പ്രവാചകന്മാർ മരിച്ചൂ

Title in English
Pravachakanmar marichu

പ്രവാചകന്മാര്‍ മരിച്ചൂ
പ്രപഞ്ചവീഥിയില്‍ വെളിച്ചം മരിച്ചൂ
തെളിച്ച വഴിയേ വിധിയുടെ പുറകേ
തേരോടിച്ചൂ ഞാന്‍ - വെറുതേ
തേരോടിച്ചൂ ഞാന്‍ (പ്രവാചകന്മാര്‍..)

ചുമച്ചും കിതച്ചും ശ്വാസം വലിച്ചും
ചുമടു ചുമക്കണമോ - ഇനിയും
ചുമടു ചുമക്കണമോ
ആകാശക്കോട്ടകള്‍ തകരുമ്പോള്‍ ഞാ-
നവയുടെ തണലില്‍ ഉറങ്ങണമോ (പ്രവാചകന്മാര്‍..)

പഴങ്കഥ മുഴുവനും പതിര്
പഴഞ്ചൊല്ലു മുഴുവനും പതിര്
പാവം വിധിയുടെ പാടത്തു വിളയും
പതിര് പതിര് പതിര് (പ്രവാചകന്മാര്‍..)

മുറുക്കാൻ ചെല്ലം

Title in English
Murukkaan chellam

മുറുക്കാന്‍ ചെല്ലം തുറന്നു വെച്ചൂ
മുത്തശ്ശി പണ്ടൊരു കഥപറഞ്ഞൂ
മുത്തശ്ശിക്കഥയിലെ മയാക്കുതിരയ്ക്കു
മുത്തുച്ചിറക് - പൂഞ്ചിറക് (മുറുക്കാന്‍..)

മായാക്കുതിരപ്പുറത്തുകേറി
മന്ത്രച്ചിറകുകള്‍ വീശി
ദൈവമുറങ്ങും പാല്‍ക്കടല്‍മീതേ
മാനം മീതേ പറന്നുയരാം (മുറുക്കാന്‍..)

അറബിക്കഥയുടെ നാട്ടിലിറങ്ങാം
അലാവുദ്ദീനെ കാണാം
അവന്റെയത്ഭുതവിളക്കെടുക്കാം
ആശിച്ചതെല്ലാം മേടിക്കാം (മുറുക്കാന്‍..)

മായാദാസന്റെ നാട്ടിലിറങ്ങാം
മടിയില്‍ നിറയെ പൊന്നെടുക്കാം
വീടു മുഴുവന്‍ തങ്കം മേയാം
വിശക്കുമ്പോഴൊക്കെയുണ്ണാം (മുറുക്കാന്‍..)

അനുരാഗം അനുരാഗം

Title in English
Anuraagam

ആ... 

അനുരാഗം അനുരാഗം - അത്
മനസ്സിൽ മൃതസഞ്ജീവനി തൂകും
മധുരമധുരവികാരം
അനുരാഗം അനുരാഗം

മന്മഥന്റെ വില്ലിലിരിക്കും മല്ലീശരമല്ല  - അത്
പെൺകൊടിമാരുടെ ലജ്ജയിൽ മുങ്ങിയ
വെണ്മണി ശ്ലോകമല്ലാ 
അനുരാഗം അനുരാഗം

മാറിമാറി മാനമുടുക്കും മകരനിലാവല്ല - അത്
മേനകമാരുടെ ചിരി കണ്ടുണരും
മൗനതപസ്സല്ല 
അനുരാഗം അനുരാഗം

വർഷമേഘം ഒരിക്കൽ ചൂടും വാർമഴവില്ലല്ലാ - അത്
പനിനീർ മാത്രം പകർന്നു വെച്ചൊരു
മണി മഞ്ജുഷയല്ല

അനുരാഗം അനുരാഗം - അതു
മനസ്സിൽ മൃതസഞ്ജീവനി തൂകും
മധുരമധുരവികാരം
അനുരാഗം അനുരാഗം

Film/album

പ്രപഞ്ചമുണ്ടായ കാലം

പ്രപഞ്ചമുണ്ടായ കാലം മുതലേ
പ്രേമകഥകളെല്ലാമൊന്നു പോലെ (പ്രപഞ്ച..)

