
കന്നിപ്പൂ കുറുമൊഴിപ്പൂ (അങ്ങേക്കരെ)