ഇരുട്ടും വെളിച്ചവും രഥം തെളിച്ചെത്തും
ഈ നിംനോന്നത ഭൂവിൽ
അവരുടെ നായികമാരുടെ കണ്ണുനീ
രരവികളൊഴുകുന്നതൊന്നു പോലെ (പ്രപഞ്ച...)

ഈറൻ നിമിഷങ്ങൾ ചിറകടിച്ചെത്തും
ഈയേകാന്തതയിങ്കൽ
അവരുടെ നായികമാരുടെ മനസ്സിൽ
കവിതകൾ വിരിയുന്നതൊന്നു പോലെ
അവയുടെ ദുഃഖങ്ങളൊന്നു പോലെ (പ്രപഞ്ച..)

Film/album

അമൃതവർഷിണീ പ്രിയഭാഷിണീ

Title in English
amruthavarshini

അമൃതവർഷിണീ പ്രിയഭാഷിണീ നിൻ
മൃദുലതന്ത്രികളിൽ വിരലൊഴുകുമ്പോൾ
വിടരുന്നു മുന്നിലൊരു സ്വരചക്രവാളം
സരിഗമപധനീ സപ്തസ്വരചക്രവാളം

സ്വീറ്റ് ഡ്രീംസ് സ്വീറ്റ് ഡ്രീംസ്
വെള്ളിക്കൊലുസുകൾ ഉള്ളിൽ കിലുക്കും
ഷെല്ലിയുടെ കവിതകളേ
ഡാലിയപ്പൂവിൻ മാറിലുറങ്ങും
കാമുകശലഭങ്ങളേ
മുത്തുച്ചിപ്പിയിൽ മുന്തിരിച്ചാറുമായ്
ഉദ്യാനവിരുന്നിനു വരുമോ

ഇന്ദീവരങ്ങൾ വിടരുന്നു മുന്നിൽ
ഇന്ദ്രധനുസ്സുകൾ ചിലമ്പണിയുന്നു
സംഗീതത്തിൻ ബ്രഹ്മപുത്രയിൽ
സ്വർണ്ണഹംസമായ് ഞാനൊഴുകുന്നു
ലൗവ് ബേർഡ്സ് ലൗവ് ബേഡ്സ്
വർണ്ണപ്പീലിച്ചിറകുകൾ വീശും
വാനമ്പാടികളേ

Film/album

പട്ടും വളയും പാദസ്വരവും

Title in English
Pattum valayum

പട്ടും വളയും പാദസ്വരവും
പെണ്ണിനു പന്തലിലാഭരണം
പെണ്ണിനു പന്തലിലാഭരണം
മന്ദസ്മിതവും മധുരാധരവും
മധുവിധുരാത്രിയിലാഭരണം

പ്രേമസരസ്സിൽ തൊഴുതു വിടർന്നൊരു
താമരയല്ലോ നീ - ജലദേവതയല്ലോ നീ
പൂത്തു കൊഴിഞ്ഞ ദിവാസ്വപ്നങ്ങൾ
പുൽകി വിടർത്താം ഞാൻ 
എൻ അഭിലാഷത്തിൻ നഖചിത്രങ്ങൾ
കവിളിൽ ചാർത്താം ഞാൻ
പൂങ്കവിളിൽ ചാർത്താം ഞാൻ 
പട്ടും വളയും പാദസ്വരവും
പെണ്ണിനു പന്തലിലാഭരണം
പെണ്ണിനു പന്തലിലാഭരണം

നാളെയീ പന്തലിൽ

Title in English
Naale ee panthalil

നാളെയീ പന്തലിലൊഴുകി വരും
നാഗസ്വരത്തിൻ നാദം
നാഗസ്വരത്തിൻ നാദം
നാദത്തിൻ തീരത്ത് വളകിലുക്കും
നവവധുവിൻ നാണം 
(നാളെയീ...)

വേളി കഴിഞ്ഞു നീ നാളെയീ നേരത്ത്
വേറൊരു സ്വർഗ്ഗത്തിലായിരിക്കും
വേറൊരു സ്വർഗ്ഗത്തിലായിരിക്കും
ഏഴഴകുള്ളൊരു സ്നേഹസ്വരൂപന്റെ
ലാളനയേൽക്കുകയായിരിക്കും 
ലാളനയേൽക്കുകയായിരിക്കും
(നാളെയീ...)

ഓരോ വികാരവുമോരോ പ്രതീക്ഷയും
ഒന്നിച്ചു പൂക്കുകയായിരിക്കും
ഒന്നിച്ചു പൂക്കുകയായിരിക്കും
നഗ്നമാം നാഥന്റെ മാർത്തടമാകെ നീ
മുത്തണിയിക്കുകയായിരിക്കും
(നാളെയീ..)

അമ്മാ പെറ്റമ്മ

Title in English
Amma pettamma

അമ്മാ - പെറ്റമ്മാ..
നമ്മുടെ തറവാട്ടമ്മാ -
നമ്മുടെ തറവാട്ടമ്മാ (അമ്മാ..)

അമ്മയ്ക്കു മക്കള്‍ പതിനാല് അവര്‍-
ക്കാചാരങ്ങള്‍ പതിനാല്
അമ്മയെ കണ്ടാല്‍ അറിയാത്ത മക്കള്‍
അകന്നുപോയീ തങ്ങളില്‍
അകന്നുപോയീ തങ്ങളില്‍ (അമ്മാ..)

ഗംഗാ യമുനാ ഗോദാവരീ
പമ്പാ കൃഷ്ണാ കാവേരീ 
അവര്‍ ഒരമ്മപെറ്റു വളര്‍ത്തിയ നദികള്‍
അവര്‍ ഒരമ്മപെറ്റു വളര്‍ത്തിയ നദികള്‍
ഒരിക്കലും കാണാത്ത സഖികള്‍ 
ഒരിക്കലും കാണാത്ത സഖികള്‍ (അമ്മാ..)

ആദിത്യദേവന്റെ കണ്മണിയല്ലോ

Title in English
Adithya devante

ആദിത്യ ദേവന്റെ കണ്മണിയല്ലോ അല്ലിത്താമര
അമ്പിളി മാമന്റെ കണ്മണിയല്ലോ അല്ലിയാമ്പൽ
ഹൃദയം കുളിരും പുഷ്പതടാകത്തിനിരുവരും
ഒരുപോലെ - ഇരുവരും ഒരുപോലെ
(ആദിത്യ..)

പനിനീരിൽ കുളിപ്പിക്കും പൊന്നാട ചാർത്തിക്കും
പൂമ്പൊടിയാൽ പൊട്ടു കുത്തി പൂണാരം ചൂടിക്കും
ചിറ്റോളം ചിലമ്പിടും നൃത്തം പഠിപ്പിക്കും
ചിങ്ങപ്പൂ നിലാവത്തു തുള്ളിത്തുള്ളി കളിക്കും
ഇരുവരും ഒരുപോലെ - ഇരുവരും ഒരുപോലെ
(ആദിത്യ..)

ആലിമാലി ആറ്റുംകരയിൽ

Title in English
Aalimaali aattumkarayil

ആലീമാലീ ആറ്റുംകരയില്‍ 
അമ്പലപ്രാവിന്‍ മുളംകൂട്ടില്‍ 
സ്വപ്നസരസ്സിന്‍ കടവില്‍ നിന്നൊരു 
സ്വര്‍ഗ്ഗവാതില്‍ക്കിളി വന്നു 
(ആലീമാലീ..)

ചെമ്പകപ്പൂമരം പൂക്കും കാലം
ചന്ദനം പൂക്കുന്നകാലം 
ചന്ദനം പൂക്കുന്നകാലം (ചെമ്പക)
അവള്‍ അന്തപ്പുരത്തില്‍... 
അവള്‍ അന്തപ്പുരത്തില്‍
അവനു വിരിച്ചു - അന്നത്തൂവല്‍ പൂമെത്ത 
തിങ്കളുറങ്ങുമ്പോള്‍ ഇളംതെന്നലുറങ്ങുമ്പോള്‍ 
അവന്‍ മുന്തിരിച്ചുണ്ടില്‍ മൂളിപ്പാട്ടുമായ് 
മിണ്ടാതെ എങ്ങോപോയ്‌ 
(ആലീമാലീ..)